അമൃത കേളകം എഴുതിയ കവിത AI Image
Pen Drive

പെണ്ണും പൊന്നും - ഒരു ദ്വിമാന സമവാക്യം; അമൃത കേളകം എഴുതിയ കവിത

Author : അമൃത കേളകം

മീനത്തിലെ പുലരിയില്‍

മാനത്തെ അമ്പിളിക്ക് താലികെട്ട്

കാതില്‍ താരകപ്പൊട്ടുകമ്മല്‍

കഴുത്തിലെ മിന്നല്‍ക്കണ്ണിമാല

കൈയ്യില്‍ മൂവന്തിക്കൈവള

പൊന്‍വെയില്‍ കസവിട്ട പാരിജാതപ്പട്ട്.

പവന്‍കണക്കെ പൊന്ന് വേണ്ടെന്ന്

തളിരമ്പിളി തറപ്പിച്ചു

വെളിച്ചത്തിന്റെ ഈറ്റില്ലങ്ങളില്‍

കിനാവിളക്കത്തവള്‍

കൊത്തങ്കല്ലാടി !

മഴനൂലിട്ട് നെയ്ത പന്തലില്‍

പഞ്ചാരമണല്‍പ്പായയില്‍

കല്ല്യാണച്ചിന്ത് പാടി

പുതുപ്പെണ്ണ് കൈകൊട്ടിക്കളിച്ചു.

പൊന്നിന്റെ പെരുപെരുക്കത്തില്‍, പണത്തിന്റെ ഞെരുഞെരുക്കത്തില്‍ ആര്‍പ്പുവിളിച്ച കല്യാണവീടുകള്‍ അമ്പിളിപ്പെണ്ണിനോടസൂയപ്പെട്ടു

പൊന്നിന്റെ പെരുപെരുക്കത്തില്‍,

പണത്തിന്റെ ഞെരുഞെരുക്കത്തില്‍

ആര്‍പ്പുവിളിച്ച കല്യാണവീടുകള്‍

അമ്പിളിപ്പെണ്ണിനോടസൂയപ്പെട്ടു !

മംഗലരാവടുത്തപ്പോള്‍

മധുരപ്പുഞ്ചിരിയുമായി

സ്വര്‍ണക്കടക്കാരവിടെ തമ്പടിച്ചു

പൊന്ന് വേണ്ടെന്ന ചൊല്ലിനെ

പണിക്കൂലി കുറച്ച്, മാറ്റ് കൂട്ടിയവര്‍

ഹോള്‍സെയ്‌ലാക്കി.

അരയടി വീതിയില്‍

ആന്റീക്ക് ഷോമാല

ലേറ്റസ്റ്റ് ഫാഷനില്‍

ലൈറ്റ് വെയ്റ്റ് കളക്ഷന്‍

ആകര്‍ഷകമായ എക്‌സ്‌ചേഞ്ച് ഓഫര്‍

പെണ്ണ് പൊന്നിട്ടേ തീരൂയെന്ന്

മാറി മാറി വന്നവര്‍ ശഠിച്ചു.

പണിക്കൂലിയില്ലാത്തവര്‍

സുപ്രഭാതംപാടി പടിക്കല്‍ പല്ലിളിച്ചു

പണിക്കുറവില്ലാത്തവര്‍

ലഞ്ച് കോംബോ ഓഫറാല്‍

ഉച്ചയുറക്കം കെടുത്തി

എക്‌സ്‌ക്ലൂസീവ് ഡിസൈനര്‍ ജ്വല്ലേഴ്‌സ്

സീ വ്യൂ സ്യൂട്ടില്‍

ഹണിമൂണ്‍ ടിക്കറ്റ് ലോക്ക് ചെയ്തു.

അന്തംവിട്ട അമ്പിളിപ്പെണ്ണ്

ആശയങ്ങളുടെ അരത്തുണ്ട് വെളിച്ചത്തില്‍

ഏച്ചുകെട്ടിയ പട്ടങ്ങള്‍

'അഭിമാന'പ്പുറത്ത് ആയത്തില്‍പ്പറത്തി

അരപ്പവനുരുക്കിയെടുത്ത്

അതുവഴി വന്ന കാറ്റ്

ആരുംകാണാതെയവള്‍ക്ക്

ആലിലത്താലി ചാര്‍ത്തി !

Malayalam poem written by Amritha Kelakam

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മന്ത്രി നല്‍കിയ പേരുകള്‍ തളളി; അധ്യാപക പരിഷത്ത് നേതാവ് ഡോ. സജിത റാണിയെ കാര്‍ഷിക സര്‍വകലാശാല വിസിയായി നിയമിച്ച് ഗവര്‍ണര്‍

'18 പേര്‍ സത്യപ്രതിജ്ഞ ചെയ്തത് അല്ലാഹുവിന്റെ നാമത്തില്‍'; കണ്ണൂര്‍ കോര്‍പ്പറേഷനിലും വിവാദം; ബിജെപി പരാതി നല്‍കി

മകള്‍ക്ക് മുന്നില്‍ തര്‍ക്കം; ഭാര്യയെ വെട്ടിക്കൊന്ന് ഭര്‍ത്താവ് ജീവനൊടുക്കി

കുഞ്ഞോമനയെ രക്ഷിക്കാന്‍ അമ്മ സ്വന്തം ജീവന്‍ നല്‍കി; വെനസ്വേല ദുരന്തത്തില്‍ ഫുട്‌ബോളറുടെ ഭാര്യയുടെ വിയോഗം

ശബരിമല സ്വര്‍ണക്കൊള്ളയില്‍ എസ്‌ഐടി ചോദ്യം ചെയ്ത ആര്‍ജെ ഹേമന്ത് ലേസണ്‍ ഓഫീസര്‍; സംരക്ഷണവുമായി ദേവസ്വം ബോര്‍ഡ്