സി ഹനീഫ് എഴുതിയ കവിത Malayalam Poem AI Image
Pen Drive

അബ്ബാജാന്‍ കുഞ്ഞുങ്ങള്‍ക്കരികിലാണ്

സി ഹനീഫ്

'ഉമ്രിയാവ്,

ജനല്‍ തുറക്കൂ

മക്കള്‍ അവിടെ എന്തു ചെയ്യുകയാണെന്നു നോക്കൂ..'

അത്രയും പറഞ്ഞു

അബ്ബാജാന്‍ ദീര്‍ഘമായൊന്നു നിശ്വസിച്ചു.

എന്നിട്ട്

കണ്ണീര്‍ ഗ്രന്ഥികള്‍ അടഞ്ഞു പോയ

തന്റെ മുഖത്തെ

ഇരുട്ടിന്റെ രണ്ട് ഗോളങ്ങളിലേക്ക്

ചൂണ്ടുവിരല്‍ കൊണ്ടമര്‍ത്തിത്തടവി.

'അതു തുറന്നു കിടക്കുകയാണ്

അബ്ബാജാന്‍

പൈന്‍ മരങ്ങള്‍ക്കു ചുവട്ടില്‍

രണ്ടുപേരും

പടം വരച്ചു കളിക്കയാണ്.'

നിര്‍ജ്ജീവമായ തന്റെ കൈകള്‍ കൊണ്ട്

പഴയതും ജീര്‍ണ്ണിച്ചതുമായ അഴികളില്‍ പിടിച്ചു അയാള്‍

എഴുന്നേറ്റു നിന്നു.

'വെയിലാറും മുമ്പ്

കുട്ടികളെ ഇങ്ങോട്ട് കൂട്ടണം

അവര്‍ തകര്‍ന്ന കെട്ടിടത്തിനരികിലേക്ക് പോകാനിടവരരുത്.'

ഉമ്രിയാവ് അതിനു മറുപടിയൊന്നും പറഞ്ഞില്ല.

പകരം

പരാശരന്റെയും സത്യവതിയുടെയും

വീടുണ്ടായിരുന്ന ഭാഗത്തേക്കു നോക്കി

അതിന്റ മുറ്റത്ത് കളിച്ചു കൊണ്ടിരുന്ന

സാറയെയും എലിസബത്തിനെയും കുറിച്ചോര്‍ത്തു.

അവരോടൊപ്പമായിരുന്നല്ലോ തന്റെയും മക്കള്‍?

ഇപ്പോള്‍

അവിടെയൊരു മണ്‍കൂന മാത്രം അവശേഷിക്കുന്നു.

അബ്ബാജാന്‍

പതുക്കെ

മകളുടെ തോളില്‍ തൊട്ടു.

''ഉമ്രിയാവ്,

ഭൂമിയില്‍ മാത്രമേ അനാഥരുള്ളൂ

എന്നു ഞാന്‍ ഒരിക്കല്‍ നിന്നോടു പറഞ്ഞിരുന്നു.

ഇപ്പോള്‍ ഞാനത് തിരുത്തുന്നു.

ഭൂമിയില്‍ അനാഥര്‍ മാത്രമേയുള്ളൂ.''

അപ്പോള്‍ അവരെ തഴുകി

ഒരിടിനാദം കടന്നു പോയി.

Malayalam Poem written by C Haneef

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തിരുവനന്തപുരം പിടിക്കാന്‍ കോണ്‍ഗ്രസ്; ശബരീനാഥന്‍ അടക്കം പ്രമുഖര്‍ സ്ഥാനാര്‍ഥിയാകും

ബാറ്റിങ് പരാജയം തലവേദന, ഓസ്‌ട്രേലിയക്കെതിരെ മൂന്നാം ടി20ക്ക് ഇന്ത്യ ഇന്നിറങ്ങും

'എന്റെ ഹീറോയെ കാണാൻ ഇനിയുമെത്തും'; മധുവിനെ കണ്ടതിന്റെ സന്തോഷം പങ്കുവച്ച് മമ്മൂട്ടി

ചിറ്റൂരില്‍ 14 കാരന്‍ കുളത്തില്‍ മരിച്ച നിലയില്‍; ഇരട്ട സഹോദരനെ കാണാനില്ല

മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധി വിനിയോഗത്തില്‍ ആക്ഷേപം; വിദ്യാര്‍ഥിക്ക് ആള്‍ക്കൂട്ടമര്‍ദ്ദനം- വിഡിയോ

SCROLL FOR NEXT