രാജീവ് മഹാദേവന്‍ എഴുതിയ കവിത AI Image
Pen Drive

അകമ്പുറം - രാജീവ് മഹാദേവന്‍ എഴുതിയ കവിത

Author : രാജീവ് മഹാദേവൻ

അടഞ്ഞ

വാതിലിന് മുന്നില്‍

അനാഥമായ നോട്ടങ്ങള്‍

പതറിപ്പരതി

അവള്‍,

വീണ്ടുമുച്ചത്തില്‍ ..??

അടഞ്ഞകത്തുള്ളവന്‍

വാതില്‍ നോക്കി-

യില്ലാ ബ്ഭാവം കോട്ടി,

ഗൂഢം നിശബ്ദം

മുരടനക്കം.

ശരി, യുത്തരമെന്നാ-

ഞ്ഞ്‌സ്വച്ച്

പുറത്തടഞ്ഞു നിന്നവള്‍;

അനാഥങ്ങളെ

തിരികെ-

പ്പെറുക്കി മാഞ്ഞു.

അടഞ്ഞ

വാതില്‍ മാത്രം

അവശ്ശഷിച്ച്

അകവും

പുറവും

ഇല്ലാതായി.

അകത്താര്

പുറത്താര്

എന്നറിയാതെ

അടഞ്ഞും അകത്തും

അകം പുറം

അശ്ശരിരീകളായ്-

അനേകങ്ങള്‍;

മുട്ടിയും മൂളിയും

മൂളിയും മുട്ടിയും..

Malayalam poem written by Rajeev Mahadevan

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യ തെരഞ്ഞെടുപ്പ് കമ്മീഷണറെ അടിയന്തരമായി സസ്പെൻഡ് ചെയ്യണമെന്ന ആവശ്യം തള്ളി സുപ്രീം കോടതി: കേന്ദ്രത്തിനും സിഇസിക്കും നോട്ടീസ്

ബംഗാളിലെ 'താരസുന്ദരി'; നടി രുക്മിണി മല്ലിക് ബിജെപിയില്‍

'എത്ര ചിരിച്ചാലും വയസ് കുറയില്ല, ആന്റി സ്‌റ്റേജും കഴിയാറായി'; പരിഹാസ കമന്റിന് മറുപടി നല്‍കി നവ്യ നായര്‍

കരുത്തുറ്റ 9000 എംഎഎച്ച് ബാറ്ററി, 200എംപി മെയിന്‍ കാമറ; വണ്‍പ്ലസ് 16 ലോഞ്ച് ഒക്ടോബര്‍ 12ന്

വൈഭവ് സൂര്യവംശി ഏറ്റവും പ്രായം കുറഞ്ഞ സ്വർണ മെഡൽ ജേതാവ്!