ടി ഐശ്വര്യ എഴുതിയ കവിത AI Image generator
Pen Drive

കടുകെത്ര? -ടി ഐശ്വര്യ എഴുതിയ കവിത

Author : ടി ഐശ്വര്യ

ബാലവൃദ്ധന്മാരില്ലാത്ത വീട്ടീന്ന്,

ആത്മഹത്യാ കൊലപാതകവൃത്താന്തങ്ങള്‍ കേള്‍ക്കാത്ത മണ്ണീന്,

കണ്ണീരാണ്ട ദുഃഖങ്ങള്‍ കെട്ടുകഥയാകുന്ന നാട്ടീന്ന്,

ജാതിഭൂതങ്ങള്‍ മണ്ണിനു മീതെ വീണ്ടും പുളഞ്ഞുയരാത്തോരേടത്തൂന്ന്,

വ്യാധിഭൂതങ്ങള്‍ നിരന്നിരിക്കും ദേവാങ്കണം വിട്ട്

ഒരുപിടി കടുകിനെ തേടിയിറങ്ങിയ തഥാഗത കേവലന്‍!

അന്ത്യമില്ലാത്ത പ്രയാണം!

കിട്ടാത്ത കടുകുമണികള്‍ !

ശമിക്കാത്ത അന്തര്‍ദാഹം!

ആശ്വാസമായി മാതംഗി ചൊരിഞ്ഞ തണ്ണീരുപ്പ്!

നൃത്തം കാണ്മൂ, ആടാത്തൊരുടലീന്ന്,

പാട്ടു കേള്‍പ്പൂ, പാടാത്ത കണ്ഠത്തീന്ന്,

പ്രേമത്തെ നനഞ്ഞു, പെയ്യാത്ത കണ്ണീന്ന്,

പറന്നു പറഞ്ഞു വീണു കിടക്കുന്ന വെയിലില്‍

കടുക് മണ്ണിലെ മരീചികയായി;

ശ്രാവസ്തിയിലെ സ്വപ്നവാക കത്തിയമരുമ്പോള്‍,

ബോധത്തിലും അബോധത്തിലും കുഞ്ഞുങ്ങളുടെ കരച്ചിലുകള്‍,

മനുഷ്യനെയും മരണത്തെയും അവിശ്വസിച്ച്

'തൃഷ്ണ തൃഷ്ണ'യെന്നോതി

വീടുകള്‍ കയറിയിറങ്ങി

കോടി പുതപ്പിച്ച കുഞ്ഞു ദേഹങ്ങള്‍ കണ്ട്

വൃദ്ധസദനത്തില്‍ നട്ട അസ്തമയജന്മങ്ങള്‍ കണ്ട്

മഹാഭോജരാജയക്ഷ്മാവിന്‍ വിഷപ്പൂമ്പൊടി തൊട്ട തഥാഗത കേവലന്‍!

മരണം ദിഗംബര നൃത്തമാടുമ്പോള്‍

പെണ്‍മക്കള്‍ പിറന്ന വീട്ടിന്ന് അല്പായുസ്സുകളുടെ വിണ്ണീന്

മനസ്സാക്ഷി കുടുക്കയില്‍ എന്നോ സൂക്ഷിച്ച

ഒരുപിടി കടുക് എണ്ണി തിട്ടപ്പെടുത്തണം

നൂറ് തികക്കുമോയെന്നറിയണം?!

എണ്ണുമ്പോള്‍ കുഞ്ഞുങ്ങളോ ഉറ്റവരോ കരയരുത്,

ആ കടുകുമായ് സ്വയം മറന്നകന്ന്,

നടന്നുമറയണം!

Malayalam poem written by T Aiswarya

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നൃത്തമോ പാട്ടോ പാടില്ലെന്ന് പറയാനാകുമോ? ഡിജെ പാര്‍ട്ടികളെ ലക്ഷ്യംവെയ്ക്കുന്നത് എന്തിന്?; മുന്‍വിധി വേണ്ടെന്ന് ഹൈക്കോടതി

'പാക് താരങ്ങള്‍ തെറിയോട് തെറി; ഫൈനലില്‍ തീർത്തുകൊടുത്തു!'

'കവിതയില്‍ ഇമ്മാതിരി തെറി എഴുതാമോ?'; അച്ചടിപ്പിശക് നല്‍കിയ 'എട്ടന്റെ പണി'; വിശദീകരണവുമായി ബികെ ഹരിനാരായണന്‍

വീട്ടമ്മയോട് ലൈംഗികച്ചുവയോടെ സംസാരിച്ചു: വീടും കാറും അടിച്ചുതകർത്തു; സഹോദരങ്ങൾ അറസ്റ്റിൽ

സിസ തോമസിനെ ബിജെപിയായി ചാപ്പ കുത്തരുത്; അടിയുറച്ച കോണ്‍ഗ്രസ് കുടുംബം: ഷിബു ബേബി ജോണ്‍