ആര്‍ദ്ര എഴുതിയ കവിത നീലമൈലാഞ്ചി|Malayalam poem Ardhra സമകാലിക മലയാളം വാരിക
Malayalam Weekly

നീലമൈലാഞ്ചി

ആര്‍ദ്ര

മുന്നിലെ കാറിന്റെ

പിൻസീറ്റിൽനിന്ന്

വലിയ ചില്ലിലൂടെ

പുറത്തേക്ക് നോക്കുന്ന

നാലു കുഞ്ഞിക്കൈകൾ

പുതുമൈലാഞ്ചിപ്പൂക്കൾ

വിരിഞ്ഞ പൂച്ചെടിക്കൊമ്പുകൾ.

അവ വളർന്ന് ഞാനോട്ടുന്ന കാറിന്റെ

സ്റ്റിയറിങ്ങിൽ തൊടുന്നു.

വര

അവരാണിപ്പോൾ അതോടിക്കുന്നത്.

ഞാനൊരു കപ്പലിനോട് ചേർത്ത് കെട്ടിയ

കൊച്ചുവഞ്ചിപോലെ

അലയിലും സ്വസ്ഥം

ചുഴിയിലും ഭദ്രം

നീങ്ങുന്നു.

പൂച്ചെടികൾ അണിഞ്ഞ

തിളങ്ങുന്ന നീലക്കുപ്പായക്കൈകൾ

എന്നെ തലോടി ഉലയുന്നു.

അവയുടെ മിനുസം

എന്റെ കവിളിൽ

നീല മൈലാഞ്ചി വരയുന്നു...

നഗരമൊരു മണൽപ്പരപ്പ്

ഒട്ടകമാലകൾപോലെ അവരും ഞാനും...

നഗരമൊരു പുൽമേട്

മാനുകളും പുലിയുംപോലെ

അവരും ഞാനും.

നഗരമൊരു നിറവയർ

നഗരമൊരു നിലാവാനം

നഗരമൊരു കൊടുങ്കാട്

നഗരമെന്റെ, അവരുടേയും

മൈലാഞ്ചിയിൽ തെളിയുന്ന

വള്ളിപ്പടർപ്പുകൾ..

പൊടുന്നനെ ഒരു ചുവന്ന വെളിച്ചം.

ഉപ്പയോടിക്കുന്ന അവരുടെ കാർ

അതുതാണ്ടി മുന്നോട്ട് കുതിക്കുന്നു.

പേടിച്ചരണ്ട കുഞ്ഞിക്കൈകൾ

പിടിവിട്ട എന്റെ വണ്ടി

ചലനമറ്റു നിൽക്കുന്നു.

നീലമൈലാഞ്ചി മണം മാത്ര

മെന്റെ കാറിൽ തങ്ങുന്നു.

Neela mylanchi Malayalam poem written by Ardhra

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ട്രെയിന്‍ യാത്ര നിരക്ക് വര്‍ധിപ്പിച്ച് റെയില്‍വെ; ക്രിസ്മസിന് ശേഷം പ്രാബല്യത്തില്‍

ശിക്ഷിക്കപ്പെട്ട് ജയിലില്‍, കണ്ണൂരില്‍ സത്യപ്രതിജ്ഞ ചെയ്യാതെ രണ്ട് കൗണ്‍സിലര്‍മാര്‍

അനുമതിയില്ലാതെ നിര്‍മാണം; ഉദ്ഘാടനത്തിന് പിന്നാലെ ആനച്ചാലിലെ ഗ്ലാസ് ബ്രിഡ്ജിന്റെ പ്രവര്‍ത്തനം തടഞ്ഞു

IISER Tirupati: നഴ്സ്,ലാബ് അസിസ്റ്റന്റ്,സൂപ്രണ്ട് തുടങ്ങി നിരവധി ഒഴിവുകൾ

'അരക്കെട്ടിലും മാറിടത്തിലും കൂടുതല്‍ പാഡ് വച്ചുകെട്ടാന്‍ നിർബന്ധിച്ചു'; തെന്നിന്ത്യന്‍ സിനിമാനുഭവം പങ്കുവച്ച് രാധിക ആപ്‌തെ

SCROLL FOR NEXT