Enne Ozhichu vacha patram! Malayalam Poem written by Sandhya NP ചിത്രീകരണം: സചീന്ദ്രൻ കാറഡുക്ക, സമകാലിക മലയാളം
Malayalam Weekly

എന്നെ ഒഴിച്ചുവെച്ച പാത്രം!

സന്ധ്യ എൻ പി എഴുതിയ കവിത

സന്ധ്യ എന്‍.പി

ആർക്കും പ്രയോജനമില്ലാത്ത അവഗണിക്കപ്പെട്ട ഭൂഭാഗം എന്നു കരുതിയിരുന്നു.

വാസയോഗ്യമല്ലാത്തതിനാൽ ഉപേക്ഷിക്കപ്പെട്ട് നിരന്തരം കരഞ്ഞുകൊണ്ടിരിക്കുന്ന തണ്ണീർത്തടം എന്നും കരുതിയിരുന്നു.

പൊളിച്ചുനീക്കപ്പെട്ട കെട്ടിടാവശിഷ്ടങ്ങളാൽ തണ്ണീർത്തടം മൂടുന്നതുപോലെയോ ഊഷരഭൂമി എന്നേക്കുമായി ഉപേക്ഷിച്ചുപോകുന്നതുപോലെയോ അല്ലാതെ അതിനെ അപ്പാടെ ഭൂമിയിൽ നിന്നടർത്തിമാറ്റി ശൂന്യതയിൽ നിക്ഷേപിക്കുംപോലെ മായ്‌ചുകളഞ്ഞു!

ചീവീടുകൾ കൈകൾ കൂട്ടിത്തിരുമ്മി ഒച്ചയുണ്ടാക്കിയിരുന്ന ഇടം

ആത്മാവ് തുപ്പലാൽ മറതീർത്ത്

ഒളിച്ചിരുന്ന ഇടം.

ഞാൻ എന്റെ ഏകാന്തതയെ പൊളിച്ചുനോക്കിയിരുന്ന ഇടം!

ഒരിക്കൽ

പേറ്റുവെള്ളം നിറഞ്ഞിരുന്ന

എന്റെ ഏകാന്ത ഭൂമി!

ഇപ്പോഴെന്റെ ഉൾത്തടം

ചീവീടുകളില്ലാത്ത നിശ്ശബ്ദ ഭൂമി!

നീർത്തുള്ളികളടക്കം ചെയ്ത

നീല അളുക്ക്

വാക്കുകളുടെ ചില്ലുപാത്രം

അഗാധതയിൽ വീണു ചിതറുന്ന മൗനം!

അടുക്കള ജനാലയിലൂടെ

പുറത്തേക്കു

നോക്കുമ്പോൾ

അകാലത്തിൽ

വിരിഞ്ഞ മഞ്ഞ

വിളറിയ തുള്ളികളായി

ഇറ്റുവീണു പടർന്നതിൻ പാട്!

Enne Ozhichu vacha patram! Malayalam Poem written by Sandhya NP

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

രാഹുലിനെ അയോ​ഗ്യനാക്കാന്‍ നിയമസഭയ്ക്ക് അധികാരം, സ്പീക്കറുടെ നിലപാട് നിര്‍ണായകം

വരുന്നു ബാച്ച്‌ലര്‍ പാര്‍ട്ടി രണ്ടാം ഭാഗം; അരങ്ങില്‍ വമ്പന്‍ താരനിര; ആവേശമായി അമലിന്റെ പ്രഖ്യാപനം

'ആഹാരം കഴിക്കാന്‍ പോലും പണമില്ലെന്നു പറഞ്ഞു, പതിനായിരം രൂപ രാഹുലിന്റെ അക്കൗണ്ടിലേക്ക് അയച്ചു, മൂന്നു ബെഡ് റൂം ഉള്ള ഫ്ളാറ്റിനു വാശി പിടിച്ചു'

​വറുക്കാൻ നെയ്യാണ് നല്ലത്, സാലഡിൽ ഓലിവ് ഓയിലും; എണ്ണയുടെ ​ഗുണം അറിഞ്ഞ് ഉപയോ​ഗിക്കാം

സ്മാര്‍ട്ട് ടിവികളില്‍ 'വേവ്‌സ്' നിര്‍ബന്ധമാക്കാന്‍ കേന്ദ്രം; ആപ്പ് പ്രീ ഇന്‍സ്റ്റാള്‍ ചെയ്യാന്‍ കമ്പനികളോട് നിര്‍ദേശിക്കും

SCROLL FOR NEXT