ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

ബി.എസ്. രാജീവ് എഴുതിയ കവിത കാട്ടുതേന്‍

ബി.എസ്. രാജീവ് 

ചുവന്ന പൂവിനെ

ചവിട്ടിമെതിക്കാൻ

കാലു തരിക്കുന്ന കുട്ടീ,

കാടു കരിയാത്ത രഹസ്യം

നീയറിയുന്നില്ല.

തേനീച്ചക്കൂട്ടത്തെ

തീയിട്ടുകൊന്ന്

തേൻ നുണയാൻ

നിന്നെ പഠിപ്പിച്ച

മാർഗദർശിയുടെ

കണ്ണിലിന്ന്

റാണിയീച്ച കൊത്തും തീർച്ച.

തെറ്റാലിയിൽനിന്നും

തെറിച്ചയുരുളൻ

കല്ലിനാൽ

കണ്ണുടഞ്ഞ

തത്തയൊരു പ്രതീകം.

അതുകാണാൻ

പറന്നുവരുമവരിലൊന്നിനെ

ഒറയേറിനാൽ

കൊന്നു നീ

മണ്ണിൽക്കിടത്തി.

കൂടെയുള്ളവർ

പതർച്ചയാൽ

പറന്ന് പകക്കുമ്പോൾ

പച്ചനിറം വരച്ചു

പോകുമവർക്കുനേരെ

തോക്കു ചൂണ്ടുന്നു

നിന്റെ ചേട്ടനാം വേട്ടക്കാരൻ.

കളിസ്ഥലം

കമനീയമാക്കാൻ

കതിരുപൊട്ടും

തളിരിനെ

നുള്ളിയെറിയുന്ന

നിന്റെ വഴികളിൽ

മറഞ്ഞിരിക്കുന്നു

കാരമുള്ളുകൾ.

അതൊന്നെടുത്തു തരാൻ

ആരുമില്ലാതെ നീ

തരിച്ചുനിൽക്കും നിമിഷത്തിൽ

പറന്നുപോകുമൊരു

വൻ പരുന്ത്.

പേടിച്ചു പനിയാൽ

വീട്ടിൽ വരുമ്പോൾ

മരുന്നുമാശ്ലേഷവുമില്ലാതെ

തകർന്നു

തറയിൽ കിടക്കുമ്പോൾ

വെളിയിൽ,

നിന്റെ കണ്ണിലകപ്പെടും

തഴച്ചു നിറയുന്ന

നിറക്കൂടുകൾ.

നീ കേൾക്കും,

തുളുമ്പിപ്പടരുന്ന കാടിന്നപാര

ശബ്ദമിശ്രിത താളങ്ങൾ.

ഉണരുമ്പോൾ

നിന്റെ ചുറ്റും പറക്കും

പകയില്ലാത്ത തേനീച്ചകൾ.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT