ചിത്രീകരണം സചീന്ദ്രന്‍ കാറഡുക്ക
Malayalam Weekly

നിധിന്‍ വി.എന്‍ എഴുതിയ കവിത ‘ഫോക്കസ്’

നിധിന്‍ വിഎന്‍

കടൽക്കരയിൽ എന്നെയും കാത്ത്

അവൾ നിൽക്കുന്നു.

സന്ധ്യയാകുന്നതിന്റെ സൂചനകൾ

മാനത്ത് തെളിയുന്നു.

ഒരൊറ്റ ക്ലിക്കിൽ,

അവളുടെ നിൽപ്പ്

ഫോട്ടോ ആക്കിയാൽ,

ആ ബാക്ഗ്രൗണ്ട്

ഏതാണ്ടിങ്ങനെ വരും;

പറന്നകലുന്ന പറവകൾ,

തിരയിൽ കളിക്കുന്ന കുട്ടികൾ,

ഉപജീവനത്തിനായി വലയെറിയുന്ന വള്ളങ്ങൾ.

നിറയെ ആളുകളുള്ള

കടൽക്കരയിലെ അവളുടെ നിൽപ്പിന്

എന്തേലും പ്രാധാന്യമുള്ളതായി

ആർക്കും തോന്നണമെന്നില്ല.

അവളെ ചുറ്റി

ചില നോട്ടങ്ങൾ

കമന്റുകളെല്ലാം ഉണ്ടായെന്നും വരാം.

അവളുടെ കാത്തുനിൽപ്പിനെ

ഞാനൊരു ക്യാൻവാസിലേക്ക്

പകർത്തിയെന്നിരിക്കട്ടെ,

വിജനമായ കടൽക്കരയിലെ

അവളുടെ നിൽപ്പിനെ

വിഷാദമെന്നോ

വിരഹമെന്നോ

നിങ്ങൾ വായിക്കില്ലേ?

ചായങ്ങൾ കുടഞ്ഞിട്ട സന്ധ്യയെ

പ്രതീക്ഷയകന്നതിന്റെ പ്രതീകമാക്കില്ലേ?

തിരക്കുള്ള കടൽക്കരയിൽ

വിഷാദവതിയായി അവൾ

കടലിനെ നോക്കിനിൽക്കുന്നെന്നു കരുതൂ.

ഒരു വൈഡ് ഷോട്ടിൽ

ആ ചിത്രം പകർത്തിയാൽ

അവളോ അവളുടെ വേദനകളോ

അടയാളപ്പെടണമെന്നില്ല.

അടയാളപ്പെട്ടില്ലെന്ന കാരണത്താൽ

വേദനയില്ലാതാകുന്നുമില്ല.

ലെൻസിന്റെ ഫോക്കസ്

കൃത്യമാക്കുമ്പോൾ

ദൃശ്യത്തിന്

മികവേറുന്നതുപോലെ

ഭാഷയിലെ ഫോക്കസുകളാണ്

എനിക്ക് കവിത.

ഒരാളിലേക്കുള്ള

ഫോക്കസാണ്

പ്രണയമെന്ന് തോന്നുന്നുണ്ടോ?

കാഴ്ചക്കാരന്റെ

ബോധമാണ്

ഫോക്കസ് തീരുമാനിക്കുന്നതെന്നിരിക്കേ

കവിതയിലെ

നിങ്ങളുടെ ഫോക്കസ്

ഞാൻ തിരക്കുന്നേയില്ല!

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നെന്മാറ ഇരട്ടക്കൊലക്കേസ്: ചെന്താമരക്ക് വധശിക്ഷ

പങ്കാളിയുള്ളപ്പോള്‍ 'ലിവ് ഇന്‍ റിലേഷന്‍ഷിപ്പ്', അഞ്ച് വര്‍ഷം വരെ തടവുശിക്ഷ; ഏക സിവില്‍ കോര്‍ഡുമായി മധ്യപ്രദേശ് സര്‍ക്കാര്‍

ഓർക്കാൻ അസാധ്യ സേവുകൾ; വലയ്ക്ക് മുന്നിൽ റെക്കോർ‍ഡിട്ട് 'എമി'!

400 കോടിയുടെ കടബാധ്യത; ഇരിഞ്ഞാലക്കുട ടൗൺ അർബൻ ബാങ്കിലെ നിക്ഷേപകരുടെ ആശങ്കക്ക് ശമനമായില്ല, പ്രതിഷേധം

'കള്ളന്‍ വിജയന്‍' തലക്കെട്ട് മാറ്റിയില്ല; എഡിറ്റര്‍ കെ ആര്‍ അജയന് കാരണം കാണിക്കല്‍ നോട്ടീസ്