ലെനയുടെ പുസ്തകം പ്രകാശനം ചെയ്തു 
Samakalika Connect

ഓരോ സ്ത്രീകളും പുരുഷന്മാരും വായിച്ചിരിക്കേണ്ട പുസ്തകം'; ലെനയുടെ പുസ്തകം പ്രകാശനം ചെയ്ത് ഭര്‍ത്താവ് ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ കീര്‍ത്തിചക്ര

ആര്‍ത്തവ ചക്രത്തെ കുറിച്ച് സംസാരിക്കുന്ന പുസ്തകമാണെങ്കിലും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കുമുള്ള പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു

സമകാലിക മലയാളം ഡെസ്ക്

കൊച്ചി: നടിയും എഴുത്തുകാരിയുമായ ലെനയുടെ ഏറ്റവും പുതിയ പുസ്തകമായ 'വിമന്‍ ഒ പോസി'ന്റെ കവര്‍ പ്രകാശനം ലെനയുടെ ഭര്‍ത്താവും ഇന്ത്യന്‍ വ്യോമസേനയിലെ ഗ്രൂപ്പ് ക്യാപ്റ്റനും ഫ്‌ലൈറ്റ് ഇന്‍സ്ട്രക്ടറും ഇന്ത്യയുടെ ഗഗന്‍യാന്‍ ബഹിരാകാശ പദ്ധതിയില്‍ അംഗവുമായ ഗ്രൂപ്പ് ക്യാപ്റ്റന്‍ പ്രശാന്ത് ബാലകൃഷ്ണന്‍ നായര്‍ കീര്‍ത്തിചക്ര നിര്‍വഹിച്ചു. ഓരോ പുസ്തകത്തിന്റേയും വിജയം വായനക്കാരാണെന്നും ഈ ഡിജിറ്റല്‍ മീഡിയ യുഗത്തില്‍ ഒരു പുസ്തകം ഒരാള്‍ കയ്യിലെടുക്കുന്നത് തന്നെ വലിയ കാര്യമാണെന്നും അദ്ദേഹം പറഞ്ഞു. ലെനയുടെ വ്യക്തിജീവിതത്തിലേയും ഔദ്യോഗിക ജീവിതത്തിലേയും അനുഭവങ്ങളില്‍ നിന്നാണ് ഈ പുസ്തകം ഒരുക്കിയിരിക്കുന്നതെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

ആര്‍ത്തവ ചക്രത്തെ കുറിച്ച് സംസാരിക്കുന്ന പുസ്തകമാണെങ്കിലും സ്ത്രീകള്‍ക്ക് മാത്രമല്ല പുരുഷന്മാര്‍ക്കുമുള്ള പുസ്തകമാണിതെന്നും അദ്ദേഹം പറഞ്ഞു. അമ്മമാരുണ്ട്, ഭാര്യമാരുണ്ട്, സഹോദരിമാരുണ്ട്, മകളുണ്ട്, അമ്മായമ്മമാരുണ്ട് അങ്ങനെ ഓരോ പുരുഷന്മാരും സ്ത്രീകളുമായി പല വിധത്തില്‍ ബന്ധപ്പെട്ട് നില്‍ക്കുന്നു. ഒരു മറയുമില്ലാതെ എല്ലാവരും തുറന്നുസംസാരിക്കേണ്ട വിഷയമാണ് ഈ പുസ്തകം അവതരിപ്പിക്കുന്നതെന്നും അദ്ദേഹം വ്യക്തമാക്കി.

തന്റെ അച്ഛനും അമ്മയും ഭര്‍ത്താവുമാണ് ഈ പുസ്തത്തിന് പിന്നിലെ ഏറ്റവും വലിയ പ്രചോദനം എന്ന് ലെന പറഞ്ഞു. ഒരു സ്ത്രീയുടെ ജീവിതത്തിലെ ഏറെ പ്രധാനമായൊരു ഘട്ടമായ ആര്‍ത്തവവിരാമത്തിലേക്കുള്ള യാത്രയുടെ ആത്മപരിശോധനയാണ് ഈ പുസ്തകമെന്നും ലെന വ്യക്തമാക്കി. ''ആര്‍ത്തവ വിരാമത്തെ കുറിച്ച് പറയുന്നതിനേക്കാള്‍ ആര്‍ത്തവ വിരാമത്തിന് മുമ്പുള്ള അവസ്ഥയായ പെരിമെനോപോസിനെ കുറിച്ചാണ് പുസ്തകം ഗൗരവത്തോടെ സംസാരിക്കുന്നത്. 35 വയസ്സ് മുതല്‍ സ്ത്രീകള്‍ കടന്നുപോകുന്ന ശാരീരകവും മാനസികവുമായ പ്രശ്‌നങ്ങള്‍ നിരവധിയാണ്. ഒരു കുട്ടിയില്‍ നിന്നും അഡള്‍ട്ടാകുന്ന കാലഘട്ടത്തെ അഡോളസെന്‍സ് എന്ന് പറയുന്നതുപോലെ സ്ത്രീകളുടെ 35 നും 55 നും ഇടയ്ക്കുള്ള ഈ കാലഘട്ടത്തെ വുമണോസെന്‍സ് എന്നാണ് ഞാന്‍ ഈ പുസ്തകത്തില്‍ വിളിച്ചിരിക്കുന്നത്. ഈ പദം ഡിക്ഷണറിയില്ല, ഈ പുസ്തകം ഇറങ്ങിയ ശേഷം ഇനി വരുമായിരിക്കും. സ്ത്രീകളുടെ സെക്കന്‍ഡ് അഡോളസെന്‍സ് എന്ന് ഇതേകുറിച്ച് പറയാം. 35 വയസ്സ് കഴിയുമ്പോള്‍ സ്ത്രീകളുടെ ശരീരം ഏറെ മാറി തുടങ്ങും. അപ്പോള്‍ അവര്‍ പലവിധ മാനസിക സംഘര്‍ഷങ്ങളിലൂടെ കടന്നു പോകും. ശരീരഭാരം ഉള്‍പ്പെടെയുള്ള ഫിസിക്കല്‍ മാറ്റങ്ങളല്ലാതെ ഹോര്‍മോണല്‍ വ്യതിയാനങ്ങളും പല രീതിയിലുണ്ടാകും. ഇക്കാര്യങ്ങളൊക്കെ ഒരു സാധാരണക്കാരന് മനസ്സിലാകുന്ന രീതിയില്‍ സംസാരിക്കുന്നതോടൊപ്പം എന്റെ ഡോക്ടര്‍മാരുടെ ആധികാരികമായ എഴുത്തുകളും പുസ്തകത്തില്‍ ചേര്‍ത്തിട്ടുണ്ട്. സ്ത്രീകള്‍ക്കുണ്ടാകുന്ന ഈ മാറ്റം പുരുഷന്മാരും അറിയേണ്ടതുണ്ട്. സ്ത്രീകളുടെ ജീവിതത്തില്‍ എന്ത് സംഭവിക്കുന്നുവെന്ന് പുരുഷന്മാരും അറിയുകയാണെങ്കില്‍ അത് പരസ്പരം മനസ്സിലാക്കാന്‍ ഏറെ സഹായകമാകും. 'ദി മിഡ്-ലൈഫ് ഗൈഡ് ഫോര്‍ വുമെന്‍ & ദെയര്‍ മെന്‍' എന്ന് ഈ പുസ്തകത്തിന് ടാഗ്‌ലൈന്‍ നല്‍കിയിരിക്കുന്നതും അതുകൊണ്ടാണ്. നന്നായി പരിഗണിച്ചില്ലെങ്കില്‍ പെട്ടെന്ന് വാര്‍ദ്ധക്യത്തിലേക്ക് പോകും, നന്നായി പരിഗണിച്ച് കാര്യങ്ങള്‍ വ്യക്തമായി അറിഞ്ഞുകൊണ്ടു പോയാല്‍ മാനസിക സംഘര്‍ഷങ്ങളില്ലാതെ, ദാമ്പത്യ പ്രശ്‌നങ്ങള്‍ ഇല്ലാതെ സുഖമമായി മുന്നോട്ടുപോകാനാകും.

എനിക്ക് 45 വയസ്സായപ്പോഴാണ് എന്റെ അമ്മ അന്ന് അനുഭവിച്ച കാര്യങ്ങള്‍ എനിക്ക് തിരിച്ചറിയാനായത്. എന്റെ അമ്മ എന്തൊക്കെ പ്രശ്‌നങ്ങളിലൂടെയാണ് ഞാന്‍ കൗമാരത്തിലായിരുന്ന ആ സമയത്ത് കടന്നുപോയതെന്ന തിരിച്ചറിവ് ഇപ്പോള്‍ നേരിട്ടറിയുമ്പോള്‍ അത് മനസ്സിലാക്കാനാകുന്നതുകൊണ്ട് ഞാന്‍ ഈ പുസ്തകം എന്റെ അമ്മയ്ക്കാണ് സമര്‍പ്പിച്ചിരിക്കുന്നത്. പണ്ടത്തേക്കാള്‍ ഈ ജനറേഷന്‍ പെരി മനോപോസിനെ കുറിച്ച് ഒത്തിരി റിസര്‍ച്ച് ചെയ്തുകൊണ്ടിരിക്കുന്നുണ്ട്'', ലെന വ്യക്തമാക്കി. 'ദൈവത്തിന്റെ ആത്മകഥ'യ്ക്ക് ശേഷം പുറത്തിറങ്ങുന്ന ലെനയുടെ രണ്ടാമത്തെ പുസ്തകമാണിത്. ഇംഗ്ലീഷില്‍ പെന്‍ഗ്വിന്‍ ബുക്‌സും മലയാളത്തില്‍ ഡിസി ബുക്‌സുമാണ് പ്രസാധകര്‍. പി പ്രകാശാണ് പുസ്തകം വിവര്‍ത്തനം ചെയ്തിരിക്കുന്നത്. പുസ്തകത്തിന്റെ പ്രീ ബുക്കിംഗും ആരംഭിച്ചിട്ടുണ്ട്.

Actress Lena’s Book Released by Husband Group Captain Prashanth Balakrishnan Nair

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മഹാനടനെ മനസിലാക്കണമായിരുന്നു, അപമാനിക്കരുതായിരുന്നു; മമ്മൂട്ടിയോട് മാപ്പുപറഞ്ഞ് മുഖ്യമന്ത്രി

കറങ്ങാം സ്വപ്‌ന നഗരിയും മാനാഞ്ചിറയും; ബീച്ചിലെ കാറ്റും കൊള്ളാം; കെഎസ്ആര്‍ടിസി ഡബിള്‍ ഡക്കര്‍ നാളെ മുതല്‍ കോഴിക്കോട്ടും

'ജനങ്ങൾക്ക് അറിയാവുന്ന നേതാവാണ് ഗീതാ ഗോപി ; സിസി മുകുന്ദൻറെ രാജി വാർത്ത തള്ളി സിപിഐ'

പശ്ചിമേഷ്യൻ സംഘർഷം: ഗ്ലോബൽ വില്ലേജ്, ഐൻ ദുബൈ, ദുബൈ പാർക്ക്സ് ആൻഡ് റിസോർട്ട്സ് പ്രവർത്തിക്കില്ല

'ചിലരെയൊക്കെ ആത്മഹത്യയുടെ വക്കിലെത്തിച്ചു, മോറല്‍ പൊലീസിങ് സിപിഎമ്മില്‍ നിന്ന് കണ്ടുപഠിക്കണം; ഗണേഷ് വിഷയത്തില്‍ അവര്‍ മറുപടി പറയട്ടെ'

SCROLL FOR NEXT