Sports

ഇക്വഡോറിനെ 1-6ന് തകര്‍ത്ത് അര്‍ജന്റീന, തോല്‍വിയറിയാതെ കുതിപ്പ്‌

സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനവുമായാണ് അര്‍ജന്റീനിയന്‍ സംഘം എത്തിയത്

Author : സമകാലിക മലയാളം ഡെസ്ക്

സൗഹൃദ മത്സരത്തില്‍ ഇക്വഡോറിനെ 1-6ന് തകര്‍ത്ത് അര്‍ജന്റീന. സമീപകാലത്തെ ഏറ്റവും മികച്ച പ്രകടനവുമായാണ് അര്‍ജന്റീനിയന്‍ സംഘം എത്തിയത്. കോപ്പ അമേരിക്കയില്‍ നേരിട്ട വിലക്കിനെ തുടര്‍ന്ന് മെസിയുടെ അഭാവത്തിലാണ് അര്‍ജന്റീന ഇറങ്ങിയത്. 

എന്നാല്‍ ഇടത് ടോപ് ഫോമിലേക്ക് എത്തിയ മാര്‍കസ് അക്യുനയിലൂടെ ആദ്യ പകുതില്‍ ഉള്‍പ്പെടെ അര്‍ജന്റീന വ്യക്തമായ അധിപത്യം നേടി. 20ാം മിനിറ്റില്‍ അലാറിയോയുടെ ഗോളിലൂടെയാണ് അര്‍ജന്റീന അക്കൗണ്ട് തുറന്നത്. അക്യുനയുടെ കോര്‍ണറില്‍ അലറിയോയുടെ പവര്‍ഫുള്‍ ഹെഡര്‍ വല കുലുക്കി. 

ഏഴ് മിനിറ്റിന് ശേഷം അക്യുനയുടെ ക്രോസ് ഇക്വഡോര്‍ താരം എസ്പിനോസയുടെ കാലില്‍ തട്ടി വലയിലേക്ക്. ഗോള്‍പോസ്റ്റിന് മുന്‍പ് മാര്‍ട്ടിനെസിനെ വീഴ്ത്തിയതിന് ലഭിച്ച പെനാല്‍റ്റി ലിയാന്‍ഡ്രോ പര്‍ദെസ് വലയിലെത്തിച്ചതോടെ മൂന്നാം ഗോള്‍. 

രണ്ടാം പകുതിയുടെ തുടക്കത്തില്‍ പകരക്കാരനായി ഇറങ്ങിയ എയ്ഞ്ചല്‍ മെന തകര്‍പ്പന്‍ ഫ്രീകിക്കിലൂടെ ഇക്വഡോറിന് വേണ്ടി വല കുലുക്കിയെങ്കിലും കാര്യമുണ്ടായില്ല. 66ാം മിനിറ്റില്‍ പെസെല്ലയിലൂടെ അര്‍ജന്റീന ലീഡ് 4-1 എന്നാക്കി. 82ാം മിനിറ്റില്‍ നികോളാസ് ഡൊമിന്‍ഗസും, 86ാം മിനിറ്റില്‍ ലുകാസും വല കുലുക്കിയതോടെ അര്‍ജന്റീനയുടെ സ്‌കോര്‍ ബോര്‍ഡ് തിളങ്ങി. 

കഴിഞ്ഞ ആഴ്ച 2 ഗോളിന് പിന്നില്‍ നിന്ന ശേഷം ജര്‍മനിയോട് 2-2ന് സമനില നേടിയും അര്‍ജന്റീന പ്രതീക്ഷ നല്‍കിയിരുന്നു. കോപ്പ അമേരിക്ക സെമി ഫൈനലില്‍ ബ്രസീലിനോട് തോറ്റതിന് പിന്നാലെ കളിച്ച 5 കളിയില്‍ 5ലും തോല്‍ക്കാതെയാണ് സൗത്ത് അമേരിക്കന്‍ സംഘത്തിന്റെ പോക്ക്. മെക്‌സിക്കോയെ 4-0ന് തകര്‍ക്കുകയും ചെയ്തു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു