Sports

ഐപിഎല്‍ കിരീടം ആരുയര്‍ത്തും? പ്രവചനവുമായി ബ്രെറ്റ് ലീ

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ കളിക്കാരുടെ പരിചയസമ്പത്താണ് കാരണമായി ലീ ചൂണ്ടിക്കാണിക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ഐപിഎല്‍ പതിമൂന്നാം സീസണിലെ വിജയിയെ പ്രവചിച്ച് ഓസ്‌ട്രേലിയന്‍ മുന്‍ പേസര്‍ ബ്രെറ്റ് ലീ. ചെന്നൈ സൂപ്പര്‍ കിങ്‌സിന്റെ പേരാണ് ലീ ഇവിടെ പറയുന്നത്. 

ചെന്നൈ സൂപ്പര്‍ കിങ്‌സിലെ കളിക്കാരുടെ പരിചയസമ്പത്താണ് കാരണമായി ലീ ചൂണ്ടിക്കാണിക്കുന്നത്. ഏറെ കാലമായി ഐപിഎല്‍ കളിക്കുന്നവരാണ് അവര്‍. വലിയ മത്സരങ്ങളിലെ സമ്മര്‍ദം അനായാസം കൈകാര്യം ചെയ്യാന്‍ അവര്‍ക്ക് സാധിക്കും. വരും ആഴ്ചകളില്‍ യുഎഇയിലെ ചൂട് 40 ഡിഗ്രിയിലേക്ക് എത്തും. ഇവിടെ വിക്കറ്റില്‍ ടേണ്‍ ചെയ്യിക്കാനാവും. ഇത് ചെന്നൈ സൂപ്പര്‍ കിങ്‌സിന് മുന്‍തൂക്കം നല്‍കുന്നു, ധോനി പറഞ്ഞു. 

ഹര്‍ഭജന്‍ സിങ്, ഇമ്രാന്‍ താഹിര്‍, ഷെയ്ന്‍ വാട്‌സന്‍, സുരേഷ് റെയ്‌ന, ബ്രാവോ, പീയുഷ് ചൗള, മിച്ചല്‍ സാന്റ്‌നര്‍ എന്നിവര്‍ ചെന്നൈക്ക് കരുത്ത് നല്‍കുന്നു. സ്പിന്‍ നിര ശക്തമാണ് എന്നതാണ് ചെന്നൈക്ക് മുന്‍തൂക്കം നല്‍കുന്ന പ്രധാന ഘടകം. 

സെപ്തംബര്‍ 19നാണ് ഐപിഎല്‍ യുഎഇയില്‍ ആരംഭിക്കുന്നത്. നവംബര്‍ 10ന് ഫൈനല്‍. മൂന്ന് വട്ടമാണ് ചെന്നൈ ഐപിഎല്‍ കിരീടത്തില്‍ മുത്തമിട്ടത്. 2010,2011,2018 എന്നീ വര്‍ഷങ്ങളില്‍. നാല് വട്ടം ചാമ്പ്യന്മാരായി മുംബൈ ഇന്ത്യന്‍സ് ആണ് ചെന്നൈക്ക് മുന്‍പിലുള്ളത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

തെരഞ്ഞെടുപ്പ് കമ്മീഷനെതിരെ ഇന്ത്യ സഖ്യനേതാക്കള്‍ നല്‍കിയ ഹര്‍ജികള്‍ ഇന്ന് സുപ്രീംകോടതിയില്‍; ഹര്‍ജിയില്‍ നിരവധി പിഴവുകള്‍

മുതിര്‍ന്ന പൗരന്മാരെ ഉപേക്ഷിച്ചാല്‍ മൂന്നുവര്‍ഷം തടവുശിക്ഷ; വയോജനക്ഷേമ ബില്‍ ഇന്ന് സഭയില്‍

ബ്രേക്കിങ് ബാഡ് താരം ആര്‍ ജെ മിറ്റി അന്തരിച്ചു

തെളിവുണ്ടെങ്കില്‍ FIR ഇടാന്‍ പ്രതികളെ കേള്‍ക്കണോ?; മാസപ്പടി കേസില്‍ പിണറായിയുടെ അപ്പീല്‍ ഇന്ന് ഹൈക്കോടതിയില്‍

സിജെപി ആര്‍എസ്എസ് പദ്ധതിയെന്ന പരാമര്‍ശത്തില്‍ തിരുത്ത്; വാക്കുപിഴവെന്ന് സരിന്‍