Sports

ഓഫ് സൈഡിലെ പുലി, ഐസിസിയേയും ഞെട്ടിച്ച രണ്ടു വയസുകാരന്‍

അച്ഛനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ബംഗ്ലാദേശിന് വേണ്ടി ഒരു ദിനം കളിക്കുന്നതിലേക്ക് നിന്നെ എത്തിക്കുമെന്നാണ് ഐസിസി അലിയോട് പറയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

രണ്ട് വയസേ ആയിട്ടുള്ളു. പക്ഷേ ഓഫ് സൈഡില്‍ അവന്‍ പുലിയാണ്. ബംഗ്ലാദേശില്‍ നിന്നുമുള്ള അലിയാണ് രാജ്യാന്തര ക്രിക്കറ്റ് അസോസിയേഷനെ പോലും ഞെട്ടിച്ചു കളഞ്ഞത്. 

അലിയുടെ ഓഫ് സൈഡ് ഷോട്ടുകളില്‍ ഇന്റര്‍നെറ്റില്‍ വൈറലായിരുന്നു. അങ്ങിനെയാണ് ഇത് ഐസിസിയുടെ മുന്നിലേക്കും എത്തുന്നത്. അച്ഛനില്‍ നിന്നുള്ള നിര്‍ദേശങ്ങള്‍ ബംഗ്ലാദേശിന് വേണ്ടി ഒരു ദിനം കളിക്കുന്നതിലേക്ക് നിന്നെ എത്തിക്കുമെന്നാണ് ഐസിസി അലിയോട് പറയുന്നത്. 

പൊസിഷന്‍ കൃത്യമാക്കി ഓഫ് സൈഡിലേക്ക് അനായാസം ബാറ്റ് വയ്ക്കുന്ന അലിയെ ഐസിസി ഫാന്‍ ഓഫ് ദി വിക്കായി തിരഞ്ഞെടുക്കുകയും ചെയ്തു. ഇവിടം കൊണ്ടും തീര്‍ന്നില്ല. അലിയുടെ ഷോട്ടുകള്‍ക്ക് കമന്ററിയും ഗ്യാലറിയിലെ ആഘോഷവും ചേര്‍ത്ത് ഒരു റീമിക്‌സ് വീഡിയോയും ഐസിസി പിന്നാലെ ഷെയര്‍ ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

Legal Explainer|എന്താണ് സീറോ എഫ്ഐആർ? ആതിരയുടെ പരാതിക്ക് പിന്നാലെ ചർച്ചയായി നിയമവശങ്ങൾ

ഇടുക്കിയിൽ നാളെ ഹർത്താൽ; നെടുങ്കണ്ടത്തെ ജില്ലാ സ്കൂൾ കായികമേളയെ ഒഴിവാക്കി

മാസം പതിനായിരം രൂപയുടെ വരുമാനം ഉറപ്പാക്കാം, ഗ്യാരണ്ടീഡ് റിട്ടേണ്‍; അറിയാം കെഎസ്എഫ്ഇ എഫ്ഡി

നിസ്സാരമെന്ന് തോന്നാം, വൃക്കയിൽ കാൻസർ സാധ്യത വർധിപ്പിക്കുന്ന 10 ദൈനംദിന ശീലങ്ങൾ

'മോഹൻലാൽ സാറിന്റെ മൂന്ന് ലുക്കുകൾ വെട്ടിമാറ്റി'; തുറന്നടിച്ച് കോസ്റ്റ്യൂം ഡിസൈനർ, 'രജനി പോലും സൈഡാകുമെന്ന് പേടിച്ചിട്ടാണെ'ന്ന് കമന്റുകൾ