Sports

കളി ഇന്ത്യയുടെ കയ്യില്‍, കോഹ് ലിക്കും രഹാനേയ്ക്കും അര്‍ധശതകം

111 പന്തില്‍ നിന്ന് 51 റണ്‍സുമായി പുറത്താവാതെ കോഹ് ലിയും, 140 പന്തില്‍ നിന്ന് പുറത്താവാടെ 53 റണ്‍സുമായി രഹാനെയുമാണ് ക്രീസില്‍

Author : സമകാലിക മലയാളം ഡെസ്ക്

കോഹ് ലിയുടേയും രഹാനെയുടേയും അര്‍ധ സെഞ്ചുറിയുടെ ബലത്തില്‍ ആദ്യ ടെസ്റ്റില്‍ ലീഡ് ഉയര്‍ത്തി ഇന്ത്യ. മൂന്നാം ദിനം കളി അവസാനിപ്പിക്കുമ്പോള്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 185 റണ്‍സ് എന്ന നിലയിലാണ് ഇന്ത്യ. 

260 റണ്‍സിന്റെ ലീഡാണ് ഇന്ത്യയ്ക്കിപ്പോഴുള്ളത്. 111 പന്തില്‍ നിന്ന് 51 റണ്‍സുമായി പുറത്താവാതെ കോഹ് ലിയും, 140 പന്തില്‍ നിന്ന് പുറത്താവാടെ 53 റണ്‍സുമായി കോഹ് ലിയുമാണ് ക്രീസില്‍. നാലാം വിക്കറ്റല്‍ 104 റണ്‍സാണ് കോഹ് ലിയും രഹാനെയും ചേര്‍ന്ന് കൂട്ടിച്ചേര്‍ത്തത്. 

ആദ്യ ഇന്നിങ്‌സില്‍ ഇന്ത്യയെ താങ്ങി നിര്‍ത്തി അര്‍ധശതകത്തിന് പിന്നാലെയാണ് രണ്ടാം ഇന്നിങ്‌സിലും രഹാനെ നിലയുറപ്പിച്ചത്. 81 റണ്‍സാണ് ഒന്നാം ഇന്നിങ്‌സില്‍ രഹാനെ നേടിയത്. 17 റണ്‍സ് എടുത്ത് നില്‍ക്കെ റോച്ചിന്റെ ഡെലിവറിയില്‍ രഹാനെയെ കാംബെല്‍ വിട്ടുകളഞ്ഞതോടെ ലഭിച്ച അവസരം രഹാനെ മുതലാക്കി. 

ഉച്ചഭക്ഷണത്തിന് ശേഷം ബാറ്റിങ് തുടങ്ങിയ ഇന്ത്യയെ മൂന്ന് വിക്കറ്റുകള്‍ നഷ്ടമായെങ്കിലും കോഹ് ലിയും രഹാനേയും കൂടുതല്‍ നാശനഷ്ടങ്ങളില്ലാതെ രക്ഷിച്ചു. രണ്ടാം ഇന്നിങ്‌സിലും മായങ്ക് അഗര്‍വാള്‍ നിരാശപ്പെടുത്തി. 16 റണ്‍സ് എടുത്ത് മായങ്ങ് മടങ്ങി. എന്നാല്‍, റിപ്ലേകളില്‍ മായങ്ക് ഔട്ടല്ലായിരുന്നു എന്ന് വ്യക്തമായിരുന്നു. ചേസിന്റെ ഡെലിവറിയില്‍ വിക്കറ്റിന് മുന്‍പില്‍ കുടുങ്ങിയ മായങ്ക് റിവ്യൂ നല്‍കാതെ ഔട്ട് എന്ന അമ്പയറുടെ വിധി അംഗീകരിച്ച് മടങ്ങി. 

പിന്നാലെ 38 റണ്‍സ് എടുത്ത രാഹുലും, 25 റണ്‍സ് എടുത്ത് നില്‍ക്കെ പൂജാരയും മടങ്ങി. വിന്‍ഡിസിനെ 222 റണ്‍സിന് ഓള്‍ ഔട്ടാക്കിയാണ് ഇന്ത്യ മൂന്നാം ദിനം തുടങ്ങിയത്. 43 റണ്‍സ് വഴങ്ങി അഞ്ച് വിക്കറ്റ് വീഴ്ത്തിയ ഇഷാന്തിന്റെ കളിയാണ് ആതിഥേയരെ തകര്‍ത്തത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ആര്‍ലേക്കറെ മാറ്റി; ഓം പ്രകാശ് മാഥൂര്‍ കേരള ഗവര്‍ണര്‍

'ഭീഷണിക്ക് മുന്‍പില്‍ ഭയപ്പെടില്ല'; പ്രതിഷേധത്തില്‍ പങ്കെടുത്തവര്‍ക്ക് നന്ദി അറിയിച്ച് രാഹുല്‍

'ഭരണകൂടത്തിന്റെ പിന്തുണയോടെ കോടീശ്വരന്‍ എറിഞ്ഞു പിടിച്ച് കീശയിലിടുന്നതാണോ നീതി'; മുഖ്യമന്ത്രി മറുപടി തരണം; കുറിപ്പ്

രണ്ടു ചിത്രങ്ങളില്‍ അമ്മ; നാനാ പടേക്കറുടെ മരണത്തിന് പിന്നാലെ നടി മധു കാംബികര്‍ അന്തരിച്ചു

എൽദോസ് പോളും ട്രീസ ജോളിയും മികച്ച കായികതാരങ്ങൾ; ജി.വി. രാജ പുരസ്‌കാരങ്ങൾ പ്രഖ്യാപിച്ചു