Sports

ഡിസ്‌കൗണ്ടുതേടി അനുഷ്‌കയും വിരാടും ഷോപ്പിങിന് കേപ്ടൗണില്‍ 

കേപ്ടൗണിലെ ഒരു കടയ്ക്ക് മുന്നിലാണ് താരദമ്പതികളെ ചത്രത്തില്‍ കാണാന്‍ കഴിയുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

വിവാഹാഘോഷങ്ങള്‍ അവസാനിപ്പിച്ച് ദക്ഷിണാഫ്രിക്കന്‍ പര്യടനത്തിനായി ഇന്ത്യല്‍ ടീമിനൊപ്പം ചേര്‍ന്നുകഴിഞ്ഞു നായകന്‍ വിരാട് കൊഹ്ലി. പുതുവര്‍ഷം ഒന്നിച്ചാഘോഷിക്കാന്‍ കൊഹ്ലിക്കൊപ്പം അനുഷ്‌കയും ദക്ഷിണാഫ്രിക്കയിലേക്ക് തിരിച്ചിരുന്നു. അവിടെയെത്തിയ ഇരുവരും നഗരത്തിലേ ഷോപ്പിങ് തിരക്കുകളിലേക്കിറങ്ങിയെന്നാണ് വിരാടിന്റെ ട്വിറ്റര്‍ ചിത്രങ്ങള്‍ സൂചിപ്പിക്കുന്നത്. 

50ശതമാനം വരെ ഡിസ്‌ക്കൗണ്ട് വാഗ്ദാനം ചെയ്ത കേപ്ടൗണിലെ ഒരു കടയ്ക്ക് മുന്നിലാണ് താരദമ്പതികളെ ചത്രത്തില്‍ കാണാന്‍ കഴിയുന്നത്. ഇതോടെ ഡിസ്‌ക്കൗണ്ടെന്ന് കേള്‍ക്കുമ്പോള്‍ താരങ്ങളായാലും ഒന്ന് പ്രലോഭിതരാകുമെന്നാണ് ആരാധകരുടെ കമ്മന്റുകള്‍ 

മൂന്ന് ടെസ്റ്റും ആറ് ഏകദിനങ്ങളും മൂന്ന് ട്വന്റി ട്വന്റി മത്സരങ്ങളും അടങ്ങുന്നതാണ് ഇന്ത്യന്‍ ടീമിന്റെ ദക്ഷിണാഫ്രിക്കന്‍ പര്യടനം. കഴിഞ്ഞ ദിവസം കേപ്ടൗണിലെ നിരത്തില്‍ പഞ്ചാബി സ്റ്റൈല്‍ നൃത്തവുമായി കൊഹ്ലിയെയും ധവാനെയും കണ്ടിരുന്നു. ജനുവരി അഞ്ച് മുതലാണ് മത്സരങ്ങള്‍ ആരംഭിക്കുക.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന