Sports

പരിധി വിട്ട് ഡഗ്ലസ് കോസ്റ്റ, എതിര്‍ താരത്തിന്റെ വായില്‍ തുപ്പി

Author : സമകാലിക മലയാളം ഡെസ്ക്

ക്രിസ്റ്റിയാനോയുടെ ഗോള്‍ ആഘോഷങ്ങള്‍ക്കിടെ കല്ലുകടിയായി ഡഗ്ലസ് കോസ്റ്റയുടെ പ്രവര്‍ത്തി. എതിര്‍താരത്തിന്റെ വായില്‍ തുപ്പുകയായിരുന്നു യുവന്റസ് വിങ്ങര്‍. 

എല്‍ബോയിങ്ങിന്റെ പേരില്‍ ആദ്യം രക്ഷപ്പെട്ട കോസ്റ്റയെ സ്റ്റോപ്പേറ്റ് ടൈമില്‍ വീഡിയോ അസിസ്റ്റന്റ് റഫറി പിടികൂടുകയായിരുന്നു. എതിര്‍ താരത്തിന്റെ മുഖത്ത് തുപ്പിയതിന് റെഡ് കാര്‍ഡ് കണ്ട് പുറത്തേക്ക് പോവേണ്ടി വന്ന കോസ്റ്റയ്ക്ക് മത്സരങ്ങളില്‍ നിന്ന് വിലക്ക്  ഉള്‍പ്പെടെയുള്ള ശിക്ഷ ലഭിക്കുമെന്നാണ് സൂചന.

ഫൗളിന് വിധേയനായതിന്റെ പ്രതികരണമാണ് എങ്കില്‍ പോലും ഇത്തരം പ്രവര്‍ത്തികള്‍ അംഗീകരിക്കാന്‍ സാധിക്കില്ലെന്ന് യുവന്റ്‌സ് പരിശീലകന്‍ മാസിമിലാനോ പറഞ്ഞു. കോസ്റ്റയ്ക്ക് ക്ലബ് പിഴ ശഇക്ഷ വിധിച്ചതായും കോച്ച് വ്യക്തമാക്കി. 

അവസാന നിമിഷം ഒരു ഗോള്‍ നമ്മള്‍ വഴങ്ങി, ഒരു ചുവപ്പു കാര്‍ഡ് വാങ്ങി സസ്‌പെന്‍ഷന്‍ നേരിടേണ്ടി വന്നത് ടീമിനെ ബാധിക്കുന്നത് തന്നെയാണ്. കോസ്റ്റയില്‍ നിന്നും ഇത്തരം പ്രവര്‍ത്തി ഒരിക്കലും പ്രതിക്ഷിച്ചിരുന്നില്ലെന്നും കോച്ച് പറഞ്ഞു. യുവന്റ്‌സിലെ തന്റെ ഗോള്‍ വരള്‍ച്ച അവസാനിപ്പിക്കുകയായിരുന്നു ക്രിസ്റ്റ്യാനോ സസുവാലയ്‌ക്കെതിരെ. രണ്ടാം പകുതിയില്‍ രണ്ട് ഗോളുകള്‍ നേടിയാണ് ക്രിസ്റ്റിയാനോ ടീമിനെ ജയത്തിലേക്ക് എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കേരളമടക്കം 17 ഇടങ്ങളിൽ എസ്എസ്ആർ; പുതിയ വോട്ടർമാരെ ചേർക്കാം, അന്തിമപട്ടിക 2027 ജനുവരി നാലിന്

ബുംറ ആരോ​ഗ്യവാൻ, പക്ഷേ കളിപ്പിക്കില്ല!

തടവുശിക്ഷ മരവിപ്പിച്ചു; ടോമിൻ തച്ചങ്കരി പുറത്തിറങ്ങി

ഹയർ സെക്കൻഡറി പരീക്ഷ മാറ്റിവച്ചു

സുഹൈൽ അമിതമായി മദ്യപിച്ചെന്ന് തെളിഞ്ഞു; രാസലഹരിയും? വിശദ പരിശോധന