Sports

പൂജാരയും കോഹ്‌ലിയും മടങ്ങി; കരുതലോടെ ഇന്ത്യ

മെല്‍ബണില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടം

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: മെല്‍ബണില്‍ നടക്കുന്ന ഓസ്ട്രേലിയക്കെതിരായ മൂന്നാം ക്രിക്കറ്റ് ടെസ്റ്റിൽ ഇന്ത്യക്ക് രണ്ട് വിക്കറ്റുകൾ കൂടി നഷ്ടം. സെഞ്ച്വറി സ്വന്തമാക്കിയ ചേതേശ്വർ പൂജാര സെഞ്ച്വറിയിലേക്ക് കുതിക്കുകയായിരുന്നു ക്യാപ്റ്റൻ വിരാട് കോഹ്‌ലി എന്നിവരുടെ വിക്കറ്റുകളാണ് ഇന്ത്യക്ക് നഷ്ടമായത്. പൂജാര 106 റൺസുമായും കോഹ്‌ലി 82 റൺസുമായും മടങ്ങി. മൂന്നാം വിക്കറ്റിൽ ഇരുവരും ചേർന്ന് 170 റൺസിന്റെ കൂട്ടുകെട്ടുണ്ടാക്കിയാണ് പിരിഞ്ഞത്. 

ഒടുവിൽ വിവരം കിട്ടുമ്പോൾ ഇന്ത്യ നാല് വിക്കറ്റ് നഷ്ടത്തിൽ 349 റൺസെന്ന നിലയിലാണ്. 32 റൺസുമായി അജിൻക്യ രഹാനെയും 14 റൺസുമായി രോഹിത് ശർമയുമാണ് ക്രീസിൽ. 

319 പന്തുകൾ നേരിട്ട് 10 ഫോറുകളുമായാണ് പൂജാര 106 റൺസെടുത്തത്. കരിയറിലെ 17ാം ടെസ്റ്റ് ശതകം പിന്നിട്ട പൂജാര സെഞ്ച്വറി നേട്ടത്തില്‍ വിവിഎസ് ലക്ഷ്മണിന്റെ റെക്കോഡിനൊപ്പമെത്തി.  ഓസീസ് പര്യടനത്തിലെ പൂജാരയുടെ രണ്ടാം സെഞ്ച്വറിയാണിത്. 

204 പന്തുകൾ നേരിട്ട് ഒൻപത് ഫോറുകളുടെ അകമ്പടിയിലാണ് കോഹ്‌ലി 82 റൺസെടുത്ത് പുറത്തായത്. 20-ാം അര്‍ധ സെഞ്ച്വറിയാണ് കോഹ്‌ലി മെല്‍ബണില്‍ കുറിച്ചത്. 

പൂജാരയെ പാറ്റ് കമ്മിൻസും കോഹ്‌ലിയെ സ്റ്റാർക്കുമാണ് മടക്കിയത്. കമ്മിൻസിന് ഇതോടെ മൂന്ന് വിക്കറ്റുകളായി. ഓസീസ് ബൗളര്‍മാരില്‍ നഥാന്‍ ലിയോണിനെ ആക്രമിച്ചു കളിക്കുന്ന സമീപനമാണ് ഇന്ത്യ ഒന്നാം ദിനം സ്വീകരിച്ചത്. ലിയോണില്‍ നിന്നാണ് ഇന്ത്യന്‍ ബാറ്റ്‌സ്മാന്‍മാര്‍ താരതമ്യേന കൂടുതല്‍ റണ്‍സ് അടിച്ചെടുത്തത്. ഇന്ത്യയ്ക്ക് വേണ്ടി ഇന്നലെ അരങ്ങേറ്റം കുറിച്ച ഓപ്പണർ മായങ്ക് അ​ഗർവാളും അർധ സെഞ്ച്വറി നേടിയിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വിഖ്യാത നടന്‍ നാനാ പടേക്കര്‍ അന്തരിച്ചു

'ഞാനല്ലാതെ മറ്റാരാണ്...?' സമാധാന നൊബേല്‍ പുരസ്‌കാരത്തിന് തന്നേക്കാള്‍ അര്‍ഹതയുള്ള മറ്റാരുണ്ടെന്ന് ഡോണള്‍ഡ് ട്രംപ്

'45 മിനിറ്റ് സിപിആര്‍ നല്‍കി, ജീവന്‍ രക്ഷിക്കാനായില്ല'; നാനാ പടേക്കറുടെ മരണത്തില്‍ ഡോക്ടര്‍

തിരശീലയില്‍ വിസ്മയം തീര്‍ത്ത പ്രതിഭയ്ക്ക് വിട; രാഷ്ട്രപതിയെ കാണാന്‍ ഇന്ത്യാ സഖ്യം; ഇന്നത്തെ അഞ്ച് പ്രധാന വാര്‍ത്തകള്‍

ആദ്യ ട്രക്കില്‍ കൊണ്ടുപോയത് ഒരു ടണ്‍ മൊബൈല്‍ ഫോണുകള്‍; മിതമായ നിരക്ക്; കെഎസ്ആര്‍ടിസി കാര്‍ഗോ സര്‍വീസ് തുടങ്ങി