Sports

മെല്‍ബണ്‍ സിറ്റിയുടെ ആറാം ഇന്ദ്രിയത്തില്‍ തോറ്റമ്പി മഞ്ഞപ്പട; 6-0

ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തോല്‍വി

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ടൊയോട്ട യാരിസ് ലാലിഗ വേള്‍ഡ് പ്രീ സീസണ്‍ ഫുട്‌ബോള്‍ ടൂര്‍ണമെന്റിലെ ആദ്യ മല്‍സരത്തില്‍ കേരള ബ്ലാസ്‌റ്റേഴ്‌സിന് വമ്പന്‍ തോല്‍വി. എതിരില്ലാത്ത ആറ് ഗോളുകള്‍ക്ക് മെല്‍ബണ്‍ സിറ്റി എഫ്‌സിയാണ് ബ്ലാസ്റ്റേഴ്‌സിനെ തോല്‍പ്പിച്ചത്. 


ഒരു ഗോള്‍ നേടാനുളള ബ്ലാസ്‌റ്റേഴ്‌സിന്റെ ശ്രമങ്ങള്‍ക്ക് ഒരു പഴുതുനല്‍കാതെയാണ് മെല്‍ബണ്‍ സിറ്റി മൈതാനത്ത് ഗോള്‍മഴ തീര്‍ത്ത്. അത്യന്തം ആവേശം നിറഞ്ഞുനിന്ന മത്സരത്തിന്റെ  ഒന്നാം പകുതിയില്‍ രണ്ടുഗോളുകള്‍ക്ക് മുന്‍പില്‍ നിന്ന മെല്‍ബെണ്‍ എഫ്‌സി രണ്ടാം പകുതിയില്‍ ബ്ലാസ്റ്റേഴ്‌സിന് നിരാശ സമ്മാനിച്ച് കളിയിലുടനീളം ആധിപത്യം സ്ഥാപിക്കുകയായിരുന്നു.  

രണ്ടാം പകുതിയില്‍ 79-ാം മിനിറ്റില്‍ ബ്രൂണോ ഫൊര്‍ണറോലിയും 75-ാം മിനിറ്റില്‍ രാമി നജരൈനും 56-ാം മിനിറ്റില്‍ റിലേ മക്ഗ്രീയും 50-ാം മിനിറ്റില്‍ ലാച്‌ലന്‍ വെയില്‍സുമാണ് മെല്‍ബണിന് വേണ്ടി ഗോളുകള്‍ നേടിയത്. റിലേ മക്ഗ്രീയുടെ രണ്ടാമത്തെ ഗോളായിരുന്നു ഇത്. 

കളിയുടെ ആദ്യപകുതിയില്‍ 30-ാം മിനിറ്റില്‍ ദാരിയോ വിദോസിചും 33-ാം മിനിറ്റില്‍ റിലേ മക്ഗ്രീയുമാണ് മെല്‍ബണ്‍ ടീമിനെ മുന്നിലെത്തിച്ചത്. കളിയുടെ തുടക്കത്തില്‍ ബ്ലാസ്റ്റേഴ്‌സ് ആക്രമണ ഫുട്‌ബോള്‍ പുറത്തുവിട്ടെങ്കിലും ഗോളുകള്‍ ഒന്നിന് പിറകെ ഒന്നായി വഴങ്ങാന്‍ തുടങ്ങിയതോടെ പ്രതിരോധത്തിലായി.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്