Sports

വൈകിയാണെങ്കിലും സുന്ദര്‍ പിച്ചൈയ്ക്ക് കോഹ് ലിയുടെ മറുപടി

ഇന്നോവേറ്റീവ് ഷോട്ടുകളുമായി ഡി വില്ലിയേഴ്‌സ് കളം നിറയുമ്പോള്‍ സാങ്കേതിക തികവ് നിറഞ്ഞ ഓര്‍ത്തഡോക്‌സ് ഷോട്ടുകളുടെ ഭംഗിയായിരിക്കും കോഹ് ലിയുടെ ബാറ്റില്‍ നിന്നും പിറക്കുക

Author : സമകാലിക മലയാളം ഡെസ്ക്

ഡി വില്ലിയേഴ്‌സിനേയും കോഹ് ലിയേയും ക്രീസില്‍ ഒരുമിച്ച് കാണുന്നത് ബാംഗ്ലൂരിന്റെ ആരാധകര്‍ക്ക് അപ്പുറത്തുള്ള ക്രിക്കറ്റ് പ്രേമികള്‍ക്കും ആവേശം നല്‍കുന്ന ഒന്നാണ്. ഇന്നോവേറ്റീവ് ഷോട്ടുകളുമായി ഡി വില്ലിയേഴ്‌സ് കളം നിറയുമ്പോള്‍ സാങ്കേതിക തികവ് നിറഞ്ഞ ഓര്‍ത്തഡോക്‌സ് ഷോട്ടുകളുടെ ഭംഗിയായിരിക്കും കോഹ് ലിയുടെ ബാറ്റില്‍ നിന്നും പിറക്കുക. 

ഇരുവരുടേയും ബാറ്റിങ് കൂട്ടുകെട്ടിനെ ആരാധിക്കുന്നവരുടെ കൂട്ടത്തില്‍ ഗൂഗിള്‍ സിഇഒ സുന്ദര്‍ പിച്ചൈയുമുണ്ട്. ഡല്‍ഹിക്കെതിരെ ബാംഗ്ലൂരിനെ വിജയത്തിലേക്ക് എത്തിച്ച കോഹ് ലി-ഡിവില്ലിയേഴ്‌സ് കൂട്ടുകെട്ടിനെ അഭിനന്ദിച്ച് അന്ന് തന്നെ സുന്ദര്‍ പിച്ചൈയുടെ ട്വീറ്റ് എത്തിയുന്നു. മെയ് 12നായിരുന്നു ഈ കളി. 

ഡിവില്ലിയേഴ്‌സും കോഹ് ലിയും ബാംഗ്ലൂരിനെ ജയത്തിലേക്ക് എത്തിക്കുന്നത് ലൈവ് ആയി കാണാന്‍ സാധിച്ചു എന്ന സന്തോഷവും പങ്കുവെച്ചായിരുന്നു ഗൂഗിള്‍ സിഇഒയുടെ ട്വീറ്റ്. പക്ഷേ സുന്ദര്‍ പിച്ചൈയ്ക്ക് കോഹ് ലിയുടെ മറുപടി എത്തിയത് ഇപ്പോഴാണ്. നിങ്ങളെ എന്റര്‍ടെയ്ന്‍ ചെയ്യാന്‍ ഞങ്ങള്‍ക്ക് സാധിച്ചു എന്നത് സന്തോഷം നല്‍കുന്ന ഒന്നാണെന്നായിരുന്നു കോഹ് ലിയുടെ മറുപടി. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'വീടിന്റെ വിളക്കാണ് പോയത്; മനഃപൂര്‍വം ഇടിച്ചതാണോയെന്ന് സംശയം'; സുഹൈലിനെതിരെ കൊലക്കുറ്റത്തിന് കേസെടുക്കണമെന്ന് ദേവികയുടെ കുടുംബം

ഭക്ഷണത്തില്‍ ഉപ്പോ, പഞ്ചസാരയോ കൂടിയാല്‍ പിഴ; യുഎഇയില്‍ 5,00,000 ദിര്‍ഹം വരെ നല്‍കണം

​Jantar Mantar Protest: 'രാജിവച്ച് മാപ്പുസാക്ഷിയാകൂ, ക്ഷമിക്കാം'; ഗ്യാനേഷ് കുമാറിനോട് രാഹുൽ

'ഇരട്ടി കരുത്തോടെ ഒളിംപിക് പോരാട്ടങ്ങൾക്കായി തിരിച്ചെത്തു'; എം ശ്രീശങ്കർ ചികിത്സയ്ക്കായി ലണ്ടനിലേക്ക്

ചൊക്രമുടിയിലെ നീലവസന്തത്തിന് വിട; ഇനി 12 വർഷങ്ങൾക്ക് ശേഷം; വിരുന്നെത്തിയത് അരലക്ഷത്തിലേറെ സഞ്ചാരികൾ