Sports

വൈറ്റ് വാഷ് വിന്‍ഡീസ്; ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതകള്‍

വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം

Author : സമകാലിക മലയാളം ഡെസ്ക്

ഗയാന: വെസ്റ്റിന്‍ഡീസ് വനിതകള്‍ക്കെതിരായ ടി20 പരമ്പര തൂത്തുവാരി ഇന്ത്യന്‍ വനിതാ ക്രിക്കറ്റ് ടീം. അഞ്ച് മത്സരങ്ങളടങ്ങിയ പരമ്പര 5-0ത്തിന് ഇന്ത്യന്‍ വനിതാ സംഘം പിടിച്ചെടുക്കുകയായിരുന്നു. ഗയാനയിലെ പ്രോവിഡന്‍സ് സ്‌റ്റേഡിയത്തില്‍ നടന്ന അഞ്ചാം മത്സരത്തില്‍ 61 റണ്‍സിനായിരുന്നു ഇന്ത്യന്‍ വനിതകളുടെ ജയം. നേരത്തെ ഏകദിന പരമ്പരയും ഇന്ത്യ നേടിയിരുന്നു.

ടോസ് നേടി ബാറ്റിങ് തിരഞ്ഞെടുത്ത ഇന്ത്യ നിശ്ചിത 20 ഓറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ 134 റണ്‍സ് നേടി. മറുപടി ബാറ്റിങ്ങില്‍ വിന്‍ഡീസിന് ഏഴ് വിക്കറ്റ് നഷ്ടത്തില്‍ 73 റണ്‍സ് മാത്രമാണ് നേടാന്‍ സാധിച്ചത്. 

22 റണ്‍സ് നേടിയ കിഷോണ നൈറ്റാണ് വിന്‍ഡീസിന്റെ ടോപ് സ്‌കോറര്‍. അനുജ പാട്ടീല്‍ മൂന്ന് ഓവറില്‍ മൂന്ന് റണ്‍സ് മാത്രം വിട്ടുകൊടുത്ത് രണ്ട് വിക്കറ്റ് വീഴ്ത്തി. രാധ യാദവ്, പൂനം യാദവ്, പൂജ വസ്ട്രകര്‍, ഹര്‍ലീന്‍ ഡിയോള്‍ എന്നിവര്‍ക്ക് ഓരോ വിക്കറ്റുണ്ട്. 

നേരത്തെ, ജമീമ റോഡ്രിഗസ് (56 പന്തില്‍ 50), വേദ കൃഷ്ണമൂര്‍ത്തി (48 പന്തില്‍ പുറത്താകാതെ 57) എന്നിവരുടെ പ്രകടനമാണ് ഇന്ത്യക്ക് ഭേദപ്പെട്ട സ്‌കോര്‍ സമ്മാനിച്ചത്. ഷെഫാലി വര്‍മ (9), സ്മൃതി മന്ധന (7), എന്നിവര്‍ക്ക് തിളങ്ങാനായില്ല. വസ്ട്രകര്‍ (0) പുറത്താകാതെ നിന്നു. വേദ കൃഷ്ണമൂര്‍ത്തിയാണ് കളിയിലെ താരം.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡല്‍ഹിയില്‍ ഇന്നും പ്രക്ഷോഭം, സുപ്രീംകോടതിയിലേക്ക് പ്രതിപക്ഷ മാര്‍ച്ച്; കൂടിക്കാഴ്ചയ്ക്ക് അനുമതി നിഷേധിച്ച് ചീഫ് ജസ്റ്റിസ്

സിഎംആര്‍എല്‍ അഴിമതി കേസ്: വിജിലന്‍സ് ഇന്ന് എഫ്‌ഐആര്‍ രജിസ്റ്റര്‍ ചെയ്യും

ഒമാന്‍ തീരത്ത് കപ്പലിന് നേരെ ആക്രമണം; രണ്ട് ഇന്ത്യന്‍ നാവികരെ കാണാതായി, അപലപിച്ച് വിദേശകാര്യമന്ത്രാലയം

റിയാദ് വിമാനത്താവളത്തിന് നേരെയുണ്ടായ മിസൈല്‍ ആക്രമണം; പരിക്കേറ്റ ഇന്ത്യക്കാരന്‍ മരിച്ചു, ഭാര്യയും മക്കളും ചികിത്സയില്‍

കോഴിക്കോട് ട്രെയിന്‍ തട്ടി രണ്ട് സ്‌കൂള്‍ വിദ്യാര്‍ത്ഥികള്‍ മരിച്ചു