Sports

സച്ചിനും കോഹ് ലിയുമല്ല, ആരാധകരില്‍ നമ്പര്‍ വണ്‍ ധോനി

ഏറ്റവും ആരാധ്യനായ ഇന്ത്യന്‍ കായിക താരങ്ങളുടെ പട്ടികയില്‍കോഹ് ലിയേയും സച്ചിനേയും പിന്നിലാക്കി ധോനി ഒന്നാമത്

Author : സമകാലിക മലയാളം ഡെസ്ക്

ടീമിനെ ജയങ്ങളിലേക്കെത്തിച്ചിട്ടും, റണ്‍സ് വാരിക്കൂട്ടിയിട്ടും കോഹ് ലിക്ക് ഫലമില്ല. ഏറ്റവും ആരാധ്യനായ ഇന്ത്യന്‍ കായിക താരങ്ങളുടെ പട്ടികയില്‍
കോഹ് ലിയേയും സച്ചിനേയും പിന്നിലാക്കി ധോനി ഒന്നാമത്. ആരാധ്യനായ ഇന്ത്യക്കാരുടെ ലിസ്റ്റില്‍ ധോനി രണ്ടാമത് എത്തിയിട്ടുമുണ്ട്. 

പ്രധാനമന്ത്രി നരേന്ദ്ര മോദിയാണ് ഏറ്റവും ആരാധ്യനായ ഇന്ത്യക്കാരുടെ ലിസ്റ്റില്‍ ഒന്നാമത്. യുകെ ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന അനലറ്റിക്‌സ് സ്ഥാപനമായ യുഗവ്(YouGov) പുറത്തുവിട്ട ലിസ്റ്റിലാണ് ആരാധ്യനായ ഇന്ത്യക്കാരുടെ ലിസ്റ്റില്‍ ധോനി രണ്ടാമത് എത്തിയിരിക്കുന്നത്. എട്ടാം സ്ഥാനത്താണ് കോഹ് ലി, ആറാം സ്ഥാനത്ത് സച്ചിനും. 

ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം രാജിവെച്ചതിന് ശേഷവും ധോനി കോഹ് ലിയെ പിന്നിലാക്കി മുന്നിലെത്തിയെന്നതാണ് സര്‍വേയുടെ സവിശേഷത. 2013ല്‍ ക്രിക്കറ്റില്‍ നിന്നും വിട പറഞ്ഞിട്ടും സച്ചിന് ജനങ്ങള്‍ക്കിടയിലുള്ള സ്വാധീനം ഇതുവരെ നഷ്ടപ്പെട്ടിട്ടില്ലെന്നും സര്‍വേ വ്യക്തമാക്കുന്നു.

2014ലാണ് ധോനിയില്‍ നിന്നും ഇന്ത്യന്‍ ടീമിന്റെ നായക സ്ഥാനം കോഹ് ലി ഏറ്റെടുത്തത്. 2017ല്‍ മൂന്ന് ഫോര്‍മാറ്റിലും കോഹ് ലി ഇന്ത്യയെ നയിക്കാനെത്തി. ടീമിനെ ജയങ്ങളിലേക്ക് എത്തിക്കുന്നതിനൊപ്പം വ്യക്തിഗത നേട്ടങ്ങളിലും കോഹ് ലി മികച്ചു നിന്നതോടെ നിലവിലെ ക്രിക്കറ്റ് ലോകത്തെ ഏറ്റവും മികച്ച താരമെന്ന വിശേഷണവും കോഹ് ലിയെ തേടി എത്തിയിരുന്നു. പക്ഷേ ഇന്ത്യക്കാര്‍ക്ക് ധോനി കഴിഞ്ഞേയുള്ള കോഹ് ലി. 

ഇന്ത്യക്കാര്‍ക്ക് ഏറ്റവും ഇഷ്ടപ്പെട്ട കായിക താരങ്ങളുടെ ലിസ്റ്റില്‍ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയും, ലയണല്‍ മെസിയും ഇടം പിടിച്ചിട്ടുണ്ട്. 2.60 ശതമാനം വോട്ട് ക്രിസ്റ്റിയാനോ നേടിയപ്പോള്‍ 2 ശതമാനം വോട്ടാണ് മെസിക്ക് ലഭിച്ചത്. 1.60 ശതമാനം വോട്ട് നേടി ഡേവിഡ് ബെക്കാമും ഇന്ത്യക്കാര്‍ക്ക് ഇഷ്ടപ്പെട്ട കായിക താരത്തിന്റെ ലിസ്റ്റിലുണ്ട്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇടതുപക്ഷവും വലതുപക്ഷവും ഒരേപോലെ ഉത്തരവാദികള്‍; വളര്‍ച്ചയ്ക്ക് സ്വകാര്യനിക്ഷേപം കൂടിയേതീരൂ'

​Jantar Mantar Protest: രാജ്യത്ത് അടിയന്തരാവസ്ഥയ്ക്ക് സമാനമായ സാഹചര്യം; സിജെപി

യു.ജി.സി യോഗ്യതയുണ്ടോ? സർക്കാർ സ്ഥാപനത്തിൽ പ്രിൻസിപ്പൽ ആകാം, നിരവധി ഒഴിവുകൾ

കാർഷിക സർവകലാശാലയിൽ ജിം ഇൻസ്ട്രക്ടർ ഒഴിവ്; അഭിമുഖം ഒക്ടോബർ 26ന്

ടൂറിസം കുതിപ്പിന് അനുകൂല എക്സൈസ് നയം ഉടൻ; പ്രഖ്യാപനവുമായി മുഖ്യമന്ത്രി