Sports

സച്ചിന്‍ മണി മുഴക്കണം, എങ്കിലേ നാലാം ഏകദിനം നടക്കൂ 

വിന്‍ഡിസ് പൊരുതാന്‍ തുടങ്ങിയതോടെ കൂടുതല്‍ ആവേശം നിറയ്ക്കുകയാണ് ഏകദിന പരമ്പര. ആ ആവേശത്തിന് ഒപ്പം കൂടാന്‍ നാലാം ഏകദിനത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമുണ്ടാകും

Author : സമകാലിക മലയാളം ഡെസ്ക്

രണ്ടാം ഏകദിനത്തില്‍ ഹോപ്പിനേയും ഹോള്‍ഡറിനേയും അവസാന ഓവറുകളില്‍ സിംഗിള്‍ എടുക്കാന്‍ പോലും അനുവദിക്കാതെയായിരുന്നു ഇന്ത്യന്‍ ബൗളര്‍മാര്‍ പൂട്ടിയത്. പക്ഷേ വിന്‍ഡിസ് യുവ നിര സമനില പിടിച്ചു. വിന്‍ഡിസ് പൊരുതാന്‍ തുടങ്ങിയതോടെ കൂടുതല്‍ ആവേശം നിറയ്ക്കുകയാണ് ഏകദിന പരമ്പര. ആ ആവേശത്തിന് ഒപ്പം കൂടാന്‍ നാലാം ഏകദിനത്തില്‍ മാസ്റ്റര്‍ ബ്ലാസ്റ്റര്‍ സച്ചിന്‍ തെണ്ടുല്‍ക്കറുമുണ്ടാകും. 

സച്ചിന്‍ മണി മുഴക്കുന്നതോടെയായിരിക്കും നാലാം ഏകദിനം ആരംഭിക്കുക. നാലാം ഏകദിനം സംഘടിപ്പിക്കുന്ന ക്രിക്കറ്റ് ക്ലബ് ഓഫ് ഇന്ത്യയാണ് ഇക്കാര്യം പ്രഖ്യാപിച്ചത്. ഒക്ടോബര്‍ 29നാണ് നാലാം ഏകദിനം. നാലാം ഏകദിനം മുംബൈ വാംഖഡെ സ്‌റ്റേഡിയത്തിലാണ് നിശ്ചയിച്ചിരുന്നത്. എന്നാല്‍ സാമ്പത്തിക പ്രശ്‌നങ്ങള്‍ മുംബൈ ക്രിക്കറ്റ് അസോസിയേഷന്‍ ചൂണ്ടിക്കാട്ടിയതോടെ കളി
ബ്രബൗണ്‍ സ്‌റ്റേഡിയത്തിലേക്ക മാറ്റി. 

സച്ചിന്‍ ബെല്ലടിക്കുന്നതിലൂടെ കളി തുടങ്ങുക എന്നത് ഇരു ടീമുകള്‍ക്കും  കൗതുകമാകും എന്നതിന് പുറമെ, ഇത് മുംബൈയിലെ ക്രിക്കറ്റ് പ്രേമികളുടെ ആവേശം കൂട്ടിമെന്നും സംഘാടകര്‍ പറയുന്നു. മാത്രമല്ല, കാണികള്‍ക്ക് ബാറ്റുകൊണ്ട് വിരുന്നൊരുക്കാന്‍ സാധിക്കുന്ന രീതിയിലാണ് നാലാം ഏകദിനത്തിനുള്ള പിച്ച് തയ്യാറാക്കുന്നത്. ഒന്‍പത് വര്‍ഷത്തിന് ശേഷമാണ് ബ്രബൗണ്‍ രാജ്യാന്തര ക്രിക്കറ്റ് മത്സരത്തിന് വേദിയാവുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മുഖ്യമന്ത്രിക്കെതിരെ പരാതിയുമായി അടൂര്‍ പ്രകാശ് ഹൈക്കമാന്‍ഡിന് മുന്നില്‍; ഖാര്‍ഗെയുമായി കൂടിക്കാഴ്ച നടത്തി

2 ക്യാപ്റ്റന്‍മാര്‍, 2 കോച്ചിങ് സംഘം! ആഭ്യന്തര ക്രിക്കറ്റില്‍ ഇതാദ്യം

കുന്നുംമലയും എളുപ്പം കയറും; ആംപിയറിന്റെ പുതിയ ഇലക്ട്രിക് സ്‌കൂട്ടര്‍ വിപണിയില്‍, വില 1.3 ലക്ഷം രൂപ

ഹോണ്ടയുടെ ആദ്യ ഡ്യുവല്‍ സ്‌പോര്‍ട്ട് മോട്ടോര്‍സൈക്കിള്‍; എക്‌സ്ആര്‍300എല്‍ വിപണിയില്‍, വില 1.83 ലക്ഷം രൂപ

ബറോഡയെ 5 വിക്കറ്റിന് തകർ‌ത്തു; ആർജി വൺ വനിതാ ടി20 കിരീടം കേരളത്തിന്