ബെന്‍ സ്റ്റോക്ക്‌സ്, ജോ റൂട്ട്/ഫോട്ടോ: പിടിഐ 
Sports

100ാം ടെസ്റ്റില്‍ നായകന്‍ ജോ റൂട്ട്, സ്‌പെഷ്യല്‍ ക്യാപ്പ് സമ്മാനമായി നല്‍കി ബെന്‍ സ്റ്റോക്ക്‌സ് 

2012-13ല്‍ ഇന്ത്യക്കെതിരെ കളിച്ചായിരുന്നു റൂട്ടിന്റെ ടെസ്റ്റിലെ അരങ്ങേറ്റം. 50ാം ടെസ്റ്റ് റൂട്ട് കളിച്ചപ്പോഴും ഇന്ത്യയായിരുന്നു എതിരാളികള്‍

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 100ാം ടെസ്റ്റ് എന്ന നാഴികക്കല്ല് പിന്നിട്ട നായകന്‍ ജോ റൂട്ടിനെ ആദരിച്ച് ടീം. ചെന്നൈ ടെസ്റ്റ് ആരംഭിക്കുന്നതിന് മുന്‍പായി സ്‌പെഷ്യല്‍ ക്യാപ്പാണ് റൂട്ടിന് സഹതാരം ബെന്‍ സ്റ്റോക്ക്‌സ് നല്‍കിയത്. 

ഇംഗ്ലണ്ട് നാഷണല്‍ സെലക്ടര്‍ എഡ് സ്മിത്തും നായകന് സ്‌പെഷ്യല്‍ ക്യാപ്പ് സമ്മാനിച്ച് എത്തി. 2012-13ല്‍ ഇന്ത്യക്കെതിരെ കളിച്ചായിരുന്നു റൂട്ടിന്റെ ടെസ്റ്റിലെ അരങ്ങേറ്റം. 50ാം ടെസ്റ്റ് റൂട്ട് കളിച്ചപ്പോഴും ഇന്ത്യയായിരുന്നു എതിരാളികള്‍. 2016ലായിരുന്നു അത്. 

8249 ടെസ്റ്റ് റണ്‍സാണ് റൂട്ടിന്റെ അക്കൗണ്ടിലുള്ളത്. 19 സെഞ്ചുറിയും 49 അര്‍ധ ശതകവും ഇംഗ്ലണ്ട് നായകന്‍ തന്റെ പേരില്‍ ചേര്‍ത്തു. തന്റെ 50ാം ടെസ്റ്റ് കളിക്കുന്ന വിക്കറ്റ് കീപ്പര്‍ ബാറ്റ്‌സ്മാന്‍ ജോസ് ബട്ട്‌ലറിനും ആദരവായി പ്രത്യേക ക്യാപ്പ് സമ്മാനിച്ചു. റൂട്ടാണ് ബട്ട്‌ലറിന് ക്യാപ്പ് നല്‍കിയത്. 

കറുന്ന ആം ബാന്‍ഡ് അണിഞ്ഞാണ് ഇംഗ്ലണ്ട് താരങ്ങള്‍ കളിക്കാന്‍ ഇറങ്ങിയത്. 100ാം വയസില്‍ മരണത്തിന് കീഴടങ്ങിയ ബ്രിട്ടന്റെ സൈനിക പോരാളി ക്യാപ്റ്റന്‍ സര്‍ ടോം മൂറിനുള്ള ആദര സൂചകമായിട്ടാണ് ഇംഗ്ലണ്ട് താരങ്ങള്‍ കറുത്ത ആം ബാന്‍ഡ് അണിഞ്ഞത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വായ്പാത്തട്ടിപ്പില്‍ നിര്‍ണായക കണ്ടെത്തല്‍; അങ്കമാലി സഹകരണ ബാങ്കിലെ 1.82 കോടിയുടെ അക്കൗണ്ടുകള്‍ മരവിപ്പിച്ച് ഇഡി

വടകര ഓർക്കാട്ടേരിയിൽ 3നില കെട്ടിടത്തിൽ വൻ തീപിടിത്തം

കോതമംഗലത്ത് കോളജ് ഹോസ്റ്റല്‍ കെട്ടിടത്തിന് മുകളില്‍നിന്ന് ചാടി വിദ്യാര്‍ഥി ജീവനൊടുക്കി

9 സിക്സ് 9 ഫോർ... രോഹിത് 84 പന്തിൽ 123 റൺസ്! വിനു മങ്കാദ് ട്രോഫിയിൽ വിജയത്തുടക്കമിട്ട് കേരളം

പിണറായി വിജയന്റെ പേഴ്‌സനല്‍ സ്റ്റാഫില്‍ മാറ്റം; പിഎം മനോജ് പ്രസ് സെക്രട്ടറിയായി തിരിച്ചെത്തും