ഫോട്ടോ: ട്വിറ്റർ 
Sports

103,100,181,78; ബാറ്റിങ് ശരാശരി 94; രഞ്ജി ട്രോഫി ഫൈനലിലും റണ്‍വേട്ട തുടര്‍ന്ന് യശസ്വി ജയ്‌സ്വാള്‍ 

ക്വാര്‍ട്ടറിലും സെമിയിലും റണ്‍വേട്ട നടത്തിയതിന് പിന്നാലെ ഫൈനലിലും യശസ്വി അര്‍ധ ശതകം പിന്നിട്ടു

Author : സമകാലിക മലയാളം ഡെസ്ക്

ബംഗളൂരു: രഞ്ജി ട്രോഫി ഫൈനലിന്റെ ആദ്യ ദിനം ഭേദപ്പെട്ട നിലയില്‍ സ്‌കോര്‍ ഉയര്‍ത്തി മുംബൈ. ഇവിടെ അര്‍ധ ശതകത്തോടെ ഒരിക്കല്‍ കൂടി ടീമിന് തുണയായി ഓപ്പണര്‍ യശസ്വി ജയ്‌സ്വാള്‍. ക്വാര്‍ട്ടറിലും സെമിയിലും റണ്‍വേട്ട നടത്തിയതിന് പിന്നാലെ ഫൈനലിലും യശസ്വി അര്‍ധ ശതകം പിന്നിട്ടു. 

103,100,181,78 എന്നിങ്ങനെയാണ് രഞ്ജിയിലെ കഴിഞ്ഞ നാല് ഇന്നിങ്‌സിലായി യശസ്വിയുടെ സ്‌കോര്‍. ക്വാര്‍ട്ടറില്‍ ഉത്തരാഖണ്ഡിന് എതിരെ രണ്ടാം ഇന്നിങ്‌സില്‍ സെഞ്ചുറി. പിന്നാലെ ഉത്തര്‍പ്രദേശിന് എതിരെ സെമിയില്‍ രണ്ട് ഇന്നിങ്‌സിലും സെഞ്ചുറി. ഇപ്പോള്‍ ഫൈനലില്‍ മധ്യപ്രദേശിന് എതിരെ പുറത്തായത് 78 റണ്‍സിലും. 

രഞ്ജി ട്രോഫിയില്‍ ഈ സീസണില്‍ 99.4 ആണ് യശസ്വി ജയ്‌സ്വാളിന്റെ ബാറ്റിങ് ശരാശരി. എന്നാല്‍ രഞ്ജിയില്‍ തുടരെ നാല് സെഞ്ചുറി എന്ന നേട്ടത്തിലേക്ക് എത്താനാവാതെയാണ് ഫൈനലിലെ ഒന്നാം ഇന്നിങ്‌സില്‍ യശസ്വി വീണത്. 

ഫൈനലിന്റെ ഒന്നാം ദിനം ചായക്ക് പിരിയുമ്പോള്‍ നാല് വിക്കറ്റ് നഷ്ടത്തില്‍ 205 റണ്‍സ് എന്ന നിലയിലാണ് മുംബൈ. പൃഥ്വി ഷാ 47 റണ്‍സ് എടുത്ത് പുറത്തായി. വലിയ കൂട്ടുകെട്ടുകള്‍ക്ക് അനുവദിക്കാതെ മുംബൈ ബാറ്റേഴ്‌സിനെ മടക്കുകയാണ് മധ്യപ്രദേശിന്റെ ലക്ഷ്യം.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ

മഴ ശക്തമാകുന്നു; കണ്ണൂരിലെ വിനോദസഞ്ചാര കേന്ദ്രങ്ങളില്‍ നിയന്ത്രണം ഏർപ്പെടുത്തി

വിഷ്ണു വിനോദിൽ പ്രതീക്ഷ, കരുത്തുകാട്ടാൻ ട്രിവാൻഡ്രം റോയൽസ്; നായകനായി വീണ്ടും കൃഷ്ണ പ്രസാദ്

അഴയില്‍ തുണി വിരിക്കുന്നതിനിടെ ഷോക്കേറ്റു; വീട്ടമ്മ മരിച്ചു