8 ബൗളര്‍മാരില്‍ 2 പേസര്‍മാര്‍ മാത്രം, 50ല്‍ 43 ഓവറും എറിഞ്ഞത് സ്പിന്നര്‍മാര്‍; ലങ്കന്‍ തന്ത്രം

259 റണ്‍സ് ആണ് ഓസ്‌ട്രേലിയ ചെയ്‌സ് ചെയ്ത് ഇറങ്ങിയത്. ഇവിടെ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ 43 ഓവറും എറിഞ്ഞത് ലങ്കയുടെ സ്പിന്നര്‍മാര്‍
ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ലങ്കന്‍ താരങ്ങളുടെ ആഘോഷം/ഫോട്ടോ: എഎഫ്പി
ഡേവിഡ് വാര്‍ണറെ പുറത്താക്കിയ ലങ്കന്‍ താരങ്ങളുടെ ആഘോഷം/ഫോട്ടോ: എഎഫ്പി

കൊളംബോ: മാസങ്ങളായി അസ്വസ്ഥതകളിലൂടെ ജീവിതം തള്ളി നില്‍ക്കുന്ന ലങ്കന്‍ ജനതയ്ക്ക് ചെറിയൊരു ആശ്വാസം നല്‍കുകയാണ് ലങ്കന്‍ ടീം. 30 വര്‍ഷത്തിന് ശേഷം സ്വന്തം മണ്ണില്‍ വെച്ച് ഓസ്‌ട്രേലിയക്കെതിരെ ഏകദിന പരമ്പര ജയം. നാലാം ഏകദിനത്തില്‍ അവിടെ ലങ്ക പ്രയോഗിച്ച തന്ത്രമാണ് ഇപ്പോള്‍ ക്രിക്കറ്റ് ലോകത്ത് കൗതുകമാവുന്നത്. 

259 റണ്‍സ് ആണ് ഓസ്‌ട്രേലിയ ചെയ്‌സ് ചെയ്ത് ഇറങ്ങിയത്. ഇവിടെ ഓസ്‌ട്രേലിയന്‍ ഇന്നിങ്‌സില്‍ 43 ഓവറും എറിഞ്ഞത് ലങ്കയുടെ സ്പിന്നര്‍മാര്‍. 8 ലങ്കന്‍ ബൗളര്‍മാരാണ് പന്തെറിഞ്ഞത്. അതില്‍ രണ്ട് ഫാസ്റ്റ് ബൗളര്‍മാര്‍ മാത്രം. ചമിക കരുണരത്‌നെ അഞ്ച് ഓവറും ദാസുന്‍ ശനക രണ്ട് ഓവറും എറിഞ്ഞു. ബാക്കി ഓസീസ് ഇന്നിങ്‌സിലെ 50 ഓവറില്‍ 43 ഓവറും എറിഞ്ഞത് ലങ്കന്‍ സ്പിന്നര്‍മാരാണ്. 

ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് എട്ടാം തവണ

ഏകദിന ക്രിക്കറ്റ് ചരിത്രത്തില്‍ ഇത് എട്ടാം തവണയാണ് സ്പിന്നര്‍മാര്‍ 43 ഓവറും എറിയുന്നത്. ലങ്കയുടെ സ്പിന്നര്‍മാരെ ഉപയോഗിച്ചുള്ള ആക്രമണം ഇവിടെ വിജയിക്കുകയും ചെയ്തു. അവസാന പന്ത് വരെ ആവേശം നീണ്ട മത്സരത്തില്‍ നാല് റണ്‍സിനാണ് ശ്രീലങ്ക ജയം പിടിച്ചത്. 

1992ലാണ് അവസാനമായി ഓസ്‌ട്രേലിയയെ സ്വന്തം മണ്ണില്‍ വെച്ച് ശ്രീലങ്ക തോല്‍പ്പിച്ചത്. ഇതിന് മുന്‍പ് 2004ലും 2011ലും 2016ലും ശ്രീലങ്കയിലേക്ക് ഏകദിന പരമ്പര കളിക്കാനെത്തിയപ്പോഴും ഓസ്‌ട്രേലിയയാണ് പരമ്പര പിടിച്ചത്.

ഈ വാർത്ത കൂടി വായിക്കാം

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Related Stories

No stories found.
X
logo
Samakalika Malayalam
www.samakalikamalayalam.com