ചേതേശ്വര്‍ പൂജാര/ഫോട്ടോ: ട്വിറ്റര്‍ 
Sports

79 പന്തില്‍ 107, ഒരോവറില്‍ അടിച്ചെടുത്തത് 22 റണ്‍സ്; മിന്നും ഫോം തുടര്‍ന്ന് ചേതേശ്വര്‍ പൂജാര

റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ ഒരോവറില്‍ 22 റണ്‍സ് ആണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അടിച്ചെടുത്തത്

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: ഇംഗ്ലീഷ് സമ്മര്‍ സീസണില്‍ മിന്നും ഫോം തുടര്‍ന്ന് ഇന്ത്യയുടെ ചേതേശ്വര്‍ പൂജാര. കൗണ്ടി ചാമ്പ്യന്‍ഷിപ്പില്‍ അഞ്ച് സെഞ്ചുറി നേടിയതിന് പിന്നാലെ ഏകദിന ഫോര്‍മാറ്റിലും സ്‌കോര്‍ മൂന്നക്കം കടത്തിയിരിക്കുകയാണ് താരം. 

റോയല്‍ ലണ്ടന്‍ വണ്‍ ഡേ കപ്പില്‍ ഒരോവറില്‍ 22 റണ്‍സ് ആണ് ഇന്ത്യയുടെ ടെസ്റ്റ് സ്‌പെഷ്യലിസ്റ്റ് അടിച്ചെടുത്തത്. 331 റണ്‍സ് സസെക്‌സ് ചെയ്‌സ് ചെയ്യുന്നതിന് ഇടയില്‍ 22ാം ഓവറില്‍ 112-2 എന്ന നിലയില്‍ ടീം സ്‌കോര്‍ നില്‍ക്കുമ്പോഴാണ് പൂജാര ക്രീസിലേക്ക് വന്നത്. 79 പന്തില്‍ നിന്ന് 107 റണ്‍സ് താരം അടിച്ചെടുത്തു, 

ഏഴ് ഫോറും രണ്ട് സിക്‌സുമാണ് പൂജാരയുടെ ബാറ്റില്‍ നിന്ന് വന്നത്. ഇന്നിങ്‌സിന്റെ 45ാം ഓവറില്‍ 22 റണ്‍സും പൂജാര നേടി. പൂജാരയുടെ സെഞ്ചുറി ബലത്തില്‍ വാര്‍വിക്‌ഷെയറിന് എതിരെ സസെക്‌സ് ജയം പിടിച്ചു.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ അറിയാന്‍ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

കാഫിർ സ്‌ക്രീൻ ഷോട്ട് കേസിൽ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റിൽ, ഇ പി ജയരാജനെതിരെ പുനരന്വേഷണം വേണമെന്ന് കോടതി; ഇന്നത്തെ അഞ്ചു പ്രധാന വാർത്തകൾ

ബിഗ് ടിക്കറ്റിൽ മലയാളികളുടെ വിളയാട്ടം; നാല് പേർക്ക് 25,000 ദിർഹം വീതം

നഗ്‌നയായ നിലയില്‍ തറയില്‍; ഹണിമൂണിന് പോയ യുവതി ഹോംസ്‌റ്റേയില്‍ മരിച്ച നിലയില്‍, അന്വേഷണം

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

SCROLL FOR NEXT