ഫോട്ടോ: എഎഫ്പി 
Sports

നെറ്റ്‌സില്‍ രോഹിത്തിന് പന്തെറിഞ്ഞ് 11കാരന്‍; ദ്രുഷീലിന് കയ്യടിച്ച് ക്യാപ്റ്റന്‍

ഇന്‍സ്വിങ് യോര്‍ക്കര്‍ ആണ് തനിക്ക് എറിയാന്‍ ഏറ്റവും പ്രിയപ്പെട്ട ഡെലിവറി എന്ന് കൊച്ചുമിടുക്കന്‍ ക്യാപ്റ്റനോട് പറയുന്നു

Author : സമകാലിക മലയാളം ഡെസ്ക്

മെല്‍ബണ്‍: ട്വന്റി20 ലോകകപ്പിനായുള്ള ഒരുക്കത്തിലാണ് ഇന്ത്യന്‍ ടീം. അതിനിടയില്‍ നെറ്റ്‌സില്‍ പന്തെറിഞ്ഞ് പതിനൊന്നുകാരന്‍. അതും ക്യാപ്റ്റന്‍ രോഹിത് ശര്‍മയ്ക്ക് തന്നെ. രോഹിത്ത് ആണ് ദ്രുഷില്‍ ചൗഹാനെ ഇന്ത്യന്‍ ടീമിന്റെ നെറ്റ്‌സിലേക്ക് ക്ഷണിച്ചത്. 

ഇടംകയ്യന്‍ പേസറാണ് ദ്രുഷില്‍. ഇന്ത്യന്‍ ക്യാപ്റ്റന് ദ്രുഷില്‍ പന്തെറിയുന്ന വീഡിയോ ബിസിസിഐ പങ്കുവെച്ചു. ഇന്‍സ്വിങ് യോര്‍ക്കര്‍ ആണ് തനിക്ക് എറിയാന്‍ ഏറ്റവും പ്രിയപ്പെട്ട ഡെലിവറി എന്ന് കൊച്ചുമിടുക്കന്‍ ക്യാപ്റ്റനോട് പറയുന്നു. ഔട്ട് സ്വിങ്ങറും ദ്രുഷിലിന്റെ പ്രിയപ്പെട്ട ഡെലിവറിയാണ്. 

ഇന്ത്യയിലേക്ക് എത്തി ഇന്ത്യക്കായി കളിക്കാന്‍ ആഗ്രഹമുണ്ടോ എന്ന് രോഹിത് ദ്രുഷീലിനോട് ചോദിക്കുന്നു. എന്നാല്‍ പ്രൊഫഷണല്‍ ക്രിക്കറ്റ് താരമാവാന്‍ ആഗ്രഹം ഉണ്ടെങ്കിലും എപ്പോള്‍ ഇന്ത്യയിലേക്ക് പോകാനാവും എന്ന് അറിയില്ല എന്നാണ് ദ്രുഷില്‍ പ്രതികരിച്ചത്.

ഈ വാർത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോൾ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാർത്തകൾ അറിയാൻ ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിലിണ്ടറുകള്‍ വാങ്ങാന്‍ ഗ്യാസ് കണക്ഷന്‍ ആവശ്യമില്ല; സ്വിഗ്ഗി വഴി എല്‍പിജി വീട്ടിലെത്തും

മദനി പിന്തുണ ചൂണ്ടിക്കാണിച്ചു; പിന്നാലെ വന്നു ബിജെപി എംഎല്‍എക്ക് വധഭീഷണി; നിസാരവത്കരിക്കാന്‍ കഴിയില്ലെന്ന് രാജീവ് ചന്ദ്രശേഖര്‍

ക്ഷേത്ര മൈതാനത്തിന്റെ പവിത്ര കാത്തുസൂക്ഷിക്കണം; തേക്കിന്‍കാട് മൈതാനത്ത് രാഷ്ട്രീയ പരിപാടികള്‍ക്ക് പൂര്‍ണവിലക്ക്; ഹൈക്കോടതി ഉത്തരവ്

മുലപ്പാല്‍ തൊണ്ടയില്‍ കുടുങ്ങി; ആറ് മാസം പ്രായമുള്ള കുഞ്ഞ് മരിച്ചു

എംബിബിഎസ് സീറ്റുകളില്‍ റെക്കോര്‍ഡ് വര്‍ധന: 9,911 സീറ്റുകള്‍ കൂടി അനുവദിച്ച് എന്‍എംസി; കേരളത്തിലെ സീറ്റ് വിവരങ്ങള്‍ അറിയാം