Sports

13-ാം സീസണിലെ ആദ്യ വിക്കറ്റ് രോഹിത് ശർമ്മയുടേത്, ധോണിയുടെ മാസ്റ്റർമൈൻഡ്

നിലവിൽ മൂന്ന് വിക്കറ്റ് നഷ്ടത്തിൽ 115 റൺസാണ് മുംബൈയുടെ സ്കോർ

Author : സമകാലിക മലയാളം ഡെസ്ക്

പിൽ ആവേശത്തിന് തുടക്കമിട്ടുകൊണ്ട് 13-ാം സീസണിലെ ആദ്യ മത്സരത്തിൽ നേർക്കുനേർ പോരാടുകയാണ് ചെന്നൈ സൂപ്പർ കിങ്‌സും മുംബൈ ഇന്ത്യൻസും. അബുദാബിയിലെ ഷെയ്ക് സയിദ് സ്റ്റേഡിയത്തിലാണ് മുംബൈ-ചെന്നൈ മത്സരം. ടോസ് നേടിയ ചെന്നൈ ബൗളിങ് തിരഞ്ഞെടുത്തു. നിലവിൽ അഞ്ച്‌ വിക്കറ്റ് നഷ്ടത്തിൽ 124 റൺസാണ് മുംബൈയുടെ സ്കോർ.

ഐപിഎൽ സീസണിലെ ആദ്യ വിക്കറ്റ് മുംബൈ ക്യാപ്റ്റൻ രോഹിത് ശർമയുടേതാണ്. ആദ്യ ബോൾ ബൗണ്ടറി പായിച്ച് രോഹിത് ​ഗംഭീര തുടക്കമിട്ടപ്പോൾ, നാല് ഓവറിൽ വിക്കറ്റൊന്നും നഷ്ടപ്പെടാതെ 45 റൺസ് മുംബൈ സ്കോർബോർഡിൽ ചേർത്തു. അഞ്ചാം ഓവർ എറിയാൻ സ്പിന്നർ പിയുഷ് ചൗളയെ ഏൽപ്പിച്ച ധോണിയുടെ മാസ്റ്റർമൈൻഡ് ഫലംകണ്ടു. പന്ത് മിഡ് ഓഫിലേക്ക് ഉയർത്തിയടിച്ച രോഹിത്തിന്റെ ഇന്നിങ്സ് സാം കറന്റെ കൈകളിൽ അവസാനിച്ചു.

അഞ്ചാം കിരീടം ലക്ഷമിട്ടാണ് മുംബൈയിറങ്ങുന്നതെങ്കിൽ കഴിഞ്ഞ വർഷത്തെ ഫൈനൽ പരാജയത്തിന്റെ മധുരപ്രതികാരവുമായാണ് ചെന്നൈയുടെ വരവ്. കഴിഞ്ഞ സീസണിൽ അവസാന പന്തിൽ ഒരു റണ്ണിന് ചെന്നൈ സൂപ്പർ കിങ്സിനെ തോൽപ്പിച്ചായിരുന്നു മുംബൈയുടെ കിരീട നേട്ടം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഓരോ കുഞ്ഞിനും 1.28 ലക്ഷം രൂപയുടെ ബാധ്യത, ആകെ 13.18 ലക്ഷം കോടി കടം'; ധവളപത്രവുമായി വിജയ്‌ സർക്കാർ

മൂന്ന് മാസം കൂടുമ്പോള്‍ കൈയില്‍ കിട്ടുക 60,150 രൂപ; അറിയാം ഈ സുരക്ഷിത പെന്‍ഷന്‍ പദ്ധതി

മുഖ്യമന്ത്രിയുടേത് വ്യക്തിപരമായ അഭിപ്രായമാകാം, പിന്നിൽ ഫാറൂഖ് കോളജിന്റെ ഗൂഢാലോചന; മുനമ്പം വിഷയത്തിൽ കെ എസ് ഹംസ

ആളൊഴിഞ്ഞ പ്രദേശത്ത് കാത്തുനിന്നു, വീടിന് പുറത്തിറങ്ങിയപ്പോള്‍ പെണ്‍കുട്ടിയെ കുത്തി; പ്രണയപ്പകയില്‍ പ്രതി പിടിയില്‍

പാലക്കാട് കരിമ്പുഴയിൽ ഡെങ്കിപ്പനി പടരുന്നു; നാല് ദിവസത്തിനിടെ രണ്ട് മരണം

SCROLL FOR NEXT