Sports

14ാം വട്ടം എഫ്എ കപ്പ്, റെക്കോര്‍ഡ് ഊട്ടിയുറപ്പിച്ച് ആഴ്‌സണല്‍; ആര്‍തെറ്റ കളം പിടിക്കുന്നു

ഒബമയാംഗിന്റൈ രണ്ട് ഗോള്‍ ബലത്തില്‍ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആര്‍തെറ്റയും കൂട്ടരും തകര്‍ത്ത് വിട്ടത്

Author : സമകാലിക മലയാളം ഡെസ്ക്

വെംബ്ലി: ചെല്‍സിയെ തകര്‍ത്ത് എഫ്എ കപ്പ് കിരീടമുയര്‍ത്തി ആഴ്‌സണല്‍. ഒബമയാംഗിന്റൈ രണ്ട് ഗോള്‍ ബലത്തില്‍ ചെല്‍സിയെ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ആര്‍തെറ്റയും കൂട്ടരും തകര്‍ത്ത് വിട്ടത്. 

പതിനാലാം തവണയാണ് ആഴ്‌സണല്‍ എഫ്എ കപ്പ് ഉയര്‍ത്തുന്നത്. മാനേജര്‍ കുപ്പായത്തില്‍ ആഴ്‌സണലിനൊപ്പമുള്ള ആര്‍തെറ്റയുടെ ആദ്യ കിരീട നേട്ടവും. അഞ്ചാം മിനിറ്റില്‍ തന്നെ ഗോള്‍ വല കുലുക്കി ക്രിസ്റ്റിയന്‍ പുലിസിച്ച് ചെല്‍സിയെ മുന്‍പിലെത്തിച്ചു. എന്നാല്‍ 28ാം മിനിറ്റില്‍ ലഭിച്ച പെനല്‍റ്റിയിലൂടെ നായകന്‍ ഒബമയാംഗ് ഗോള്‍ വല ചലിപ്പിച്ചതോടെ സമനില. 

67ാം മിനിറ്റില്‍ ഒബമയാംഗില്‍ നിന്ന് തന്നെ വിജയ ഗോള്‍. 73ാം മിനിറ്റില്‍ മറ്റെയോ ചുവപ്പുകാര്‍ഡ് കണ്ട് പുറത്തേക്ക് പോയതോടെ പത്ത് പേരായി ചുരുങ്ങിയ ചെല്‍സിക്ക് ഗണ്ണേഴ്‌സിന് മുകളിലേക്ക് എത്താനായില്ല. പരിക്കുകളും ചെല്‍സിക്ക് തിരിച്ചടിയായി. 

കഴിഞ്ഞ് ഏഴ് സീസണുകളില്‍ നിന്ന് ആഴ്‌സണലിന്റെ നാലാം എഫ്എ കപ്പ് കിരീടമാണ് ഇത്. യൂറോപ്പ ലീഗില്‍ സ്ഥാനം ഉറപ്പിച്ചെങ്കിലും പ്രീമിയര്‍ ലീഗില്‍ എട്ടാം സ്ഥാനത്തായാണ് ആഴ്‌സണല്‍ സീസണ്‍ അവസാനിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് മഴക്കെടുതി രൂക്ഷം, മരണസംഖ്യ ഉയരുന്നു, നദികളും കരകവിയുന്നു; അതീവ ജാഗ്രതാ നിര്‍ദേശം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്

ആലപ്പുഴ റിപ്പിൾസിനെ സച്ചിൻ ബേബി നയിക്കും; മുഹമ്മദ് അസ്ഹറുദ്ദീൻ വൈസ് ക്യാപ്റ്റൻ