Tanmay Chaudhary x
Sports

20 സിക്‌സ്, 23 ഫോര്‍, 74 പന്തില്‍ 228 റണ്‍സ്! സ്‌ട്രൈക്ക് റേറ്റ് 308.11; ഒരോവറിലെ ആറ് പന്തും അതിര്‍ത്തിയും കടത്തി തന്മയ്

സെവാഗ്, കോഹ്‌ലി, പന്ത്... പിന്‍ഗാമിയായി മറ്റൊരു പുത്തന്‍ താരോദയം

സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി: വിരേന്ദര്‍ സെവാഗും വിരാട് കോഹ്‌ലിയും ഋഷഭ് പന്തും പയറ്റിത്തെളിഞ്ഞ ഡല്‍ഹി ക്രിക്കറ്റില്‍ നിന്നിതാ നാളെയുടെ പ്രതീക്ഷയുമായി മറ്റൊരു ബാറ്റര്‍. സ്‌കൂള്‍ ക്രിക്കറ്റില്‍ തീപ്പൊരി ബാറ്റിങുമായി കളം വാണ 16 കാരന്‍ തന്മയ് ചൗധരിയുടെ ബാറ്റിങാണ് ശ്രദ്ധേയമായത്. താരം മോഡേണ്‍ സ്‌കൂളിനു അണ്ടര്‍ 19 ടി20 കിരീടവും സമ്മാനിച്ചു.

അണ്ടര്‍ 19 സ്‌കൂള്‍ ക്രിക്കറ്റ് പോരാട്ടത്തില്‍ ഇന്ത്യന്‍ സ്‌കൂളിനെതിരെയാണ് താരത്തിന്റെ ആദ്യ തീപ്പൊരി ഇന്നിങ്‌സ് കണ്ടത്. ഇന്ത്യന്‍ സ്‌കൂളിനെതിരെ അടിച്ചെടുത്തത് 74 പന്തില്‍ 228 റണ്‍സ്! 20 സിക്‌സും 23 ഫോറും അടങ്ങുന്ന ഇന്നിങ്‌സ്. സ്‌ട്രൈക്ക് റേറ്റ് 308.11. ഒരോവറിലെ ആറ് പന്തും സിക്‌സര്‍ തൂക്കിയും താരം ക്രീസില്‍ തീ പടര്‍ത്തി.

താരത്തിന്റെ മികവില്‍ 20 ഓവറില്‍ മോഡേണ്‍ സ്‌കൂള്‍ സ്വന്തമാക്കിയത് 394 റണ്‍സ്. മറുപടി പറഞ്ഞ ഇന്ത്യന്‍ സ്‌കൂളിന്റെ പോരാട്ടം വെറും 27 റണ്‍സില്‍ അവസാനിച്ചു. മോഡേണ്‍ സ്‌കൂളിന്റെ ജയം 367 റണ്‍സ്. സ്‌കൂള്‍ ലെവല്‍ ടി20 ക്രിക്കറ്റില്‍ ഒരു ടീമിന്റെ ഏറ്റവും വലിയ വിജയ മാര്‍ജിന്‍ റെക്കോര്‍ഡും മോഡേണ്‍ സ്‌കൂള്‍ സ്വന്തമാക്കി.

നിലവില്‍ ഡല്‍ഹി ക്രിക്കറ്റ് ടീമിന്റെ അണ്ടര്‍ 16 വിഭാഗത്തില്‍ കളിക്കുന്ന താരമാണ് തന്മയ്. ഫൈനലില്‍ സെന്റ് തോമസ് സ്‌കൂളിനെതിരേയും താരം അതിവേഗ സെഞ്ച്വറി സ്വന്തമാക്കി. 65 പന്തില്‍ 118 റണ്‍സാണ് ഫൈനലില്‍ താരം നേടി. താരത്തിന്റെ മികവില്‍ മോഡേണ്‍ സ്‌കൂള്‍ നേടിയത് 5 വിക്കറ്റ് നഷ്ടത്തില്‍ 215 റണ്‍സ്. മറുപടി പറഞ്ഞ സെന്റ് തോമസിന്റെ പോരാട്ടം 8 വിക്കറ്റ് നഷ്ടത്തില്‍ 158 റണ്‍സില്‍ അവസാനിച്ചു.

Delhi’s cricket nursery has unearthed another exciting prospect in 16-year-old Tanmay Chaudhary. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'മുഖ്യമന്ത്രിയും പോറ്റിയുമുള്ള ഫോട്ടോ എഐ'; എംവി ഗോവിന്ദന്‍

കയ‍ർ ടെക്നോളജിയിൽ ഡിപ്ലോമ, സർട്ടിഫിക്കറ്റ് കോഴ്സുകൾ; മാസം 3,000 രൂപ സ്റ്റൈപൻഡ്

പാലായെ നയിക്കാന്‍ 21 കാരി; രാജ്യത്തെ ഏറ്റവും പ്രായം കുറഞ്ഞ മുന്‍സിപ്പല്‍ ചെയര്‍പേഴ്‌സണ്‍; പുളിക്കകണ്ടം കുടുംബത്തിന്റെ പിന്തുണ യുഡിഎഫിന്

വിവി രാജേഷ് തിരുവനന്തപുരത്ത് മേയർ സ്ഥാനാർത്ഥി; 'മുഖ്യമന്ത്രിയും പോറ്റിയുമുള്ള ഫോട്ടോ എഐ'... ഇന്നത്തെ 5 പ്രധാന വാർത്തകൾ

കടുകുമണി വ്യത്യാസത്തിൽ ഒന്നങ്ങോട്ടോ ഒന്നിങ്ങോട്ടോ... തല തവിടുപൊടി, ഇത്ര ബുദ്ധിമുട്ടില്ല ഹെൽമറ്റ് വയ്ക്കാൻ! (വിഡിയോ)

SCROLL FOR NEXT