Ayush Mhatre 
Sports

49 പന്തില്‍ സെഞ്ച്വറി; രോഹിത് ശര്‍മ്മയുടെ റെക്കോര്‍ഡ് തകര്‍ത്ത് പതിനെട്ടുകാരന്‍

അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ആയുഷ് മാത്രെയെ ബിസിസിഐ തെരഞ്ഞെടുത്തിരുന്നു

സമകാലിക മലയാളം ഡെസ്ക്

മുംബൈ: ഇന്ത്യന്‍ മുന്‍ ക്യാപ്റ്റന്‍ രോഹിത് ശര്‍മ്മയുടെ സെഞ്ച്വറി റെക്കോര്‍ഡ് തകര്‍ത്ത് യുവതാരം ആയുഷ് മാത്രെ. സയ്യിദ് മുഷ്താഖ് അലി ടി-20 ക്രിക്കറ്റില്‍ വിദര്‍ഭക്കെതിരെയായിരുന്നു ആയുഷിന്റെ വെടിക്കെട്ട് ബാറ്റിങ്ങ്. 49 പന്തിലാണ് 18 കാരനായ ആയുഷ് സെഞ്ച്വറി നേടിയത്.

ഇതോടെ ടി-20, ഫസ്റ്റ് ക്ലാസ് ക്രിക്കറ്റ്, ലിസ്റ്റ് എ ക്രിക്കറ്റ് എന്നിവയില്‍ സെഞ്ച്വറി നേടുന്ന ഏറ്റവും പ്രായം കുറഞ്ഞ താരം എന്ന റെക്കോര്‍ഡും ആയുഷ് മാത്രെ സ്വന്തം പേരിലാക്കി. സെഞ്ച്വറി നേടുമ്പോള്‍ 18 വര്‍ഷവും 135 ദിവസവുമാണ് ആയുഷിന്റെ പ്രായം. രോഹിത് ശര്‍മ്മയുടെ പേരിലുള്ള റെക്കോര്‍ഡാണ് ആയുഷ് മാത്രെ തിരുത്തിയെഴുതിയത്.

19 വര്‍ഷവും 339 ദിവസവും പ്രായമുള്ളപ്പോള്‍ രോഹിത് ശര്‍മ്മ നേടിയ സെഞ്ച്വറിയാണ് 19 വര്‍ഷത്തിനുശേഷം മാത്രെ മറികടന്നത്. 20 വയസ്സുള്ളപ്പോള്‍ സെഞ്ച്വറി നേടിയ ഉന്മുക്ത് ചന്ദാണ് പട്ടികയില്‍ മൂന്നാമത്. 20 വയസ്സും 62 ദിവസവും പ്രായമുള്ളപ്പോള്‍ സെഞ്ച്വറി നേടിയ ക്വിന്റണ്‍ ഡികോക്ക്, 20 വയസ്സും 97 ദിവസവും പ്രായമുള്ള സെഞ്ച്വറി നേടിയ അഹമ്മദ് ഷെഹ്‌സാദ് എന്നിവരാണ് പട്ടികയിലെ മറ്റുള്ളവര്‍.

ആയുഷ് മാത്രെയുടെ കന്നി സെഞ്ച്വറിയുടെ കരുത്തില്‍ സയ്യിദ് മുഷ്താഖ് അലി ടൂര്‍ണമെന്റിലെ മത്സരത്തില്‍ ഏഴു വിക്കറ്റിനാണ് മുംബൈ വിദര്‍ഭയെ തോല്‍പ്പിച്ചത്. വിദര്‍ഭ മുന്നോട്ടുവെച്ച 193 റണ്‍സ് വിജയലക്ഷ്യം 17.5 ഓവറില്‍ മൂന്നു വിക്കറ്റ് നഷ്ടത്തില്‍ മുംബൈ മറികടന്നു. 53 പന്തില്‍ 110 റണ്‍സെടുത്ത ആയുഷ് മാത്രേ പുറത്താകാതെ നിന്നു. എട്ടു സിക്‌സും എട്ടു ഫോറുമാണ് താരം അടിച്ചത്.

അണ്ടര്‍ 19 ഏഷ്യ കപ്പിനുള്ള ഇന്ത്യന്‍ ടീമിന്റെ ക്യാപ്റ്റനായി ആയുഷ് മാത്രെയെ ബിസിസിഐ കഴിഞ്ഞദിവസം തെരഞ്ഞെടുത്തിരുന്നു. ഡിസംബര്‍ 12 മുതല്‍ 21 വരെ ദുബൈയിലാണ് അണ്ടര്‍ 19 ഏഷ്യ കപ്പ് ഏകദിന ടൂര്‍ണമെന്റ്. ഡിസംബര്‍ 19ന് സെമി ഫൈനലും 21ന് ഫൈനലും നടക്കും. കഴിഞ്ഞ സെപ്റ്റംബര്‍, ഒക്ടോബര്‍ മാസങ്ങളില്‍ ഇന്ത്യയുടെ ഓസ്‌ട്രേലിയന്‍ പര്യടനത്തിനുള്ള യുവ ടീമിനെ നയിച്ചതും ആയുഷ് മാത്രെയാണ്.

Young player Ayush Mhatre broke former Indian captain Rohit Sharma's century record.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഡ്രാഗണ്‍ ഭൂമിയിലേക്ക്, അണ്‍ഡോക്കിങ് വിജയകരം; മടക്കയാത്ര നിയന്ത്രിക്കുന്നത് ഇന്ത്യന്‍ വംശജന്‍

കലോത്സവത്തില്‍ ഒന്നാം ദിനം വാശിയേറിയ പോരാട്ടം; കണ്ണൂര്‍, കോഴിക്കോട് ജില്ലകള്‍ ഇഞ്ചോടിഞ്ച്

നിസ്സഹകരണം തുടർന്ന് രാഹുൽ മാങ്കൂട്ടത്തിൽ; ഇന്ന് കോടതിയിൽ ഹാജരാക്കും

സ്‌കൂള്‍ കെട്ടിടത്തില്‍ നിന്ന് ചാടിയ വിദ്യാര്‍ഥിനി മരിച്ചു

തൈപ്പൊങ്കല്‍: സംസ്ഥാനത്തെ ആറ് ജില്ലകളില്‍ ഇന്ന് അവധി

SCROLL FOR NEXT