ഹാര്‍ദിക് പാണ്ഡ്യ /ഫയല്‍ ഫോട്ടോ 
Sports

ടി20 ലോകകപ്പ് പോരിന് 20 രാജ്യങ്ങൾ; ടീമുകളുടെ എണ്ണം കൂട്ടാൻ ഐസിസി നീക്കം

ടി20 ലോകകപ്പിൽ ടീമുകളുടെ എണ്ണം 20ലേക്ക് ഉയർത്തുന്നതിനെ കുറിച്ച് ഐസിസി ആലോചിക്കുന്നു. നിലവിൽ 16 ടീമുകളാണ് മത്സരിക്കുന്നത്

സമകാലിക മലയാളം ഡെസ്ക്

ന്യൂഡൽഹി: ടി20 ലോകകപ്പിൽ ടീമുകളുടെ എണ്ണം 20ലേക്ക് ഉയർത്തുന്നതിനെ കുറിച്ച് ഐസിസി ആലോചിക്കുന്നു. നിലവിൽ 16 ടീമുകളാണ് മത്സരിക്കുന്നത്. എന്നാൽ ഈ വർഷം ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്ന ലോകകപ്പിൽ 16 ടീമുകൾ തന്നെയാവും ഇറങ്ങുക. 

2024 ടി20 ലോകകപ്പിൽ 20 ടീമുകളെ പങ്കെടുപ്പിക്കാനുള്ള സാധ്യതയാണ് ഐസിസി പരിശോധിക്കുന്നത്. ഏകദിന ലോകകപ്പിൽ കളിക്കുന്ന ടീമുകളുടെ എണ്ണം വർധിപ്പിക്കുന്നതിനെ കുറിച്ചും ഐസിസി ആലോചിക്കുന്നുണ്ട്. 2019 ഏകദിന ലോകകപ്പിൽ ടീമുകളുടെ എണ്ണം 14ൽ നിന്ന് 10 ആയി കുറച്ചിരുന്നു. കുറവ് ടീമുകൾ കളിക്കുന്നതിനെ തുണച്ചുള്ള ബ്രോഡ്കാസ്റ്റേഴ്സിന്റെ നിലപാടാണ്  ഇതിന് ഇടയാക്കിയത്. 

എന്നാൽ ഏകദിന ലോകകപ്പിൽ മത്സരിക്കുന്ന ടീമുകളുടെ എണ്ണം 14ലേക്ക് തന്നെ ഉയർത്തുന്നതാണ് പരി​ഗണിക്കുന്നത്. 2021 ടി20 ലോകകപ്പിനുള്ള വേദി ഇന്ത്യയാണ്. എന്നാൽ കോവിഡ് വ്യാപനം ഇന്ത്യയിൽ ശക്തമായി നിൽക്കെ ടൂർണമെന്റ് ഇന്ത്യയിൽ വെച്ച് നടത്താനാവുമോ എന്ന ആശങ്ക ഉയർന്നിട്ടുണ്ട്. 

ഒക്ടോബർ-നവംബർ മാസങ്ങളിലായാണ് ലോകകപ്പ് ഇന്ത്യയിൽ നിശ്ചയിച്ചിരിക്കുന്നത്. ജൂണിലാവും സ്ഥിതി​ഗതികൾ വിലയിരുത്തി ഐസിസി വേദി മാറ്റുന്ന കാര്യത്തിൽ അന്തിമ തീരുമാനം എടുക്കുക. കഴിഞ്ഞ വർഷം ഓസ്ട്രേലിയയാണ് ടി20 ലോകകപ്പിന് വേദിയാവേണ്ടിയിരുന്നത്. എന്നാൽ കോവിഡ് വ്യാപനത്തിന്റെ സാഹചര്യത്തിൽ അത് മാറ്റിവെക്കുകയായിരുന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ഇറാന്‍ ഇന്റലിജന്‍സ് മന്ത്രി കൊല്ലപ്പെട്ടു; സ്ഥിരീകരിച്ച് ഇസ്രയേല്‍

ഹോര്‍മൂസ് കടലിടുക്കിലൂടെയുള്ള കപ്പല്‍ ഗതാഗതം: പുതിയ നിയമങ്ങള്‍ കൊണ്ടുവരുമെന്ന് ഇറാന്‍

പോസ്റ്റൽ ബാലറ്റ്; ഭിന്ന ശേഷി / സീനിയർ സിറ്റിസൺ വോട്ടർമാർക്ക് ഫോം വിതരണം തുടങ്ങി

കേന്ദ്ര സർക്കാർ സ്ഥാപനമായ എൻജിനീയേഴ്സ് ഇന്ത്യയിൽ മാനേജ്മെന്റ് ട്രെയിനി ആകാം, മാർച്ച് 20 മുതൽ ഏപ്രിൽ 13 വരെ അപേക്ഷിക്കാം

പഴങ്ങൾ കഴിക്കാൻ കൃത്യമായ സമയം ഏതാണ്?

SCROLL FOR NEXT