Sports

ബൂമ്രയ്ക്കും 2020 ഭാഗ്യമില്ലാത്ത വര്‍ഷം; ഏകദിന പവര്‍പ്ലേയില്‍ ഒരു വിക്കറ്റ് പോലും വീഴ്ത്താനായില്ല 

2020ല്‍ 9 ഏകദിനങ്ങളാണ് ബൂമ്ര കളിച്ചത്. ഇതില്‍ ഒരെണ്ണത്തില്‍ പോലും ആദ്യപവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബൂമ്രയ്ക്ക് കഴിഞ്ഞി

Author : സമകാലിക മലയാളം ഡെസ്ക്

ഏകദിനത്തിലെ പവര്‍പ്ലേയില്‍ വിക്കറ്റ് ഇല്ലാതെ 2020 അവസാനിപ്പിച്ച് ഇന്ത്യയുടെ സ്റ്റാര്‍ പേസര്‍ ബൂമ്ര. 2020ല്‍ 9 ഏകദിനങ്ങളാണ് ബൂമ്ര കളിച്ചത്. ഇതില്‍ ഒരെണ്ണത്തില്‍ പോലും ആദ്യ പവര്‍പ്ലേയില്‍ വിക്കറ്റ് വീഴ്ത്താന്‍ ബൂമ്രയ്ക്ക് കഴിഞ്ഞില്ല. 

34 ഓവറാണ് പവര്‍പ്ലേയില്‍ ബൂമ്ര എറിഞ്ഞത്. 8 ഏകദിനങ്ങളില്‍ നിന്ന് ബൂമ്ര വീഴ്ത്തിയത് മൂന്ന് വിക്കറ്റ് മാത്രം. 485 റണ്‍സ് വഴങ്ങിയെങ്കിലും ആറില്‍ താഴെ നില്‍ക്കുന്ന ഇക്കണോമി റേറ്റ് കണ്ടെത്താന്‍ ബൂമ്രയ്ക്കായി. ന്യൂബോളില്‍ സ്‌ട്രൈക്ക് ചെയ്യാന്‍ ബൂമ്രയ്ക്ക് കഴിയാത്തത് ഏകദിനങ്ങളില്‍ ഇന്ത്യയെ കാര്യമായി ബാധിച്ചു. 

തുടരെ അഞ്ച് ഏകദിനങ്ങള്‍ തോറ്റ് നില്‍ക്കുകയാണ് ഇന്ത്യ ഇപ്പോള്‍. ഓസ്‌ട്രേലിയക്കെതിരായ മൂന്നാം ഏകദിനത്തില്‍ അഞ്ച് ഓവറാണ് ഓപ്പണിങ് സ്‌പെല്ലില്‍ എറിയാന്‍ ബൂമ്രയ്ക്ക് കോഹ് ലി നല്‍കിയത്. എന്നാല്‍ ഒരു വിക്കറ്റ് പോലും ബൂമ്രക്ക് വീഴ്ത്താനായില്ല. 

ഫസ്റ്റ് സ്ലിപ്പില്‍ ആരോണ്‍ ഫിഞ്ചിന്റെ ക്യാച്ച് ശിഖര്‍ ധവാന്‍ നഷ്ടപ്പെടുത്തിയത് ബൂമ്രക്ക് തിരിച്ചടിയായി. ബൂമ്രയ്ക്ക് പുറമെ ധവാനും കോഹ് ലിക്കും മോശം കലണ്ടര്‍ വര്‍ഷമാണ് കടന്നു പോകുന്നത്. 2009ന് ശേഷം ആദ്യമായാണ് കോഹ് ലിയുടെ ഏകദിന സെഞ്ചുറി ഇല്ലാതെ കലണ്ടര്‍ വര്‍ഷം അവസാനിക്കുന്നത്. 2013ന് ശേഷം ആദ്യമായാണ് ധവാന്‍ ഏകദിന സെഞ്ചുറി ഇല്ലാതെ വര്‍ഷം അവസാനിപ്പിക്കുന്നത്. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45 ചോദ്യങ്ങള്‍ ഓണ്‍ലൈന്‍ സ്റ്റഡി മെറ്റീരിയലില്‍ നിന്ന് അതേപടി പകര്‍ത്തി; പിഎസ് സിയെ വെട്ടിലാക്കി ക്രൈംബ്രാഞ്ച് കണ്ടെത്തല്‍

സംസ്ഥാന സ്‌കൂള്‍ കായിക മേള; കിരീടം ഉറപ്പിച്ച് തിരുവനന്തപുരം

എന്‍ഐടി ഹോസ്റ്റലുകളിലെ വിവിധ തസ്തികകളില്‍ ഒഴിവുകള്‍; അപേക്ഷിക്കാം

കിലോയ്ക്ക് 300 രൂപ കടന്നു; റെക്കോര്‍ഡിട്ട് റബര്‍ വില, കര്‍ഷകര്‍ 'ഹാപ്പി'

ചങ്ങനാശേരിയില്‍ അച്ഛനും അമ്മയും മകനും മരിച്ച നിലയില്‍