Sports

2023 ലോകകപ്പ് കളിക്കാനാവും, അസാധ്യമെന്ന് തോന്നാം, പക്ഷേ ഉറപ്പുണ്ടെന്ന് ശ്രീശാന്ത്

'എന്റെ ലക്ഷ്യങ്ങള്‍ അസാധ്യമാണെന്ന് തോന്നിയേക്കാം. പക്ഷേ ഭൂരിഭാഗം കായിക താരങ്ങളും അങ്ങനെയാണ്'

Author : സമകാലിക മലയാളം ഡെസ്ക്

കൊച്ചി: ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് കളിക്കാനും, 2023 ലോകകപ്പ് കളിക്കാനും തനിക്ക് സാധിക്കുമെന്ന് വിശ്വാസമുണ്ടെന്ന് എസ് ശ്രീശാന്ത്. പ്രതിസന്ധി കാലത്ത് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നതായി ശ്രീശാന്ത് പറയുന്നു. 

എന്റെ ലക്ഷ്യങ്ങള്‍ അസാധ്യമാണെന്ന് തോന്നിയേക്കാം. പക്ഷേ ഭൂരിഭാഗം കായിക താരങ്ങളും അങ്ങനെയാണ്. അസാധാരണമായ ലക്ഷ്യങ്ങള്‍ മുന്‍പിലില്ലെങ്കില്‍ നമ്മള്‍ വെറും ശരാശരിക്കാരനായി പോവും, ശ്രീശാന്ത് പറഞ്ഞു. 

പ്രതിസന്ധി കാലത്ത് ആത്മഹത്യയെ കുറിച്ച് പോലും ചിന്തിച്ചിരുന്നു. ഐപിഎല്ലിലെ ഒത്തുകളി വിവാദത്തിന് ശേഷം ആത്മഹത്യയെ കുറിച്ചായിരുന്നു എന്റെ ചിന്ത. അതായിരുന്നു മുന്‍പിലുള്ള എളുപ്പവഴി. ആത്മഹത്യയുടെ വക്കിലായിരുന്നു ഞാന്‍. എന്നാല്‍ ഞാന്‍ തിരിച്ചു നടന്നു. കാരണം ഞാന്‍ ആത്മഹത്യ ചെയ്താല്‍ എന്നെ വിശ്വസിക്കുന്നവരേയും സ്‌നേഹിക്കുന്നവരേയും അത് എത്രമാത്രം ബാധിക്കുമെന്ന് എനിക്ക് ബോധ്യമായി...
 
കുടുംബത്തിന്റെ പിന്തുണയിലാണ് അതില്‍ നിന്നെല്ലാം തിരിച്ചു വരാനായത്. അവര്‍ക്ക് എന്നെ വേണമായിരുന്നു. സുശാന്ത് സിങ്ങിന്റെ മരണ വാര്‍ത്ത എന്നെ ഉലച്ചു. എന്റെ നല്ല സുഹൃത്തായിരുന്നു സുശാന്ത്. പ്രതിസന്ധി കാലത്ത് സമ്മര്‍ദം മറികടക്കാനായി മാര്‍ഷ്യല്‍ ആര്‍ട്‌സ് പരിശീലിച്ചിരുന്നു. 

എന്റെ ദേഷ്യം എനിക്ക് ആരോടെങ്കിലും തീര്‍ക്കണമായിരുന്നു. ദേഷ്യം തീര്‍ക്കാന്‍ ആരെയെങ്കിലും പോയി തല്ലാനാവില്ലല്ലോ.അതുകൊണ്ട് പഞ്ചിങ് ബാഗിലെല്ലാം തല്ലി ഞാന്‍ എന്റെ ദേഷ്യം അടക്കി,ശ്രീശാന്ത് പറഞ്ഞു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

മഴക്കെടുതി: പരീക്ഷയെഴുതാൻ വീണ്ടും അവസരം നല്‍കുമെന്ന് പിഎസ് സി; ബീറ്റ് ഫോറസ്റ്റ് ഓഫീസർ പരീക്ഷയും മാറ്റി

ദുരിതപ്പെയ്ത്തിൽ മുങ്ങി കേരളം, മഴക്കെടുതിയിൽ മരണസംഖ്യ ഉയരുന്നു; കെ എ രതീഷ് പുറത്തേക്ക്?; ബോക്സിങ്ങിൽ ഇരട്ട സ്വർണം; ഇന്നത്തെ 5 പ്രധാന വാർത്തകൾ

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം