australia beats West Indies image credit: ICC
Sports

27ന് ഓള്‍ഔട്ട്, 69 വര്‍ഷത്തിനിടെ ഏറ്റവും കുറഞ്ഞ സ്‌കോര്‍; വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടി ഓസ്‌ട്രേലിയ, പരമ്പര ജയം

69 വര്‍ഷത്തിനിടെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായതിന്റെ റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്

സമകാലിക മലയാളം ഡെസ്ക്

കിങ്സ്റ്റണ്‍: 69 വര്‍ഷത്തിനിടെ രാജ്യാന്തര ടെസ്റ്റ് ക്രിക്കറ്റില്‍ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്തായതിന്റെ റെക്കോര്‍ഡ് വെസ്റ്റ് ഇന്‍ഡീസിന്. ഓസ്‌ട്രേലിയക്കെതിരായ മത്സരത്തില്‍ രണ്ടാം ഇന്നിങ്‌സില്‍ വെറും 27 റണ്‍സിനാണ് വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാര്‍ കൂടാരം കയറിയത്. എന്നിരുന്നാലും, ടെസ്റ്റ് ചരിത്രത്തിലെ ഏറ്റവും കുറഞ്ഞ സ്‌കോറിന് പുറത്താകുന്നതിന്റെ അപമാനത്തില്‍ നിന്ന് വെസ്റ്റ് ഇന്‍ഡീസ് കഷ്ടിച്ച് രക്ഷപ്പെട്ടു.

1955ല്‍ ഓക്ക്ലന്‍ഡില്‍ ഇംഗ്ലണ്ടിനെതിരായ മത്സരത്തില്‍ 26 റണ്‍സിന് പുറത്തായ ന്യൂസിലന്‍ഡിന്റെ പേരിലുള്ള റെക്കോര്‍ഡില്‍ നിന്നാണ് വെസ്റ്റ് ഇന്‍ഡീസ് കഷ്ടിച്ച് രക്ഷപ്പെട്ടത്. തിങ്കളാഴ്ച രാത്രി ജമൈക്കയിലെ കിങ്സ്റ്റണിലെ സബീന പാര്‍ക്കില്‍ വെസ്റ്റ് ഇന്‍ഡീസ് ബാറ്റര്‍മാരെ എറിഞ്ഞിട്ട് ഓസ്‌ട്രേലിയ മത്സരം കൈപ്പിടിയിലൊതുക്കുകയായിരുന്നു. വെറും 204 റണ്‍സ് വിജയലക്ഷ്യവുമായി ബാറ്റിങ്ങിന് ഇറങ്ങിയ വെസ്റ്റ് ഇന്‍ഡീസ് 27 റണ്‍സിന് എല്ലാവരും പുറത്താകുകയായിരുന്നു.

രണ്ടാം ഇന്നിംഗ്‌സില്‍ ഓസ്‌ട്രേലിയയെ 121 റണ്‍സിന് ഓള്‍ഔട്ടാക്കിയ വെസ്റ്റ് ഇന്‍ഡീസ് നാട്ടില്‍ ജയിക്കാമെന്ന പ്രതീക്ഷയോടെയാണ് ബാറ്റിങ്ങിന് ഇറങ്ങിയത്. എന്നാല്‍ പിങ്ക് ബോള്‍ ടെസ്റ്റില്‍ ചുരുങ്ങിയ സ്‌കോറില്‍ വെസ്റ്റ് ഇന്‍ഡീസിനെ ചുരുട്ടിക്കെട്ടിയതോടെ 176 റണ്‍സിന്റെ വിജയമാണ് ഓസ്‌ട്രേലിയ നേടിയത്. മത്സരം മൂന്ന് ദിവസത്തിനുള്ളില്‍ അവസാനിച്ചു. ടെസ്റ്റ് ക്രിക്കറ്റില്‍ വെസ്റ്റ് ഇന്‍ഡീസിന്റെ ഇതുവരെയുള്ള ഏറ്റവും കുറഞ്ഞ സ്‌കോര്‍ 47 ആയിരുന്നു. 2004 ല്‍ ഇംഗ്ലണ്ടിനെതിരെയുള്ള മത്സരത്തിലായിരുന്നു കുറഞ്ഞ സ്‌കോറിന്റെ റെക്കോര്‍ഡ്. ഇതും തിരുത്തി.

തന്റെ 100-ാം ടെസ്റ്റില്‍ ഓസ്ട്രേലിയയുടെ പേസര്‍ മിച്ചല്‍ സ്റ്റാര്‍ക്ക് 9 റണ്‍സ് മാത്രം വിട്ടുകൊടുത്ത് ആറു വിക്കറ്റുകളാണ് വീഴ്ത്തിയത്. 15 പന്തില്‍ അഞ്ച് വിക്കറ്റ് വീഴ്ത്തി സ്റ്റാര്‍ക്ക് റെക്കോര്‍ഡ് ബുക്കിലും ഇടംപിടിച്ചു. ടെസ്റ്റ് ക്രിക്കറ്റിലെ അതിവേഗ അഞ്ച് വിക്കറ്റ് നേട്ടം എന്ന റെക്കോര്‍ഡ് ആണ് അദ്ദേഹം സ്വന്തം പേരിലാക്കിയത്. 400 ടെസ്റ്റ് വിക്കറ്റുകള്‍ തികയ്ക്കുന്ന നാലാമത്തെ ഓസ്ട്രേലിയന്‍ ബൗളറായും സ്റ്റാര്‍ക്ക് മാറി. ഷെയ്ന്‍ വോണ്‍, ഗ്ലെന്‍ മഗ്രാത്ത്, നഥാന്‍ ലിയോണ്‍ എന്നിവരുടെ എലൈറ്റ് ക്ലബിലാണ് സ്റ്റാര്‍ക്കും ഇടംപിടിച്ചത്. സ്‌കോട്ട് ബോളണ്ട് ഹാട്രിക് നേടി സ്റ്റാര്‍ക്കിന് മികച്ച പിന്തുണ നല്‍കി. പരമ്പര ഓസ്‌ട്രേലിയ 3-0ന് സ്വന്തമാക്കി. നേരത്തെ, ബാര്‍ബഡോസില്‍ നടന്ന ആദ്യ ടെസ്റ്റില്‍ 159 റണ്‍സിനും ഗ്രെനഡയില്‍ നടന്ന രണ്ടാം ടെസ്റ്റില്‍ 133 റണ്‍സിനും ഓസ്ട്രേലിയ വെസ്റ്റ് ഇന്‍ഡീസിനെ പരാജയപ്പെടുത്തിയിരുന്നു.

West Indies set a new low in Test cricket as they were bowled out for just 27, recording the lowest score in the longest format of the game in 69 years

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കേരളം അത്ഭുതം; പ്രസവ ചികിത്സയില്‍ അമേരിക്കയെക്കാള്‍ മെച്ചം; ഇതാണ് റിയല്‍ കേരള സ്റ്റോറി'

മുലപ്പാൽ നെറുകയിൽ കയറി അല്ല, ഒന്നര വയസുകാരന്റെ മരണം കപ്പലണ്ടി അന്നനാളത്തിൽ കുടുങ്ങി

മാഞ്ചസ്റ്റര്‍ യുനൈറ്റഡിന് കടിഞ്ഞാണ്‍; ഗണ്ണേഴ്‌സ് ജയം തുടരുന്നു

മുസ്ലീം ലീഗിന്റെ സാംസ്‌കാരിക അപചയം; സംസ്‌കാരശൂന്യമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കണം; പിഎംഎ സലാം മാപ്പുപറയണമെന്ന് സിപിഎം

അന്ന് പുരുഷ ടീമിന് 125 കോടി! ലോകകപ്പടിച്ചാല്‍ ഇന്ത്യന്‍ വനിതാ ടീമിന് 'അതുക്കും മേലെ'?

SCROLL FOR NEXT