ദുനിത് വെള്ളാലഗെ എക്സ്
Sports

അരങ്ങേറ്റത്തില്‍ 4 ഓവര്‍ 9 റണ്‍സ് 3 വിക്കറ്റ്, കുരുക്കി വെള്ളാലഗെ, വിന്‍ഡീസ് 100 പോലും എത്തിയില്ല!

സ്പിന്നര്‍മാര്‍ തിളങ്ങി. രണ്ടാം ടി20യില്‍ ജയം. തിരിച്ചടിച്ച് ശ്രീലങ്ക

Author : സമകാലിക മലയാളം ഡെസ്ക്

ധാംബുള്ള: വെസ്റ്റ് ഇന്‍ഡീസിനെതിരായ രണ്ടാം ടി20 പോരാട്ടത്തില്‍ വിജയം സ്വന്തമാക്കി തിരിച്ചടിച്ച് ശ്രീലങ്ക. ആദ്യ മത്സരത്തില്‍ വിന്‍ഡീസ് ജയം പിടിച്ചിരുന്നു. ഇതോടെ മൂന്നു മത്സരങ്ങളടങ്ങിയ പരമ്പര 1-1 എന്ന നിലയില്‍.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്ക നിശ്ചിത ഓവറില്‍ 5 വിക്കറ്റ് നഷ്ടത്തില്‍ 162 റണ്‍സെടുത്തു. വിന്‍ഡീസിന്റെ പോരാട്ടം വെറും 89 റണ്‍സില്‍ അവസാനിച്ചു. വിന്‍ഡീസിനു 73 റണ്‍സ് തോല്‍വി.

നാലോവറില്‍ വെറും 9 റണ്‍സ് മാത്രം വഴങ്ങി 3 വിക്കറ്റുകള്‍ വീഴ്ത്തിയ ദുനിത് വെള്ളാലഗെയുടെ മാസ്മര സ്പിന്നിനു മുന്നില്‍ വിന്‍ഡീസ് ഹിറ്റര്‍മാര്‍ മുഴുവന്‍ ഒന്നു പൊരുതാന്‍ പോലും നില്‍ക്കാതെ കീഴടങ്ങി. താരത്തിന്‍റെ അന്താരാഷ്ട്ര ടി20യിലെ അരങ്ങേറ്റ മത്സരമായിരുന്നു ഇത്. അവിസ്മരണീയ തുടക്കമാണ് താരത്തിനു.

17 പന്തില്‍ 20 റണ്‍സുമായി ക്യാപ്റ്റന്‍ റോവ്മാന്‍ പവല്‍ പൊരുതി നോക്കിയെങ്കിലും വിജയത്തിനു മതിയായില്ല. 10 പന്തില്‍ 16 റണ്‍സെടുത്ത അല്‍സാരി ജോസഫ് പത്താം വിക്കറ്റായി വീണതോടെ വിന്‍ഡീസിന്റെ പോരാട്ടത്തിനും തിരശ്ശീല വീണു. 5 റണ്‍സുമായി ഷമര്‍ ജോസഫ് പുറത്താകാതെ നിന്നു.

ക്യാപ്റ്റന്‍ ചരിത് അസലങ്ക 2 ഓവറില്‍ 6 റണ്‍സ് മാത്രം വഴങ്ങിയും മഹീഷ് തീക്ഷണ 3.1 ഓവറില്‍ 7 റണ്‍സ് മാത്രം വഴങ്ങിയും 2 വിക്കറ്റെടുത്തു വിന്‍ഡീസ് തകര്‍ച്ച വേഗത്തിലാക്കി. വാനിന്ദു ഹസരങ്കയും രണ്ട് വിക്കറ്റുകള്‍ സ്വന്തമാക്കി. ശേഷിച്ച ഒരു വിക്കറ്റ് മതീഷ പതിരന സ്വന്തമാക്കി.

ആദ്യം ബാറ്റ് ചെയ്ത ശ്രീലങ്കക്കായി ഓപ്പണര്‍ പതും നിസ്സങ്ക അര്‍ധ സെഞ്ച്വറി (54) നേടി. കുശാല്‍ മെന്‍ഡിസ് (26), കുശാല്‍ പെരേര (24), കാമിന്ദു മെന്‍ഡിസ് (19) എന്നിവരും പൊരുതിയാണ് ലങ്കന്‍ സ്‌കോര്‍ ഈ നിലയ്ക്ക് എത്തിച്ചത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'അരമണിക്കൂര്‍ കൊണ്ട് വെള്ളം കയറി, 2018ലേതു പോലെയായി'; പാതിരാത്രിയിലെ പേമാരിയില്‍ മുങ്ങി റാന്നി ടൗണ്‍ - വിഡിയോ

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'

മംഗലം അണക്കെട്ടില്‍ ജലനിരപ്പ് ഉയരുന്നു; സ്പില്‍വേ ഷട്ടറുകള്‍ തുറന്നു