ചെന്നൈ ടെസ്റ്റില്‍ ഇംഗ്ലണ്ട് താരങ്ങള്‍/ഫോട്ടോ: പിടിഐ 
Sports

30 വര്‍ഷത്തിന് ശേഷം ചെന്നൈയില്‍ ജയം; ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പില്‍ ഒന്നാം സ്ഥാനവും പിടിച്ച് ഇംഗ്ലണ്ട്‌

റൂട്ടിന്റേയും സംഘത്തിന്റേയും ഏഷ്യയിലെ തുടര്‍ച്ചയായ ആറാം ടെസ്റ്റ് ജയമാണ് ഇത്. ഏഷ്യക്ക് പുറത്തുള്ള ടീമിന്റെ ഏഷ്യയിലെ വിജയ തേരോട്ടത്തില്‍ ഓസ്‌ട്രേലിയക്ക് തൊട്ടുപിന്നിലുമെത്തി ഇംഗ്ലണ്ട്

Author : സമകാലിക മലയാളം ഡെസ്ക്

ചെന്നൈ: 21 വര്‍ഷത്തിന് ശേഷം ആദ്യമായി ചെന്നൈയില്‍ ടെസ്റ്റ് തോറ്റ് ഇന്ത്യ. 30 വര്‍ഷത്തിന് ശേഷം ആദ്യമായി ചെന്നൈയില്‍ ടെസ്റ്റ് ജയം പിടിച്ച് ഇംഗ്ലണ്ട്. ചരിത്രം തിരിത്തു എഴുതിയാണ് റൂട്ടിന്റേയും സംഘത്തിന്റേയും 227 റണ്‍സ് ജയം. 

റൂട്ടിന്റേയും സംഘത്തിന്റേയും ഏഷ്യയിലെ തുടര്‍ച്ചയായ ആറാം ടെസ്റ്റ് ജയമാണ് ഇത്. ഏഷ്യക്ക് പുറത്തുള്ള ടീമിന്റെ ഏഷ്യയിലെ വിജയ തേരോട്ടത്തില്‍ ഓസ്‌ട്രേലിയക്ക് തൊട്ടുപിന്നിലുമെത്തി ഇംഗ്ലണ്ട്. തുടരെ ഏഴ് ജയം നേടിയതാണ് ഓസ്‌ട്രേലിയയുടെ റെക്കോര്‍ഡ്. 

ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് പോയിന്റ് ടേബിളില്‍ ഇംഗ്ലണ്ട് ഒന്നാം സ്ഥാനത്തേക്ക് കയറുകയും ചെയ്തു. ഇന്ത്യ നാലാം സ്ഥാനത്തേക്കും വീണു. 70 പോയിന്റ് ശതമാനമാണ് ഇംഗ്ലണ്ടിനുള്ളത്. ഇന്ത്യക്ക് 68.3 പോയിന്റ് ശതമാനവും. ലോക ടെസ്റ്റ് ചാമ്പ്യന്‍ഷിപ്പ് ഫൈനല്‍ ഉറപ്പിക്കാന്‍ ഇന്ത്യക്ക് ഇനിയുള്ള മൂന്ന് ടെസ്റ്റും ജയിച്ച് കയറണം. 

സ്വന്തം മണ്ണില്‍ നടന്ന കഴിഞ്ഞ 35 ടെസ്റ്റുകളില്‍ ഒരെണ്ണത്തില്‍ മാത്രമാണ് ഇന്ത്യ തോറ്റത്. ഇതില്‍ 12 ടെസ്റ്റുകളില്‍ ഇന്നിങ്‌സ് ജയത്തിലേക്കാണ് എത്തിയത്. ഇംഗ്ലണ്ടിന്റെ എക്കാലത്തേയും മികച്ച ചരിത്ര ജയം എന്ന നിലയിലാണ് ഇതോടെ ചെന്നൈ ടെസ്റ്റിനെ വിലയിരുത്തുന്നത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കിഫ്ബി സ്വതന്ത്ര സാമ്രാജ്യമായി പ്രവർത്തിച്ചു, ധനവകുപ്പ് നോക്കുകുത്തി; കണ്ണൂരിലെ 1000 ഏക്കർ ഭൂമി ആർക്ക് വേണ്ടി?'

നിക്ഷേപകനിൽ നിന്ന് 44 ലക്ഷം രൂപ തട്ടിയെടുത്തു; സഹകരണസംഘം പ്രസിഡന്റ് അറസ്റ്റിൽ

മുന്നറിയിപ്പിൽ മാറ്റം; ഏഴ് ജില്ലകളിൽ ഓറഞ്ച് അലർട്ട്, ഞായറാഴ്ച വരെ മഴ തുടരും

സെഞ്ച്വറി അടിച്ച് യുവതാരം രഞ്ജിയിലേക്ക്! കേരള ടീമിനെ പ്രഖ്യപിച്ചു

ഗോവിന്ദ് പൈയ്ക്കും അഭിഷേകിനും സെഞ്ച്വറി; സമനില പിടിച്ച് കേരളം