ഫോട്ടോ: എഎഫ്പി(ഫയല്‍) 
Sports

പരാജയം അറിയാതെ 32 മത്സരങ്ങള്‍, ഇന്ന് മെസിയെ കാത്ത് വമ്പന്‍ റെക്കോര്‍ഡ്

32 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിപ്പ് എന്ന റെക്കോര്‍ഡ് ആണ് ഇന്ന് പിഎസ്ജി ജയിച്ചാല്‍ മെസിയുടെ പേരിലേക്ക് എത്തുക

സമകാലിക മലയാളം ഡെസ്ക്

പാരിസ്: സീസണില്‍ ഇതുവരെ തോല്‍വി അറിയാതെയാണ് പിഎസ്ജിയുടെ കുതിപ്പ്. ഇന്ന് ലീഗ് വണ്ണില്‍ ട്രോയസിന് എതിരേയും പിഎസ്ജി ജയിച്ചുകയറിയാല്‍ മെസിയും ഒരു വമ്പന്‍ നേട്ടത്തിലേക്ക് എത്തും. 32 മത്സരങ്ങളില്‍ തോല്‍വി അറിയാതെ കുതിപ്പ് എന്ന റെക്കോര്‍ഡ് ആണ് ഇന്ന് പിഎസ്ജി ജയിച്ചാല്‍ മെസിയുടെ പേരിലേക്ക് എത്തുക. 

മെസിയുടെ കരിയറിലെ ഏറ്റവും കൂടുതല്‍ നീണ്ടുനിന്ന അപരാജിത കുതിപ്പാവും ഇത്. അര്‍ജന്റീനയ്ക്കും പിഎസ്ജിക്കുമായി കളിച്ച മത്സരങ്ങള്‍ തുടരെ 31ലും മെസി തോല്‍വി അറിഞ്ഞിട്ടില്ല. തന്റെ ടീമുകള്‍ തോല്‍വി അറിയാതെ കുതിക്കുന്നതിനൊപ്പം മിന്നും ഫോമിലാണ് മെസിയും. 

ചാമ്പ്യന്‍സ് ലീഗില്‍ ഈ സീസണില്‍ 4 കളിയില്‍ നിന്ന് മെസി 4 ഗോളുകള്‍ നേടി. ലീഗ് വണ്ണില്‍ 11 മത്സരങ്ങള്‍ പിന്നിടുമ്പോള്‍ 6 ഗോളും 9 അസിസ്റ്റുമായി മെസി മുന്‍പിലുണ്ട്. അര്‍ജന്റീനയ്ക്ക് വേണ്ടി കളിച്ച കഴിഞ്ഞ രണ്ട് സൗഹൃദ മത്സരങ്ങളില്‍ നിന്ന് രണ്ട് ഗോളുകളും മെസി നേടി. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'ഇന്ത്യയുടെ ഭൂപടത്തില്‍ കേരളവുമുണ്ടെന്ന വസ്തുത ധനമന്ത്രി വിസ്മരിച്ചു'; ബജറ്റിനെതിരെ മുഖ്യമന്ത്രി

50MP കാമറ, 6,500mAh ബാറ്ററി; വിവോ വി70 സീരീസ് ലോഞ്ച് ഈ മാസം

കാട്ടുപോത്ത് വിരണ്ടോടി ബൈക്ക് ഷോറൂമിലേക്ക് പാഞ്ഞുകയറി; ചില്ലും ഫർണിച്ചറുകളും തകർത്തു (വിഡിയോ)

ഒരു ലക്ഷം രൂപയില്‍ താഴെ വില; ഡിയോ 125 എക്‌സ് എഡിഷന്‍, അറിയാം ഫീച്ചറുകള്‍

'എന്റെ പേരില്‍ അവാര്‍ഡോ സ്മാരകമോ പാടില്ല, ബസ് സ്റ്റോപ്പിന് പേരിടരുത്'; ശ്രീനിവാസന്‍ പറഞ്ഞത് വെളിപ്പെടുത്തി സത്യന്‍ അന്തിക്കാട്

SCROLL FOR NEXT