വെടിക്കെട്ട് പ്രകടനവുമായി സിംബാബ്‌വെ എക്സ്
Sports

27 സിക്‌സര്‍, 30 ബൗണ്ടറികള്‍; 20 ഓവറില്‍ 344 റണ്‍സ്; സിംബാബ്‌വെ വെടിക്കെട്ട് ; ഇന്ത്യന്‍ റെക്കോര്‍ഡ് ഒലിച്ചുപോയി; വിഡിയോ

മറുപടി ബാറ്റിങിന് ഇറങ്ങിയ ഗാംബിയയെ വെറും 54 റണ്‍സിന് പുറത്താക്കി 290 റണ്‍സിന്റെ വമ്പന്‍ ജയവും സിംബാബ്‌വെ സ്വന്തമാക്കി

Author : സമകാലിക മലയാളം ഡെസ്ക്

നെയ്‌റോബി: ടി20 ക്രിക്കറ്റില്‍ പുതുചരിത്രമെഴുതി സിംബാബ്‌വെ. ലോകകപ്പിന്റെ ഭാഗമായുള്ള ആഫ്രിക്കന്‍ യോഗ്യതാ മത്സരത്തിലാണ് ഗാംബിയക്കെതിരേ സിംബാബ്‌വെയുടെ ചരിത്രനേട്ടം. മത്സരത്തില്‍ സിംബാബ്‌വെ 290 റണ്‍സിന്റെ വമ്പന്‍ ജയവും സ്വന്തമാക്കി. നിശ്ചിത ഓവറില്‍ നാല് വിക്കറ്റിന് 344 റണ്‍സാണ് സിംബാബ്‌വെ ബാറ്റര്‍മാര്‍ വാരിക്കൂട്ടിയത്. ഇത് ടി20 ചരിത്രത്തിലെ ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ ആയി

കഴിഞ്ഞ വര്‍ഷം ഏഷ്യന്‍ ഗെയിംസില്‍ മംഗോളിയക്കെതിരേ നേപ്പാള്‍ കുറിച്ച 314 റണ്‍സിന്റെ റെക്കോഡ് ഇതോടെ പഴംകഥയായി. കൂടാതെ ഈ മാസം ഹൈദരാബാദില്‍ ബംഗ്ലാദേശിനെതിരേ ആറിന് 297 റണ്‍സടിച്ച് ഇന്ത്യന്‍ ടീം സ്ഥാപിച്ച റെക്കോഡും സിംബാബ്വെ തിരുത്തി. ടെസ്റ്റ് യോഗ്യതയുള്ള രാജ്യം ടി20-യില്‍ കുറിക്കുന്ന ഏറ്റവും ഉയര്‍ന്ന സ്‌കോര്‍ എന്ന നേട്ടമാണ് ഇന്ത്യയെ മറികടന്ന് സിംബാബ്വെ സ്വന്തമാക്കിയത്. 27 സിക്സറുകളും 30 ബൗണ്ടറികളും സിംബാബ്വെ ഇന്നിങ്സില്‍ പിറന്നു. ഇതും റെക്കോഡാണ്.

മറുപടി ബാറ്റിങിന് ഇറങ്ങിയ ഗാംബിയയെ വെറും 54 റണ്‍സിന് പുറത്താക്കി 290 റണ്‍സിന്റെ വമ്പന്‍ ജയവും സിംബാബ്‌വെ സ്വന്തമാക്കി. ഇത് ടി20 ചരിത്രത്തിലെ റണ്‍സ് അടിസ്ഥാനത്തിലെ ഏറ്റവും ഉയര്‍ന്ന ജയമെന്ന റെക്കോഡ് നേട്ടവുമായി.

ക്യാപ്റ്റന്‍ സിക്കന്ദര്‍ റാസയുടെ വെടിക്കെട്ട് സെഞ്ച്വറിയാണ് സിംബാബ്വെയെ കൂറ്റന്‍ സ്‌കോറിലെത്തിച്ചത്. 33 പന്തില്‍ നിന്ന് സെഞ്ചുറി തികച്ച റാസ 43 പന്തുകള്‍ നേരിട്ട് 15 സിക്സും ഏഴ് ഫോറുമടക്കം 133 റണ്‍സോടെ പുറത്താകാതെ നിന്നു. ടി20-യില്‍ വേഗമേറിയ രണ്ടാമത്തെ സെഞ്ച്വറി എന്ന റെക്കോഡും ടി20-യില്‍ സെഞ്ച്വറി നേടുന്ന ആദ്യ സിംബാബ്‌വെ താരമെന്ന നേട്ടവും ഇതോടെ റാസ സ്വന്തമാക്കി. 26 പന്തില്‍ നിന്ന് 50 റണ്‍സെടുത്ത ബ്രിയാന്‍ ബെന്നെറ്റും 19 പന്തില്‍ നിന്ന് 62 റണ്‍സടിച്ച ടി. മറുമാനിയും 17 പന്തില്‍ നിന്ന് 53 റണ്‍സെടുത്ത ക്ലൈവ് മഡാന്‍ഡെയുമെല്ലാം സിംബാബ്‌വെ സ്‌കോറിലേക്ക് കാര്യമായി സംഭാവന ചെയ്തു.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'കളി തീർന്നു, വേ​ഗം രാജ്യം വിടണം'; ഇറാൻ ടീമിനോട് അമേരിക്ക; 'ക്രൂരതയെന്ന്' പരിശീലകൻ

എസ്‌ഐടി ചോദ്യം ചെയ്തതുകൊണ്ട് ഒരാളെ മാറ്റി നിര്‍ത്താനാകുമോ?, സ്ഥലംമാറ്റ ഉത്തരവ് പുനഃപരിശോധിക്കും, 20 എണ്ണത്തില്‍ ഭേദഗതി: കെ ജയകുമാര്‍

'എല്ലാ ആക്ടേഴ്‌സിന്റേയും ബക്കറ്റ് ലിസ്റ്റിലുള്ളതാണ് മുരളി ഗോപി എഴുതിയ കഥാപാത്രം'; അനന്തന്‍ കാടിനെക്കുറിച്ച് ശാന്തി

ഒരു കോടിയുടെ ഓൺലൈൻ തട്ടിപ്പ്; ലുക്കൗട്ട് നോട്ടീസിലുള്ള പ്രതി കണ്ണൂർ വിമാനത്താവളത്തിൽ കുടുങ്ങി; 1.4 കിലോ സ്വർണ്ണവുമായി കസ്റ്റംസ് പിടികൂടി

കാറിന്റെ വില 9 കോടി, 130 രൂപ ടോള്‍ വെട്ടിച്ച് കടന്നു കളയും!

SCROLL FOR NEXT