ഫോട്ടോ: ട്വിറ്റർ 
Sports

3 റണ്‍സ് മാത്രം വഴങ്ങി 4 വിക്കറ്റ്, രണ്ട് ഓവര്‍ മെയ്ഡല്‍; മാരക സ്‌പെല്ലുമായി സനത് ജയസൂര്യ

ലെജന്‍ഡ്‌സ് ലീഗില്‍ സനത് ജയസൂര്യയുടെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ ബലത്തില്‍ ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ വീഴ്ത്തി ശ്രീലങ്ക

Author : സമകാലിക മലയാളം ഡെസ്ക്

കാണ്‍പൂര്‍: ലെജന്‍ഡ്‌സ് ലീഗില്‍ സനത് ജയസൂര്യയുടെ തകര്‍പ്പന്‍ ബൗളിങ്ങിന്റെ ബലത്തില്‍ ഇംഗ്ലണ്ട് ലെജന്‍ഡ്‌സിനെ വീഴ്ത്തി ശ്രീലങ്ക. ഏഴ് വിക്കറ്റിനാണ് ശ്രീലങ്ക ലെജന്‍ഡ്‌സിന്റെ ജയം.

നാല് ഓവറില്‍ രണ്ട് മെയ്ഡനോട് മൂന്ന് റണ്‍സ് മാത്രം വഴങ്ങി നാല് വിക്കറ്റ് ആണ് ജയസൂര്യ പിഴുതത്. ജയസൂര്യയുടെ ബൗളിങ് ബലത്തില്‍ ഇംഗ്ലണ്ട് 78ന് ഓള്‍ഔട്ടായി. 14.3 ഓവറില്‍ മൂന്ന് വിക്കറ്റ് നഷ്ടത്തില്‍ ലങ്കന്‍ ലെജന്‍ഡ്‌സ് വിജയ ലക്ഷ്യം മറികടന്നു. 

രണ്ട് കളിയില്‍ നിന്ന് രണ്ട് ജയത്തോടെ ദില്‍ഷന്‍ നയിക്കുന്ന ടീം പോയിന്റ് ടേബിളില്‍ ഒന്നാമതേക്ക് എത്തി. ആദ്യ മത്സരത്തില്‍ ഓസ്‌ട്രേലിയന്‍ ലെജന്‍ഡ്‌സിന് എതിരെ 208 റണ്‍സിന്റെ കൂറ്റന്‍ സ്‌കോര്‍ ആണ് ശ്രീലങ്കയുടെ ഓപ്പണിങ് സഖ്യം കണ്ടെത്തിയത്. എന്നാല്‍ ഇത്തവണ തിലകരത്‌ന ദില്‍ഷന്‍ 15 റണ്‍സിനും മുനവീര 24 റണ്‍സിനും മടങ്ങി. 

15 റണ്‍സ് എടുത്ത ഇയാന്‍ ബെല്‍ ആണ് ഇംഗ്ലണ്ട് ലെജന്‍ഡ്‌സിന്റെ ടോപ് സ്‌കോറര്‍. ജയസൂര്യ നാല് വിക്കറ്റ് പിഴുതപ്പോള്‍ നുവാന്‍ കുലശേഖരയും ചതുരംഗ ഡി സില്‍വയും രണ്ട് വിക്കറ്റ് വീതം വീഴ്ത്തി. ഇസുരു ഉദാനയും ജീവന്‍ മെന്‍ഡിസും ഓരോ വിക്കറ്റ് വീതവും.

ഈ വാര്‍ത്ത കൂടി വായിക്കൂ

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

45,000 ടൺ എൽപിജി; പ്രതിസന്ധിക്കിടെ ഹോർമുസ് കടന്ന് 'സർവ് ശക്തി' ഇന്ത്യയിലേയ്ക്ക് എത്തുന്നു

തുടരെ അര്‍ധ സെഞ്ച്വറി, കത്തും ഫോം തുടര്‍ന്ന് ഋതുരാജ്; രണ്ടാം 'എല്‍ ക്ലാസിക്കോ'യിലും മുംബൈ വീണു

കുറിഞ്ഞി ഓർത്തഡോക്സ് പള്ളിയിൽ സംഘർഷം; ഇരു വിഭാ​ഗങ്ങൾ ഏറ്റുമുട്ടി, 3 പേർക്ക് പരിക്ക്; സ്ഥലത്ത് പൊലീസിനെ വിന്ന്യസിച്ചു

അന്ന് സെഞ്ച്വറി, ഇന്ന് 11 റണ്‍സ്; രണ്ടാം എല്‍ ക്ലാസിക്കോയില്‍ തിളങ്ങാതെ സഞ്ജു

നമാന്‍ ധിര്‍ നേടിയ 57 രക്ഷപ്പെടുത്തി; 'എല്‍ ക്ലാസിക്കോ' ജയിക്കാന്‍ ചെന്നൈ താണ്ടണം 160 റണ്‍സ്

SCROLL FOR NEXT