ഫോട്ടോ: ട്വിറ്റർ 
Sports

ഉഴിച്ചിലിനായി 4 സ്ത്രീകള്‍ വില്ലയില്‍, വോണിനെ അവസാനമായി ജീവനോടെ കണ്ടത് ഇവര്‍; സിസിടിവി ദൃശ്യങ്ങള്‍ പുറത്ത് 

ഷെയ്ന്‍ വോണിനെ അവസാനമായി ജീവനോടെ കണ്ടത് ഉഴിച്ചിലിന് എത്തിയ സ്ത്രീകള്‍ എന്ന് വ്യക്തമാക്കി സിസിടിവി ദൃശ്യങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

കോ സമുയി: ഷെയ്ന്‍ വോണിനെ അവസാനമായി ജീവനോടെ കണ്ടത് ഉഴിച്ചിലിന് എത്തിയ സ്ത്രീകള്‍ എന്ന് വ്യക്തമാക്കി സിസിടിവി ദൃശ്യങ്ങള്‍. വോണ്‍ മരിക്കുന്നതിന് രണ്ട് മണിക്കൂറോളം മുന്‍പ് ഉഴിച്ചിലിനായി നാല് സ്ത്രീകള്‍ വില്ലയില്‍ എത്തിയതായാണ് റിപ്പോര്‍ട്ടുകള്‍. 

വോണ്‍ മരിച്ച ദിവസം ഉച്ചയ്ക്ക് 1.53നാണ് നാല് യുവതികള്‍ വില്ലയിലേക്ക് എത്തിയത്. ഇതില്‍ രണ്ട് പേര്‍ വോണ്‍ കഴിഞ്ഞിരുന്ന മുറിയിലേക്കാണ് ഉഴിച്ചിലിനായി പോയത്. രണ്ട് മണിക്കൂറോളം സമയം അവര്‍ അവിടെ ചിലവഴിച്ചു. 

യുവതികള്‍ പുറത്തേക്ക് പോയത് ഉച്ചയ്ക്ക് 2.58നും

യുവതികള്‍ പുറത്തേക്ക് പോയത് ഉച്ചയ്ക്ക് 2.58നും. ഇവര്‍ വില്ലയില്‍ നിന്ന് പോയതിന് ശേഷം രണ്ട് മണിക്കൂറും 17 മിനിറ്റും കഴിഞ്ഞാണ് വോണിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. എന്നാല്‍ ഉഴിച്ചിലിനായി എത്തിയ യുവതികളാണ് വോണിനെ അവസാനമായി ജീവനോടെ കണ്ടെത്തിയത് എന്നതില്‍ ദുരൂഹതയില്ലെന്ന് തായ്‌ലന്‍ഡ് പൊലീസ് വ്യക്തമാക്കുന്നു. 

വോണിന്റെ മരണത്തില്‍ ദുരൂഹത ഇല്ലെന്ന് തായ്‌ലന്‍ഡ് പൊലീസ് നേരത്തെ തന്നെ പറഞ്ഞിരുന്നു. ഹൃദയാഘാതമാണ് മരണ കാരണം. ഹൃദയ സംബന്ധമായ പ്രശ്‌നങ്ങള്‍ക്ക് വോണ്‍ ഡോക്ടറെ കണ്ടിരുന്നതായും തായ്‌ലന്‍ഡ് പൊലീസ് പറഞ്ഞിരുന്നു. ഇത് വ്യക്തമാക്കുന്ന പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടുമാണ് പുറത്തു വന്നത്. സ്വാഭാവിക കാരണങ്ങളെ തുടര്‍ന്നാണ് മരണം എന്നാണ് പോസ്റ്റുമോര്‍ട്ടം റിപ്പോര്‍ട്ടില്‍ പറയുന്നത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കശുവണ്ടി അഴിമതിക്കേസ്: കെ എ രതീഷ് പുറത്തേക്ക്?, മുഖ്യമന്ത്രി രാജി ആവശ്യപ്പെട്ടതായി സൂചന

'അച്ഛനെ താരമാക്കിയതും കുടുംബത്തിന് അന്നം തരുന്നതും മലയാളമാണെന്ന് മറക്കണ്ട'; വിസ്മയ മാതൃഭാഷയെ അപമാനിച്ചെന്ന് വിമര്‍ശനം

'ആക്ഷന്‍ പറഞ്ഞതും ഓടിപ്പോയി അപ്പയെ കെട്ടിപ്പിടിച്ചു, ചുറ്റും ആളെ കണ്ടപ്പോള്‍ പേടിച്ചു'; വിജയ്‌ക്കൊപ്പമുള്ള ഡാന്‍സിനെക്കുറിച്ച് ജേസണ്‍

കാസർകോട് കടലാക്രമണം രൂക്ഷം; വീടുകൾ കടലെടുപ്പ് ഭീഷണിയിൽ, ബേക്കൽ ബീച്ച് മതിൽ തകർന്നു

പെരിങ്ങല്‍ക്കുത്ത് ഡാം തുറക്കുന്നു; ചാലക്കുടി പുഴയുടെ തീരത്തുള്ളവര്‍ ജാഗ്രത പാലിക്കണം, മുന്നറിയിപ്പ്