Sports

4 ഓവര്‍, മൂന്ന് മെയ്ഡന്‍, വീഴ്ത്തിയത് 3 വിക്കറ്റ്, വഴങ്ങിയത് എട്ട് റണ്‍സ്; ദീപ്തി ശര്‍മയുടെ തീപ്പൊരി ബൗളിങ്, സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ഇന്ത്യന്‍ പട 

ഇന്ത്യ ഉയര്‍ത്തിയ 130 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്ക 19ാം ഓവറിലെ അഞ്ചാം പന്തില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി

Author : സമകാലിക മലയാളം ഡെസ്ക്

സൂററ്റ്: ദീപ്തി ശര്‍മയുടെ ബൗളിങ് മികവില്‍ സൗത്ത് ആഫ്രിക്കയെ തകര്‍ത്ത് ഇന്ത്യ. ആദ്യ ട്വന്റി20യില്‍ 11 റണ്‍സിനാണ് ഇന്ത്യയുടെ ജയം. ഇന്ത്യ ഉയര്‍ത്തിയ 130 റണ്‍സ് വിജയ ലക്ഷ്യം പിന്തുടര്‍ന്ന സൗത്ത് ആഫ്രിക്ക 19ാം ഓവറിലെ അഞ്ചാം പന്തില്‍ 119 റണ്‍സിന് ഓള്‍ ഔട്ടായി. ദീപ്തി ശര്‍മയാണ് മാന്‍ ഓഫ് ദി മാച്ച്. 

നാല് ഓവറില്‍ എട്ട് റണ്‍സ് മാത്രം വഴങ്ങി മൂന്ന് വിക്കറ്റാണ് ദീപ്തി പിഴുതത്. രണ്ട് വിക്കറ്റ് വീതം വീഴ്ത്തി ശിഖ പാണ്ഡേയും, പൂനം യാദവും, ആര്‍പി യാദവും ദീപ്തി ശര്‍മയ്ക്ക് മികച്ച പിന്തുണ നല്‍കി. ആദ്യം ബാറ്റ് ചെയ്ത ഇന്ത്യയ്ക്ക് തുണയായത് നായിക ഹര്‍മന്‍പ്രീത് കൗറിന്റെ ഇന്നിങ്‌സായിരുന്നു. 

34 പന്തില്‍ നിന്നും മൂന്ന് ഫോറും രണ്ട് സിക്‌സും അടക്കം ഹര്‍മന്‍ 43 റണ്‍സ് നേടി. ഇന്ത്യയ്ക്ക് വേണ്ടി കളിക്കാനിറങ്ങുന്ന ഏറ്റവും പ്രായം കുറഞ്ഞ രണ്ടാമത്തെ താരം എന്ന നേട്ടം സ്വന്തമാക്കിയ ഷഫലി വര്‍മയ്ക്ക് പക്ഷേ നിരാശയായിരുന്നു ഫലം. നാല് പന്തുകള്‍ നേരിട്ട ഷഫലി പൂജ്യത്തിന് പുറത്തായി. 

മന്ദാന 16 പന്തില്‍ നിന്ന് 21 റണ്‍സും, ജെമിമ 25 പന്തില്‍ നിന്ന് 19 റണ്‍സും നേടി പുറത്തായി. വെല്ലുവിളി ഉയര്‍ത്താത്ത വിജയ ലക്ഷ്യം പ്രതിരോധിച്ച് ഇറങ്ങിയ ഇന്ത്യയ്ക്ക് ബൗളര്‍മാര്‍ തുണയാവുകയായിരുന്നു. സൗത്ത് ആഫ്രിക്കന്‍ ഇന്നിങ്‌സില്‍ രണ്ടക്കം കണ്ടത് മൂന്ന് പേര്‍ മാത്രം. അതില്‍ ഡു പ്രീസിന്റെ അര്‍ധശതകമാണ് ഇന്ത്യയ്ക്ക് തലവേദന തീര്‍ത്തത്. 59 റണ്‍സ് എടുത്ത് നിന്ന പ്രീസിനെ പൂനം യാദവിന്റെ പന്തില്‍ ഭാട്ടിയ സ്റ്റംപ് ചെയ്തതോടെ ഇന്ത്യ ജയത്തിലേക്കെത്തി.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

ബ്രിക്‌സ് ഉച്ചകോടിക്ക് ഷി ജിന്‍പിങ് ഇന്ത്യയിലെത്തും; സസ്‌പെന്‍സ് അവസാനിപ്പിച്ച് ചൈന

ഐഫോണ്‍ വാങ്ങാന്‍ ഒരു വര്‍ഷത്തെ ശമ്പളം പോരാ; എന്നിട്ടും ഇന്ത്യയില്‍ വില കുറയ്ക്കാത്തത് എന്തുകൊണ്ട്?

പ്രദീപ് കുമാർ നന്തിയുടെ നന്തി മൂവീസ് മലയാളത്തിലേക്ക്; ഒപ്പം എ2വി നെറ്റ്‌വർക്ക്സും, ഡ്രീം ബിഗ് ഫിലിംസും

കേന്ദ്ര സേനയിൽ 1,871 സബ് ഇൻസ്പെക്ടർ ഒഴിവുകൾ; ഡിഗ്രി മതി, വനിതകൾക്കും അവസരം !

വൃക്കയെ സംരക്ഷിക്കാൻ ദിവസവും പെരുംജീരകം, ​ഗുണങ്ങളറിയാം