ചേതേശ്വര്‍ പൂജാര/ഫോട്ടോ: ട്വിറ്റര്‍ 
Sports

സീസണിലെ 5ാം സെഞ്ചുറി; സസെക്‌സിന്റെ ക്യാപ്റ്റനായത് ആഘോഷിച്ച് ചേതേശ്വര്‍ പൂജാര 

സസക്‌സിന് വേണ്ടി 5 മത്സരങ്ങളാണ് കളിച്ചത്. നാല് സെഞ്ചുറിയും ഒരു ഇരട്ട ശതകവും ഉള്‍പ്പെടെ 720 റണ്‍സ് നേടി

Author : സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: സസെക്‌സിന്റെ ക്യാപ്റ്റന്‍ സ്ഥാനം ഏറ്റെടുത്ത മത്സരത്തില്‍ തന്നെ സെഞ്ചുറിയുമായി നിറഞ്ഞ് ഇന്ത്യന്‍ താരം ചേതേശ്വര്‍ പൂജാര. കൗണ്ടി സീസണിലെ പൂജാരയുടെ അഞ്ചാമത്തെ സെഞ്ചുറിയാണ് ഇത്. 

ഇംഗ്ലണ്ടിനെതിരായ ഇന്ത്യയുടെ എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റിനായി വരുന്നതിന് മുന്‍പ് പൂജാര സസക്‌സിന് വേണ്ടി 5 മത്സരങ്ങളാണ് കളിച്ചത്. നാല് സെഞ്ചുറിയും ഒരു ഇരട്ട ശതകവും ഉള്‍പ്പെടെ 720 റണ്‍സ് നേടി. അഞ്ചാം സെഞ്ചുറി കൂടി ഇപ്പോള്‍ പിന്നിട്ടതോടെ പൂജാരയുടെ റണ്‍വേട്ട 881ലേക്ക് എത്തി.

ഇംഗ്ലണ്ടിനെതിരായ ടെസ്റ്റിന് പിന്നാലെ വീണ്ടും സസക്‌സിലേക്ക് എത്തിയ പൂജാരക്ക് ക്യാപ്റ്റന്‍സി ഉത്തരവാദിത്വം ലഭിച്ചു. മിഡിലെക്‌സിനെതിരായ മത്സരത്തില്‍ മൂന്നാം വിക്കറ്റില്‍ അല്‍സോപ്പും പൂജാരയും ചേര്‍ന്ന് 219 റണ്‍സിന്റെ കൂട്ടുകെട്ടാണ് കണ്ടെത്തിയത്. 115 റണ്‍സോടെ പൂജാര പുറത്താവാതെ നില്‍ക്കുന്നു. 

എഡ്ജ്ബാസ്റ്റണ്‍ ടെസ്റ്റില്‍ ഓപ്പണറുടെ റോളില്‍ ഇറങ്ങിയ പൂജാര അര്‍ധ ശതകം കണ്ടെത്തിയിരുന്നു. സ്‌കോര്‍ ഉയര്‍ത്താന്‍ കഴിയാത്തതും സ്‌ട്രൈക്ക് റേറ്റിലെ തിരിച്ചടിയും മൂലം വിമര്‍ശനം ശക്തമായതോടെയാണ് പൂജാരയ്ക്ക് ഇന്ത്യന്‍ ടീമിലെ സ്ഥാനം നഷ്ടമായത്. പിന്നാലെ ഡൊമസ്റ്റിക് ക്രിക്കറ്റിലും കൗണ്ടിയിലും കളിച്ച് പൂജാര ഫോം വീണ്ടെടുത്തു.

ഈ വാര്‍ത്ത കൂടി വായിക്കാം 

സമകാലിക മലയാളം ഇപ്പോള്‍ വാട്ട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

പെയ്‌തൊഴിയാതെ പേമാരി; ഒന്‍പത് ജില്ലകളില്‍ റെഡ് അലര്‍ട്ട്; അഞ്ച് നദികളില്‍ ഓറഞ്ച് അലര്‍ട്ട്

'വിൽപ്പന ചരക്ക്' അല്ല 'ഫുട്ബോൾ'... ഇൻഫാന്റിനോയുടെ 'കച്ചവടം' പൂട്ടിച്ചു!

ഓവര്‍ടേക്കിങ്ങിനിടെ അപകടം; പാലക്കാട് തിരുവേഗപ്പുറയില്‍ സ്‌കൂട്ടര്‍ യാത്രക്കാന്‍ മരിച്ചു

കനത്ത മഴയും ഇടിമിന്നലും; സൗദിയിലും യമനിലും വന്‍നാശനഷ്ടം, എട്ട് മരണം

'രാവിലെ 6.30ന് ബ്രേക്ക്ഫാസ്റ്റ് കഴിക്കും, അത്താഴം ഏഴ് മണിക്കുള്ളിൽ; ഭക്ഷണത്തിന്റെ സമയക്രമത്തിൽ ഭർത്താവും മക്കളും കളിയാക്കും'