Sports

6000 റണ്‍സ്, 300 വിക്കറ്റ്, സെലക്ടര്‍മാര്‍ അവഗണിക്കുമ്പോഴും അപൂര്‍വ നേട്ടം സ്വന്തമാക്കി കേരള താരം

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും വീഴ്ത്തുന്ന 19ാമത്തെ താരമാണ് സക്‌സെന

Author : സമകാലിക മലയാളം ഡെസ്ക്

രിക്കല്‍ പോലും ഇന്ത്യന്‍ ക്രിക്കറ്റ് ടീമിലേക്ക് പരിഗണിക്കപ്പെട്ടിട്ടില്ല. എങ്കിലും ഫസ്റ്റ് ക്ലാസ് ക്രിക്കറ്റിലെ തന്റെ മികവ് തുടര്‍ന്ന് റെക്കോര്‍ഡ് സ്വന്തമാക്കിയിരിക്കുകയാണ് കേരള താരം ജലജ്ജ് സക്‌സേന. ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 300 വിക്കറ്റും 6000 റണ്‍സും പിന്നിട്ടിട്ടും ഇന്ത്യന്‍ ടീമിലേക്ക് വിളിയെത്താത്ത ഒരേയൊരു താരമായി സക്‌സേന. 

ഫസ്റ്റ് ക്ലാസ് ക്രിക്കറ്റില്‍ 6000 റണ്‍സും 300 വിക്കറ്റും വീഴ്ത്തുന്ന 19ാമത്തെ താരമാണ് സക്‌സെന. സക്‌സേനയ്ക്ക് മുന്‍പിലുള്ള 18 പേരിലേക്കും ഇന്ത്യന്‍ സെലക്ടര്‍മാരുടെ വിളി എത്തിയിട്ടുണ്ട്. ഇന്ത്യ റെഡും, ഇന്ത്യ ബ്ലൂവും തമ്മില്‍ നടന്ന ദുലീപ് ട്രോഫി മത്സരത്തിന് ഇടയിലാണ് സക്‌സേനയുടെ നേട്ടം. 

300 വിക്കറ്റുകള്‍ ഞാന്‍ വീഴ്ത്തി. പക്ഷേ, എന്തുകൊണ്ട് എനിക്ക് മാത്രം ഇന്ത്യന്‍ ടീമിലേക്ക് വിളി എത്തുന്നില്ല എന്നെനിക്കറിയില്ല. കപില്‍ ദേവ്, ലാല അമര്‍നാഥ്, ഉംറിഗര്‍ എന്നിവരുള്ള അതേ ലിസ്റ്റിലാണ് എന്റെ പേരും വന്ന് ചേര്‍ന്നിരിക്കുന്നത് എന്നത് എന്നെ സന്തോഷിപ്പിക്കുന്നുവെന്നും സക്‌സെന പറഞ്ഞു. 

ഒരു മത്സരത്തില്‍ എട്ട് വിക്കറ്റും, സെഞ്ചുറിയും നേടുന്ന ഒരേയൊരു ഇന്ത്യന്‍ താരമാണ് സക്‌സേന. കേരളത്തിന്റെ രഞ്ജി ട്രോഫി താരമായ സക്‌സെനയാണ് കഴിഞ്ഞ നാല് സീസണുകളിലായി രഞ്ജിയിലെ മികച്ച ഓള്‍ റൗണ്ടര്‍ അവാര്‍ഡ് സ്വന്തമാക്കുന്നത്. 20 ലക്ഷം രൂപയ്ക്കാണ് ഐപിഎല്‍ ടീമായ ഡല്‍ഹി ക്യാപിറ്റല്‍സ് സക്‌സേനയെ ടീമിലെടുത്തിട്ടുണ്ട്. ഐപിഎല്ലിലൂടെയെങ്കിലും സെലക്ടര്‍മാരുടെ കണ്ണിലേക്കെത്താനാണ് സക്‌സെനയുടെ ശ്രമം.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സംസ്ഥാനത്ത് നാളെയും തീവ്രമഴയ്ക്ക് സാധ്യത; 12 ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്, ജാഗ്രതാ നിര്‍ദേശം

പ്രകൃതിക്ഷോഭം: കൃഷി വകുപ്പ് ജില്ലാതല കൺട്രോൾ റൂമുകൾ തുറന്നു

കനത്ത മഴ: അഞ്ച് ജില്ലകൾക്ക് നാളെ അവധി, വിവിധ പരീക്ഷകൾ മാറ്റി, വിശദമായി അറിയാം

മഴക്കെടുതി: ആറു പേരെ കാണാതായി, 65 ദുരിതാശ്വാസ ക്യാമ്പുകള്‍; ഏതു സാഹചര്യവും നേരിടാൻ സജ്ജമെന്ന് മുഖ്യമന്ത്രി

പഴശ്ശി ഡാം ഷട്ടറുകള്‍ നാല് മീറ്ററായി ഉയര്‍ത്തി; തീരപ്രദേശങ്ങളില്‍ താമസിക്കുന്നവര്‍ ജാഗ്രത പുലർത്തണം