67th Kerala state school sports meet  
Sports

നിവേദ് കൃഷ്ണയും ആദിത്യ അജിയും വേഗ താരങ്ങള്‍; റെക്കോര്‍ഡുകള്‍ തിരുത്തി അതുലും ദേവപ്രിയയും

10.81 സെക്കന്‍ഡില്‍ ഫിനിഷിങ് ചെയ്ത അതുല്‍ മീറ്റ് റെക്കോര്‍ഡോടെ സ്വര്‍ണം നേടി

Author : സമകാലിക മലയാളം ഡെസ്ക്

തിരുവനന്തപുരം: സംസ്ഥാന സ്‌കൂള്‍ കായിക മേളയുടെ വേഗതാരങ്ങളെ തെരഞ്ഞെടുത്തപ്പോള്‍ പഴങ്കഥയായയത് മൂന്നര പതിറ്റാണ്ട് പിന്നിട്ട റെക്കോര്‍ഡുകള്‍. സീനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്റര്‍ ഓട്ടത്തില്‍ നിവേദ് കൃഷ്ണ വേഗരാജാവായും ആദിത്യ അജി (നാവാമുകുന്ദ് എച്എസ്എസ് തിരുനാവായ) സീനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ വേഗതയുടെ റാണിയായും തെരഞ്ഞെടുക്കപ്പെട്ടു. 10.9 സെക്കന്റിലാണ് നിവേദ് സ്വര്‍ണം നേടിയത്. 12.11 സെക്കന്റില്‍ ഫിനിഷ് ചെയ്ത് ആദിത്യ അജിയും ഒന്നാം സ്ഥാനം സ്വന്തമാക്കി.

10.88 സെക്കന്‍ഡില്‍ ഫിനിഷ് ചെയ്ത മലപ്പുറത്തിന്റെ ഫസലുല്‍ ഹഖിനാണ് സീനിയര്‍ ആണ്‍കുട്ടികളുടെ വിഭാഗത്തില്‍ രണ്ടാം സ്ഥാനം. മലപ്പുറത്തിന്റെ തന്നെ അഭിഷേകിനാണ് മൂന്നാം സ്ഥാനം. 10.98 സെക്കന്‍ഡിലാണ് അഭിഷേക് ഫിനിഷ് ചെയ്തത്. പെണ്‍കുട്ടികളുടെ സീനിയര്‍ വിഭാഗത്തില്‍ ജ്യോതി ഉപാദ്യായ രണ്ടാം സ്ഥാനം നേടി. ആദിത്യ അജിക്ക് പിന്നില്‍ 12.26 സെക്കന്‍ഡിലാണ് ജ്യോതി ഉപാദ്യായ ഫിനിഷ് ചെയ്തത്. തിരുവനന്തപുരത്തിന്റെ അനന്യ സുരേഷാണ് മൂന്നാമത്.

ജൂനിയര്‍ ആണ്‍കുട്ടികളുടെ 100 മീറ്ററില്‍ വിഭാഗത്തില്‍ ആലപ്പുഴ സ്വദേശി അതുല്‍ ടി എം ഒന്നാമനായി. 10.81 സെക്കന്‍ഡില്‍ ഫിനിഷിങ് ചെയ്ത അതുല്‍ മീറ്റ് റെക്കോര്‍ഡോടെയാണ് സ്വര്‍ണം നേടിയത്. 1988ല്‍ ജിവി രാജയുടെ രാംകുമാര്‍ കുറിച്ച 10.9 സെക്കന്‍ഡ് എന്ന സമയമാണ് അതുല്‍ മറികടന്നത്. കോട്ടയത്തിന്റെ ശ്രീഹരിക്കാണ് ഈ വിഭാഗത്തില്‍ (11 സെക്കന്‍ഡ്) വെള്ളി. ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ കോഴിക്കോട് താരം ദേവനന്ദ സ്വര്‍ണം നേടി. 12.45 സെക്കന്‍ഡിലാണ് ഫിനിഷ് ചെയ്തത്.

സബ്ജൂനിയര്‍ പെണ്‍കുട്ടികളുടെ വിഭാഗത്തില്‍ ഒന്നാം സ്ഥാനം നേടിയ ഇടുക്കിയുടെ ദേവപ്രിയ മറിക്കടന്നത് 38 വര്‍ഷം മുന്‍പ് സ്ഥാപിച്ച റെക്കോര്‍ഡ് ആയിരുന്നു. 1987ല്‍ കണ്ണൂര്‍ സ്പോര്‍ട്സ് ഡിവിഷനിലെ വി കെ സിന്ധു കുറിച്ച 12.7 സെക്കന്‍ഡ് നേട്ടമാണ് ദേവപ്രിയ മറിക്കടന്നത്.

67th Kerala state school sports meet athletics result

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

നന്ദിഗ്രാം വീണ്ടും തൃണമൂലിനെ തുണയ്ക്കുമോ? ; മമത അവതരിപ്പിക്കുന്ന പുതുമുഖം; ആരാണ് സഞ്ചിത പ്രധാന്‍?

പോപ്‌കോണിനും കൂൾഡ്രിങ്ക്സിനും അഞ്ചിരട്ടി വില; കൊച്ചിയിലെ മൾട്ടിപ്ലക്സുകളിൽ മിന്നൽ റെയ്ഡ്: മൂന്ന് കഫേകൾക്കെതിരെ കേസ്

വിമാനം കയറുംമുമ്പ് തിരിച്ചുനടന്നു, ഇന്ത്യന്‍ ഡ്രൈവര്‍ക്ക് കൈ കൊടുത്ത് അബുദാബി കിരീടാവകാശി, വൈറല്‍ വിഡിയോ

ഡ്രോൺ പൈലറ്റ് ലൈസൻസ് നേടുന്ന ഇന്ത്യയിലെ ആദ്യ മന്ത്രിയാകാൻ ടി. സിദ്ദിഖ്; വയനാട്ടിൽ കർഷകർക്കൊപ്പം പരിശീലനം

പഴവങ്ങാടി തൊട്ട് മധൂർ വരെ; അറിയാം കേരളത്തിലെ പ്രധാന ​ഗണപതി ക്ഷേത്രങ്ങൾ