Sports

91ല്‍ നില്‍ക്കെ സച്ചിനെ ഔട്ടാക്കി, ക്രൂരമായ വധഭീഷണികളാണ് പിന്നീട് നേരിട്ടതെന്ന് ഇംഗ്ലണ്ട് പേസര്‍ 

 91 റണ്‍സില്‍ നില്‍ക്കെ സച്ചിനെ പുറത്താക്കിയതിന്റെ പേരില്‍ അന്ന് വധഭീഷണികള്‍ നേരിട്ടതായി ഇംഗ്ലണ്ട് മുന്‍ പേസര്‍ ടിം ബ്രെസ്‌നന്‍

സമകാലിക മലയാളം ഡെസ്ക്

ലണ്ടന്‍: 91 റണ്‍സില്‍ നില്‍ക്കെ സച്ചിനെ പുറത്താക്കിയതിന്റെ പേരില്‍ അന്ന് വധഭീഷണികള്‍ നേരിട്ടതായി ഇംഗ്ലണ്ട് മുന്‍ പേസര്‍ ടിം ബ്രെസ്‌നന്‍. നൂറാം രാജ്യാന്തര സെഞ്ചുറിയിലേക്ക് സച്ചിന്‍ എത്തുന്നതിനുള്ള കാത്തിരിപ്പില്‍ ലോകം നില്‍ക്കുമ്പോള്‍ അവിടെ വില്ലനായി ബ്രസ്‌നന്‍ എത്തിയതാണ് കാരണം. 

പരമ്പരയിലെ അവസാന ടെസ്റ്റായിരുന്നു. സ്റ്റംപില്‍ ഹിറ്റ് ചെയ്തിരുന്നില്ല. 
എങ്കിലും അമ്പയര്‍ ഹില്‍ തക്കര്‍ ഔട്ട് വിധിച്ചു. അതിന് ശേഷം ഞങ്ങള്‍ രണ്ട് പേര്‍ക്കും വധഭീഷണികള്‍ ലഭിക്കാന്‍ തുടങ്ങി. എനിക്ക് ട്വിറ്ററിലൂടെ വധഭീഷണികള്‍ ലഭിച്ചപ്പോള്‍ തക്കറിന് പോസ്റ്റ് വഴിയായിരുന്നു ഭീഷണി കത്തുകള്‍ എത്തിയത്, ബ്രസ്‌നന്‍ പറയുന്നു. 

ഏതാനും മാസങ്ങള്‍ക്ക് ശേഷം തക്കറുമായി സംസാരിച്ചപ്പോള്‍ സുരക്ഷാ ഉദ്യോഗസ്ഥരെ നിയോഗിച്ചിരിക്കുകയാണെന്നാണ് അദ്ദേഹം പറഞ്ഞത്. അദ്ദേഹത്തിനായി പൊലീസിന് സുരക്ഷ ഒരുക്കേണ്ടി വന്നു. സച്ചിനെ അവിടെ ഔട്ടാക്കാന്‍ എങ്ങനെ ധൈര്യം വന്നു, അത് ഔട്ട് അല്ലായിരുന്നു എന്നെല്ലാം പറഞ്ഞാണ് കത്തുകളെത്തിയത്. ജീവിതത്തില്‍ ഒരിക്കലും മറക്കാനാവാത്ത സംഭവമായി അത് തക്കറിന്റെ ജീവിതത്തില്‍.  ബ്രസ്‌നന്‍ പറയുന്നു. ഒരു വര്‍ഷത്തിനും നാല് ദിവസത്തിനും ശേഷമാണ് സച്ചിന്‍ കാത്തിരുന്ന ആ നേട്ടത്തിലേക്ക് എത്തിയത്. ധാക്കയില്‍ ബംഗ്ലാദേശിനെതിരെ സെഞ്ചുറി നേടി...

സൗത്ത് ആഫ്രിക്കയ്‌ക്കെതിരെ നാഗ്പൂരില്‍ സച്ചിന്‍ 99ാം സെഞ്ചുറി നേടിയതിന് ശേഷം ആരാധകര്‍ക്കും സച്ചിനും കാത്തിരിക്കേണ്ടി വന്നു. 99ാം സെഞ്ചുറി നേടിയതിന് ശേഷം 2011ലെ ഓവല്‍ ടെസ്റ്റിലേക്ക് ഇറങ്ങുമ്പോള്‍ 2011 ലോകകപ്പ് സെമി ഫൈനലിലെ 85 റണ്‍സാണ് ആ ഇടവേളയില്‍ സച്ചിന്റെ ടോപ് സ്‌കോറായി നിന്നിരുന്നത്. ഓവലില്‍ സച്ചിന്‍ രണ്ടാം ഇന്നിങ്‌സിന് ഇറങ്ങുമ്പോള്‍ നൂറാം രാജ്യാന്തര സെഞ്ചുറി തികയ്ക്കാനായി സച്ചിന്റെ 12ാം ശ്രമമായിരുന്നു അത്.
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

'യുഎസിന് ആരുടേയും സഹായം വേണ്ട'; ഇറാൻ യുദ്ധത്തിൽ ഒന്നിച്ചു ചേരാൻ വിസമ്മതിച്ച നാറ്റോ രാജ്യങ്ങൾക്കെതിരെ ട്രംപ്

Today's Rashi Phalam March 18 2026;പൊതുപ്രവര്‍ത്തനത്തില്‍ താല്‍പ്പര്യം, മനസിന് സന്തോഷം

നിരോധിത സംഘടനയിലുള്ളവർക്ക് ആയുധ പരിശീലനം; യുഎപിഎ കേസിൽ 7 വി​ദേശ പൗരൻമാർ പിടിയിൽ

'കോണ്‍ഗ്രസിന് ദളിത് വോട്ട് വേണ്ടേ? നായന്‍മാര്‍ക്ക് മാത്രം ഇത്രയും സീറ്റ് എവിടുന്ന്? കോണ്‍ഗ്രസിന്റേത് പവര്‍ പൊളിറ്റിക്‌സ്'- അഭിമുഖം

രോഹിത് ശര്‍മ ഇത്തവണയും ഇംപാക്ട് പ്ലെയര്‍? മുംബൈ ഇന്ത്യന്‍സ് കോച്ച് പറയുന്നത്...

SCROLL FOR NEXT