Sports

99ാം മിനിറ്റില്‍ ഗ്രൗണ്ടില്‍, 104ാം മിനിറ്റില്‍ വിജയ ഗോള്‍; 2020ലെ നാലാം കിരീടത്തില്‍ മുത്തമിട്ട് ബയേണ്‍

ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയാണ് ബയേണിന്റെ 2020ലെ നേട്ടങ്ങള്‍

Author : സമകാലിക മലയാളം ഡെസ്ക്

ബുഡാപെസ്റ്റ്: യുവേഫ സൂപ്പര്‍ കപ്പിലും മുത്തമിട്ട് ബയേണ്‍. സെവിയക്കെതിരായ കളിയില്‍ അധിക സമയത്തെ മാര്‍ട്ടിനെസിന്റെ ഹെഡറാണ് മറ്റൊരു യുവേഫ കിരീടത്തിലേക്ക് കൂടി ബയേണിനെ എത്തിച്ചത്. കോവിഡ് കാലത്ത് ആദ്യമായി കാണികളുടെ സാന്നിധ്യത്തില്‍ ഇരു ടീമും ഇറങ്ങിയ പോരില്‍ ഒന്നിനെതിരെ രണ്ട് ഗോളിനാണ് ബയേണിന്റെ ജയം. 

2020ലെ ബയേണിന്റെ നാലാം കിരീടമാണ് ഇത്. ബുണ്ടസ് ലീഗ, ജര്‍മന്‍ കപ്പ്, ചാമ്പ്യന്‍സ് ലീഗ്, യുവേഫ സൂപ്പര്‍ കപ്പ് എന്നിവയാണ് ബയേണിന്റെ 2020ലെ നേട്ടങ്ങള്‍...ബുഡാപെസ്റ്റില്‍ ഇരുടീമുകളുടേതുമായി 15,180ളം കാണികളാണ് സ്റ്റേഡിയത്തിലെത്തിയത്. 13ാം മിനിറ്റില്‍ തന്നെ പെനാല്‍റ്റിയിലൂടെ സെവിയ മുന്‍പിലെത്തി. ബോക്‌സിനുള്ളില്‍ വെച്ച് റാക്കിടിച്ചിനെ ഡേവിഡ് ആല്‍ബ ഫൗള്‍ ചെയ്ത് വീഴ്ത്തിയതിനാണ് പെനാല്‍റ്റി ലഭിച്ചത്. 

എന്നാല്‍ 34ാം മിനിറ്റില്‍ ലിയോണിലൂടെ ബയേണ്‍ സമനില പിടിച്ചു. കളി അധിക സമയത്തേക്ക് നീണ്ടപ്പോള്‍ 104ാം മിനിറ്റില്‍ മുതിര്‍ന്ന താരം മാര്‍ട്ടിനെസിന്റെ ഹെഡ്ഡര്‍. 99ാം മിനിറ്റിലാണ് മാര്‍ട്ടിനെസ് ഗ്രൗണ്ടിലേക്ക് ഇറങ്ങിയത്. പ്രതിരോധ നിര താരം ലുകാസ് ഹെര്‍നാണ്ടെസിനെ പിന്‍വലിച്ചാണ് ഫഌക് മിഡ് ഫീല്‍ഡിലേക്ക് മാര്‍ട്ടിനെസിനെ ഇറക്കിയത്. ഗ്രൗണ്ടിലെത്തി അഞ്ചാം മിനിറ്റില്‍ തന്നെ മാര്‍ട്ടിനെസിന്റെ ഗോളും, ബയേണിന് കിരീടവും. 

യുവേഫ സൂപ്പര്‍ കപ്പിലെ ജയത്തോടെ തുടരെ 23 കളികളില്‍ ജയിച്ച് മുന്നേറുകയാണ് ബയേണ്‍. ഫെബ്രുവരി മുതല്‍ ചാമ്പ്യന്‍സ് ലീഗ് ജേതാക്കളുടെ പോക്ക് തോല്‍വി അറിയാതെ. മാന്യുവല്‍ നോയറിന്റെ രണ്ട് തകര്‍പ്പന്‍ സേവുകളും കിരീട നേട്ടത്തിലേക്ക് വഴി തുറന്നു. 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മെസി വിവാദം: അഗസ്റ്റിൻ സഹോദരന്മാരുടെ വീടുകളിലും സ്ഥാപനങ്ങളിലും റെയ്ഡ്

Today's Rashi Phalam September 16 | വിദേശ യാത്രാ തടസ്സങ്ങൾ മാറും, ദാമ്പത്യജീവിതത്തിൽ സന്തോഷം

റിങ്കു സിങ്- പ്രിയ സരോജ് എംപി വിവാഹം ഡിസംബര്‍ 4ന് ലഖ്‌നൗവില്‍

മോദി-പുടിന്‍-ഷി ജിന്‍പിങ് ചിത്രത്തിലെ വൈറല്‍ മലയാളി, ആരാണ് സിദ്ധാര്‍ത്ഥ് ബാബു?

കോപ്പിയടി വിവാദം; ചിന്താ ജെറോമിന്റെ പിഎച്ച്ഡി പരിശോധിക്കാൻ പ്രത്യേക സമിതി