പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പ് സഹതാരങ്ങളുടെ സംസാരിക്കുന്ന ഷാക്ക/ഫോട്ടോ: ട്വിറ്റര്‍ 
Sports

പെനാല്‍റ്റി ഷുട്ടൗട്ടിന് മുന്‍പ് ഒരു കുപ്പി കൊക്ക കോള, ഫ്രാന്‍സിനെ തകര്‍ത്തതിന് പിന്നാലെ ഷാക്ക വൈറല്‍

ലോക ചാമ്പ്യന്മാരെ തകര്‍ത്ത പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പ് ഷാക്ക കൊക്ക കോള കുടിക്കുന്ന വീഡിയോയാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്

Author : സമകാലിക മലയാളം ഡെസ്ക്

ഫ്രാന്‍സിനെ തകര്‍ത്ത സ്വിറ്റ്‌സര്‍ലാന്‍ഡ് മുന്നേറ്റത്തിന് പിന്നാലെ പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പുള്ള ഷാക്കയുടെ ചിത്രമാണ് സമൂഹമാധ്യമങ്ങളില്‍ ഇപ്പോള്‍ വൈറലാവുന്നത്. ലോക ചാമ്പ്യന്മാരെ തകര്‍ത്ത പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പ് ഷാക്ക കൊക്ക കോള കുടിക്കുന്ന വീഡിയോയാണ് ആരാധകരുടെ കണ്ണിലുടക്കുന്നത്.

യൂറോ പ്രസ് കോണ്‍ഫറന്‍സിന് ഇടയില്‍ കൊക്ക കോള കുപ്പികള്‍ മാറ്റി വെച്ച ക്രിസ്റ്റിയാനോയുടെ നീക്കം വലിയ ചര്‍ച്ചയായിരുന്നു. പെനാല്‍റ്റി ഷൂട്ടൗട്ടിന് മുന്‍പായി സഹതാരങ്ങളില്‍ ആവേശം ഉണര്‍ത്താന്‍ തക്ക വാക്കുകളുമായി അവര്‍ക്കൊപ്പം നില്‍ക്കുമ്പോഴാണ് ഷാക്ക കൊക്ക കോള കുടിക്കുന്നത്. 

പിന്നാലെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോയെ ട്രോളിയും മറ്റും ഈ ഫോട്ടോ സമൂഹമാധ്യമങ്ങളില്‍ പടര്‍ന്നു. വിജയത്തിന്റെ രഹസ്യം കോക്ക് എന്നും ക്രിസ്റ്റിയാനോ കൊക്ക കോള കുടിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ ക്വാര്‍ട്ടര്‍ കടക്കാമായിരുന്നു എന്നെല്ലാമാണ് ആരാധകരുടെ വാക്കുകള്‍. 

അധിക സമയത്തും 3-3ന് സമനില പിടിച്ചപ്പോള്‍ പെനാല്‍റ്റി ഷുട്ടൗട്ടിലേക്ക് കളി നീളുകയായിരുന്നു. ഇവിടെ 4-5ന് സ്വിറ്റ്‌സര്‍ലാന്‍ഡ് ജയിച്ചുകയറി. ഷാക്കയാണ് കളിയിലെ താരമായത്.

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

മാസപ്പടി കേസില്‍ പിണറായിക്ക് ഇഡി സമന്‍സ്; ചോദ്യം ചെയ്യലിന് അടുത്തയാഴ്ച ഹാജരാകണം

Delhi Protest: മാർച്ചിൽ പങ്കെടുക്കരുതെന്ന് പൊലീസ്

'മമ്മൂട്ടിയെ ഫാൻസുകാർ ആഘോഷിക്കുന്നുണ്ടെങ്കിൽ അത് 'ഭ്രമയു​ഗ'ത്തിൽ മാത്രമാണ്; മോഹൻലാലിന് ആരാധകനിര ഉണ്ടാകാൻ കാരണം'

അതിഥി തൊഴിലാളികളുടെ മക്കൾക്ക് പഠനത്താങ്ങ്; സ്കൂൾ ബാഗുകൾ വിതരണം ചെയ്ത് കണ്ണൂർ സിറ്റി ജനമൈത്രി പൊലീസ്

മുണ്ടംവേലി ഫ്‌ലാറ്റ് വാസയോഗ്യമല്ല, താമസക്കാരെ ഉടൻ സുരക്ഷിത സ്ഥലത്തേക്ക് മാറ്റി പാര്‍പ്പിക്കണം; അമിക്കസ് ക്യൂറി റിപ്പോര്‍ട്ട് ഹൈക്കോടതിയില്‍