ഇന്ത്യന്‍ ടീം മല്‍സരത്തിനിടെ/ പിടിഐ ചിത്രം 
Sports

'ഓരോ ഇന്ത്യാക്കാരന്റെയും മനസ്സില്‍ പതിഞ്ഞ ചരിത്രനിമിഷം' ; ഇന്ത്യന്‍ ടീമിനെ അഭിനന്ദിച്ച് പ്രധാനമന്ത്രിയും രാഷ്ട്രപതിയും മുഖ്യമന്ത്രിയും

മികച്ച പോരാട്ട വീര്യമാണ് ഇന്ത്യന്‍ ടീം കാണിച്ചത്. വിജയം അഭിമാനകരമെന്ന് മുഖ്യമന്ത്രി

Author : സമകാലിക മലയാളം ഡെസ്ക്

ന്യൂഡല്‍ഹി : ഒളിംപിക്‌സ് ഹോക്കിയില്‍ ലൂസേഴ്‌സ് ഫൈനലില്‍ ജര്‍മ്മനിയെ തകര്‍ത്ത് വെങ്കലമെഡല്‍ നേടിയ ഇന്ത്യന്‍ ടീമിനെ രാഷ്ട്രപതി രാംനാഥ് കോവിന്ദും പ്രധാനമന്ത്രി നരേന്ദ്രമോദിയും അഭിനന്ദിച്ചു. ചരിത്രം, എല്ലാ ഇന്ത്യക്കാരുടെ മനസിലും ഈ ദിവസം കൊത്തിവയ്ക്കപ്പെട്ടതുപോലെ ഓര്‍മ്മയിലുണ്ടാകും. പ്രധാനമന്ത്രി ട്വീറ്റില്‍ കുറിച്ചു. 

ചരിത്ര വിജയം ഹോക്കിയിലെ പുതുയുഗപ്പിറവിക്ക് തുടക്കമാകുമെന്ന് രാഷ്ട്രപതി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ ടീമിനെ കേന്ദ്ര സ്‌പോര്‍ട്‌സ് മന്ത്രി അനുരാഗ് താക്കൂറും അനുമോദിച്ചു. ഹോക്കി ടീമില്‍ അഭിമാനമെന്ന് മന്ത്രി പറഞ്ഞു. 

ചരിത്ര വിജയത്തില്‍ ഇന്ത്യന്‍ ഹോക്കി ടീമിനെ മുഖ്യമന്ത്രി പിണറായി വിജയനും കേരള കായിക മന്ത്രി വി അബ്ദുറഹ്മാനും അഭിനന്ദിച്ചു. മികച്ച പോരാട്ട വീര്യമാണ് ഇന്ത്യന്‍ ടീം കാണിച്ചത്. വിജയം അഭിമാനകരമെന്ന് മുഖ്യമന്ത്രി അഭിപ്രായപ്പെട്ടു. ഇന്ത്യന്‍ വിജയത്തില്‍ നിര്‍ണായക പങ്കു വഹിച്ച ഗോള്‍കീപ്പര്‍ പി ആര്‍ ശ്രീജേഷിന് കേരള ഹോക്കി ഫെഡറേഷന്‍ അഞ്ചുലക്ഷം രൂപ പാരിതോഷികം പ്രഖ്യാപിച്ചു. 
 

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

വേണാട് എക്‌സ്പ്രസിലെ യാത്രാദുരിതത്തിന് പരിഹാരം; എറണാകുളം-കോട്ടയം-കൊല്ലം റൂട്ടില്‍ പുതിയ ട്രെയിന്‍ വരുന്നു

സ്ത്രീക്ക് നേരെ നഗ്നതാ പ്രദര്‍ശനം; കാളവണ്ടി സംഘത്തിലെ സന്യാസി പിടിയില്‍

സുപ്രീംകോടതിയിലേക്ക് മൂന്നു ജഡ്ജിമാര്‍ കൂടി; കൊളീജിയം ശുപാര്‍ശയ്ക്ക് രാഷ്ട്രപതിയുടെ അംഗീകാരം

രജനിയ്ക്ക് വില്ലനായി സൂരാജ്; മാസ് ലുക്കില്‍ മോഹന്‍ലാലും, 'ജയിലര്‍ 2' ട്രെയിലര്‍

ഗീതു ഇത്രയും വെറുപ്പ് അർഹിക്കുന്നില്ല, അവളെ ഓർത്ത് ഡബ്ല്യുസിസി അഭിമാനിക്കുന്നു: സം​ഗീത ജനചന്ദ്രൻ