ബെൻ സ്റ്റോക്സ്/ എഎൻഐ 
Sports

ഇംഗ്ലണ്ടിന് തിരിച്ചടി; ബെന്‍ സ്‌റ്റോക്‌സ് ഇന്നു കളിച്ചേക്കില്ല

സ്റ്റോക്‌സിന്റെ ഫിറ്റ്‌നസ് വെച്ച് ചൂതാട്ടത്തിനില്ലെന്ന് ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു

Author : സമകാലിക മലയാളം ഡെസ്ക്

അഹമ്മദാബാദ്: ലോകകപ്പ് ഇന്ന് ആരംഭിക്കാനിരിക്കെ, നിലവിലെ ചാമ്പ്യന്മാരായ ഇംഗ്ലണ്ടിന് തിരിച്ചടി. ഓള്‍റൗണ്ടര്‍ ബെന്‍ സ്‌റ്റോക്‌സ് ന്യൂസിലന്‍ഡിനെതിരായ ഉദ്ഘാടന മത്സരത്തില്‍ കളിച്ചേക്കില്ലെന്ന് റിപ്പോര്‍ട്ട്. 

പരിക്കില്‍ നിന്നും മുക്തനായി ടീമില്‍ തിരിച്ചെത്തിയെങ്കിലും ഇടുപ്പിലെ വേദനയാണ് തിരിച്ചടിയായത്. സ്റ്റോക്‌സിന്റെ ഫിറ്റ്‌നസ് വെച്ച് ചൂതാട്ടത്തിനില്ലെന്നും ഇംഗ്ലണ്ട് നായകന്‍ ജോസ് ബട്‌ലര്‍ പറഞ്ഞു. 

ലോകകപ്പ് പോലുള്ള ഒരു ടൂര്‍ണമെന്റിന്റെ തുടക്കത്തിലേ ഇത്തരം റിസ്‌കുകള്‍ എടുക്കാനാകില്ല. അതേസമയം  ടൂര്‍ണമെന്റിന്റെ അന്തിമ ഘട്ടത്തിലാണെങ്കില്‍ ചിലപ്പോള്‍ റിസ്‌ക് എടുക്കേണ്ടി വന്നേക്കാമെന്നും ബട്‌ലര്‍ കൂട്ടിച്ചേര്‍ത്തു. 

സെപ്റ്റംബര്‍ 13 ന് ശേഷം ബെന്‍ സ്റ്റോക്‌സ് രാജ്യാന്തര മത്സരം കളിച്ചിട്ടില്ല. ബംഗ്ലാദേശിനെതിരായ പരിശീലന മത്സരത്തിലും സ്റ്റോക്‌സ് കളിക്കാനിറങ്ങിയിരുന്നില്ല. അഹമ്മദാബാദില്‍ ഇംഗ്ലണ്ടും ന്യൂസിലന്‍ഡുമായുള്ള മത്സരത്തോടെയാണ് ഇത്തവണത്തെ ലോകകപ്പിന് തുടക്കമാകുന്നത്. 

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

കാഫിര്‍ സ്‌ക്രീന്‍ ഷോട്ട് കേസില്‍ ഡിവൈഎഫ്‌ഐ നേതാവ് അറസ്റ്റില്‍

തിരുനാമകീര്‍ത്തനം പാടുവാനല്ലെങ്കില്‍...; ഫാ. മൈക്കിള്‍ പനച്ചിക്കല്‍ അന്തരിച്ചു

'എന്നോളം പഴക്കമുള്ള അമ്മയുടെ സാരിയിൽ'; ചിത്രം പങ്കുവച്ച് സംവൃത

'ഞാനേ ഒരു ഉമ്മ തന്നോട്ടേ...' മമ്മൂട്ടിയോട് എംജി ശ്രീകുമാർ, 'പിച്ചകപ്പൂങ്കാവുകൾക്കുമപ്പുറം' പാടി ലെജൻഡ്സ്, വൈറലായി വിഡിയോ

ഓഡിയോളജി,സ്പീച്ച് ലാംഗ്വേജ് പാതോളജി കോഴ്‌സുകൾക്ക് അപേക്ഷിക്കാം

SCROLL FOR NEXT