സിവ ധോനി, മെസി/ഫോട്ടോ: ഇന്‍സ്റ്റഗ്രാം 
Sports

കയ്യൊപ്പോടെ ജഴ്‌സി; ധോനിയുടെ മകള്‍ക്ക് മെസിയുടെ സമ്മാനം 

ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി

Author : സമകാലിക മലയാളം ഡെസ്ക്

റാഞ്ചി: ഇന്ത്യന്‍ മുന്‍ നായകന്‍ എം എസ് ധോനിയുടെ മകള്‍ക്ക് കയ്യൊപ്പിട്ട ജഴ്‌സി സമ്മാനമായി നല്‍കി മെസി. 'പാറാ സിവ' എന്നെഴുതിയ ജഴ്‌സിയാണ് മെസി സിവയ്ക്കായി നല്‍കിയത്. 

മെസിയുടെ കയ്യൊപ്പോടെയുള്ള അര്‍ജന്റൈന്‍ ജഴ്‌സി അണിഞ്ഞ് നില്‍ക്കുന്ന സിവയുടെ ചിത്രം സിവയുടെ ഇന്‍സ്റ്റഗ്രാം അക്കൗണ്ടിലൂടെയാണ് പങ്കുവെച്ചത്. അച്ഛനെ പോലെ, മകളെ പോലെ എന്നാണ് ഫോട്ടോയ്‌ക്കൊപ്പം കുറിച്ചത്.  

മെസിയുടെ വലിയ ആരാധകനാണ് ധോനി. ഫുട്‌ബോളിനോടുള്ള താത്പര്യം ധോനി പലപ്പോഴും വ്യക്തമാക്കിയിട്ടുണ്ട്. പരിശീലന സെഷനുകള്‍ക്കിടയില്‍ ഫുട്‌ബോള്‍ കളിക്കുന്ന ധോനിയുടെ വീഡിയോ പലപ്പോഴും ആരാധകര്‍ ഏറ്റെടുത്തിരുന്നു. 

മെസിയിലേക്ക് വരുമ്പോള്‍, ലോക കിരീടം നേടിയതിന് ശേഷം കുടുംബത്തിനൊപ്പം സമയം ചിലവിടുകയാണ് അര്‍ജന്റൈന്‍ ഇതിഹാസം. ജനുവരി ആദ്യ ആഴ്ചയ്ക്ക് ശേഷമാവും മെസി പിഎസ്ജിക്കൊപ്പം പരിശീലനം ആരംഭിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍.

ഈ വാര്‍ത്ത കൂടി വായിക്കൂ 

സമകാലിക മലയാളം ഇപ്പോള്‍ വാട്‌സ്ആപ്പിലും ലഭ്യമാണ്. ഏറ്റവും പുതിയ വാര്‍ത്തകള്‍ക്കായി ക്ലിക്ക് ചെയ്യൂ

Subscribe to our Newsletter to stay connected with the world around you

Follow Samakalika Malayalam channel on WhatsApp

Download the Samakalika Malayalam App to follow the latest news updates 

സിപിഎമ്മിൽ അസാധാരണ അഴിച്ചുപണി: പി. ജയരാജനും എംബി രാജേഷും വി ശിവൻകുട്ടിയും സംസ്ഥാന സെക്രട്ടേറിയറ്റിൽ; തോമസ് ഐസക്കിനെയും ടിപി രാമകൃഷ്ണനെയും ഒഴിവാക്കി

സുരേഷേട്ടന്റെ മകളെ യാത്രയാക്കിയത് ഞാന്‍ കൊടുത്ത ഷര്‍ട്ട് പുതപ്പിച്ച്; ഇന്നും മായാത്ത നോവാണത്: ഇന്ദ്രന്‍സ്

'എന്ത് മര്യാദകേടാണ്, ഇത് സമരവും ആവിഷ്കാര സ്വാതന്ത്ര്യവും ഒന്നുമല്ല; ഒരു സ്ത്രീയുടെ വ്യക്തി സ്വാതന്ത്ര്യത്തിന്മേലുള്ള കടന്നു കയറ്റമാണ്'

കുക്കർ പെട്ടെന്ന് തണുക്കാൻ തണുത്ത വെള്ളം ഒഴിക്കാറുണ്ടോ? പ്രഷർ കുക്കർ ഉപയോ​ഗിക്കുമ്പോൾ ഇവ ഒഴിവാക്കാം

വരുന്നു വാഗണ്‍ആറിന്റെ അപ്‌ഡേറ്റ് വേര്‍ഷന്‍; അറിയാം പുതിയ മാറ്റങ്ങള്‍